Image

രാജഗിരി എസ്റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

Published on 01 April, 2012
രാജഗിരി എസ്റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
കോന്നി: എ.വി.ടി. രാജഗിരി എസ്റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. എസ്റ്റേറ്റിലെ പുന്നമൂട് ലയത്തിന് മുന്നില്‍ ശനിയാഴ്ച രാവിലെ മുതലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. രാജഗിരി എസ്റ്റേറ്റിലെ പുന്നമൂട് ലിംബറി ഡിവിഷന്‍ വിറ്റതില്‍ പ്രതിഷേധിച്ചും, ജോലിസ്ഥിരത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
1936 ല്‍ ആണ് എ.വി.ടി ഗ്രൂപ്പ് രാജഗിരി എസ്റ്റേറ്റ് ആരംഭിക്കുന്നത്. രാജഗിരി, പുന്നമൂട്, മാങ്കോട്, എന്നീ ഡിവിഷനുകളിലായി 900 ഏക്കര്‍ സ്ഥലമാണ് കമ്പനിക്കുള്ളത്. ഇതില്‍ 340 ഏക്കര്‍ പുന്നമൂട് ലിംബ്ബറി ഡിവിഷന്‍ ആണ് കൊല്ലത്തുള്ള കമ്പനിക്ക് വിറ്റത്. ഇത് സംബന്ധിച്ച നോട്ടീസ് മാര്‍ച്ച് ആറാം തീയതി പുന്നമൂട് ഡിവിഷനില്‍ മാനേജര്‍ ഇട്ടിരുന്നു. ലിംബ്ബറി ഡിവിഷന്‍ മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്തിരിക്കുന്നു. ആയതിനാല്‍ ഈ ഡിവിഷനിലെ 49 കുടുംബങ്ങള്‍ 2012 ഏപ്രില്‍ ഒന്നിന് ഇവിടെനിന്നും ഇറങ്ങിത്തരണമെന്ന അറിയിപ്പായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
  മാനേജ് മെന്‍റിന്‍െറ ഈ നോട്ടീസിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് പുന്നമൂട് ലിംബ്ബറി ഡിവിഷനിലെ ലയങ്ങളില്‍ നിന്നും മാറുന്ന തൊഴിലാളികള്‍ക്ക് രാജഗിരി, മാങ്കോട് ലയങ്ങളില്‍ ജോലിയും താമസവും കമ്പനി ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഇതുവരെയും തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ലയങ്ങള്‍ നല്‍കിയിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക