Image

പ്രളയത്തില്‍ വീട്‌ തകര്‍ന്നതില്‍ മനംനൊന്ത്‌ ഗ്യഹനാഥന്‍ ആത്മഹത്യ ചെയ്‌തു

Published on 22 August, 2018
പ്രളയത്തില്‍ വീട്‌ തകര്‍ന്നതില്‍ മനംനൊന്ത്‌ ഗ്യഹനാഥന്‍ ആത്മഹത്യ ചെയ്‌തു


കൊച്ചി: പ്രളയത്തില്‍ വീട്‌ തകര്‍ന്നതില്‍ മനംനൊന്ത്‌ ഗ്യഹനാഥന്‍ ആത്മഹത്യ ചെയ്‌തു. എറണാകുളം കോതാട്‌ റോക്കിയാണ്‌ മരിച്ചത്‌. പ്രളയത്തെത്തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാമ്പില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവരികയായിരുന്ന ഇയാള്‍ ഇന്ന്‌ രാവിലെയാണ്‌ വീട്‌ വ്യത്തിയാക്കാന്‍ എത്തിയത്‌.

ഏറെ നേരം കഴിഞ്ഞും കാണാത്തതിനെത്തുടര്‍ന്ന്‌ അന്വേഷിച്ചെത്തിയവരാണ്‌ ഇയാളെ ചെളി നിറഞ്ഞ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കൂലിത്തൊഴിലാളിയാണ്‌. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക