Image

മുഖ്യമന്ത്രി ഞങ്ങള്‍ പ്രവാസികള്‍ അങ്ങേക്കൊക്കൊപ്പം (മീനു എലിസബത്ത്, ഡാളസ്, ടെക്‌സസ്)

Published on 22 August, 2018
മുഖ്യമന്ത്രി ഞങ്ങള്‍ പ്രവാസികള്‍ അങ്ങേക്കൊക്കൊപ്പം  (മീനു എലിസബത്ത്, ഡാളസ്, ടെക്‌സസ്)
നാടിനെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ നിന്ന് കേരളം മോചനം പ്രാപിക്കുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് വിദഗ്ദര്‍ അഭിപ്പ്രായപ്പെടുമ്പോള്‍, ജന്മ നാടിനെ സഹായിക്കുവാന്‍എന്തായിരിക്കണം ലോകമെമ്പാടുമുള്ള പ്രവാസികളുടെ ദീര്‍ഘകാല പ്ലാനുകളും പദ്ധതികളും.?

കഴിഞ്ഞ ഒരാഴ്ചയായിസഹായ ഹസ്തവുമായി നാം മുന്നിലുണ്ട്. നമ്മോടു സഹായം ചോദിക്കുന്ന എല്ലാ സംഘടനകള്‍ക്കും,മനസറിഞ്ഞുസംഭാവന നല്‍കുന്നുണ്ട്. ലോകത്തിന്റെ ഏത് കോണിലുമിരുന്നു മനഃസാക്ഷിയുളള മലയാളികള്‍ പ്രളയാ ബാധിതരെ ഏത് വിധത്തില്‍ എങ്ങിനെ സഹായിക്കാമെന്ന്ഹൃദയ വേദനയോടെ ചിന്തിക്കുമ്പോള്‍ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേഅല്ലെന്ന രീതിയില്‍ ചിലരൊക്കെ പുറം തിരിഞ്ഞു നില്‍ക്കുന്നതും, കാണുന്നു. അവരങ്ങനെ നില്‍ക്കട്ടെ. അവരെ ഉദ്ദേശിച്ചല്ല ഈ ലേഖനം.

പത്ത് കോടി രൂപയിലപ്പുറംകേരളത്തിന് വേണ്ടി ഫേസ്ബുക് വഴി പിരിച്ചെടുത്ത ഷിക്കാഗോ നിവാസികളായ അരുണ്‍ സൈമണ്‍ നെല്ലാമറ്റവും, അജോമോന്‍ പൂത്തുറയിലും അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാണ്. അതും ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ ആണെന്ന് കൂടി ഓര്‍ക്കുമ്പോള്‍ അവരെ എത്ര അഭിനന്ദിച്ചാലും അധികമല്ല. കേരളം അവരെ നന്ദിയോടെ ഓര്‍ക്കും.

കഴിഞ്ഞ അഞ്ചു ദിവസമായികൂണ് മുളക്കുന്ന പോലെ സോഷ്യല്‍ മീഡിയയില്‍മലയാളികള്‍തലങ്ങും, വിലങ്ങുംകേരളത്തിന് വേണ്ടിപിരിവോടു പിരിവാണ്. എല്ലാം അങ്ങ് ചെന്നാല്‍ മതിയായിരുന്നു.ചില കൂട്ടര്‍ ഒരുപകാരവും ചെയ്യാതെ,സഹായം കൊടുക്കുവാന്‍ താല്പര്യപ്പെടുന്നവരെക്കൂടി മടുപ്പിക്കുന്ന രീതിയില്‍ വ്യാജപ്രചരണം നടത്തുകയും ചെയ്യുന്നു. ഇക്കൂട്ടരെ അവഗണിക്കുകയെ നിവര്‍ത്തിയുള്ളു.

മഴ തീരുകയും, പ്രളയം അടങ്ങുകയും മീഡിയായുടെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്കു തിരിയുകയും, ലോകം മെല്ലെ മെല്ലെ ഇക്കഥ മറക്കുകയും, ചെയ്യാന്‍ അധിക ദിവസങ്ങളൊന്നും, വേണ്ട. ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുമ്പോഴുള്ള അമിതാവേശവവും ആരംഭ ശൂരത്വവും നമ്മള്‍ മലയാളികളുടെ കൂടപ്പിറപ്പായതിനാല്‍ പറയുകയാണ്,ഇതങ്ങിനെനാം പ്രവാസികള്‍ പെട്ടെന്ന്മറന്നു കൂടാ. പെട്ടെന്നൊന്നും തീരുന്ന പ്രശനമല്ല അവിടെയുള്ളത്..

ഒന്നോ ഒന്നരയോ ലക്ഷം ആള്‍ക്കാര്‍ ഇപ്പൊളുംദുരിതാശ്വാസ കേന്ദ്രത്തിലാണ്. വെള്ളമിറങ്ങിയതിനു ശേഷം തിരിച്ചു ചെല്ലുമ്പോളാണ് അവര്‍ക്കു കൂടുതല്‍ സഹായം വേണ്ടത്. 2000 കോടി രൂപയുടെ ധനസഹായം കേന്ദ്രത്തിനോട് ചോദിച്ചിട്ടു ആകെ കിട്ടാന്‍ പോകുന്നത് 500 കോടിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും നല്‍കാമെന്ന് പറഞ്ഞതിന് പോലും, നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു തടയിടാനുള്ള ശ്രമവും കാണുന്നു.മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞത് പോലെ, ഒരു പുതിയ കേരളമാണ് അവിടെ കെട്ടിപ്പടുക്കേണ്ടതു. അതിനാല്‍ നാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണച്ചെ മതിയാവു. ഇത് നമ്മുടെ കുടുംബ പ്രശനമാണ്. സമയമെടുത്ത് നാം സഹായിക്കേണ്ടതുണ്ട്. .

ഈ ആഴ്ചസഹായിക്കുവാന്‍കാണിച്ച അതെ ആവേശം,കുറെ നാളത്തേക്കെങ്കിലും,പ്രവാസികള്‍ തുടരേണ്ടി വരും.

പ്രവാസികളില്‍ കോടിശ്വരന്മാരോടുംവലിയ സമ്പത്തുള്ളവരോടും, എന്ത് ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവര്‍ക്കതിനുള്ള മനസുണ്ടായാല്‍ മാത്രം മതി.എന്നാല്‍ പ്രവാസികളില്‍ കൂടുതല്‍ പേരും, സാധാരണക്കാരാണ്. മിഡില്‍ ക്ലാസും ലോവര്‍ മിഡില്‍ ക്ലാസും.നാംസാദാരണക്കാര്‍ക്കുഎങ്ങനെയാവും, അതിനുള്ളതുക മാറ്റി വെയ്ക്കാന്‍ സാധിക്കുക എന്നതാണ് ഇവിടുത്തെ വിഷയം. നമുക്ക് അതിനായി അധിക വരുമാനം ഉണ്ടാക്കിയെ പറ്റു. അമേരിക്കയിലോ, ആസ്‌ട്രേലിയ, യൂറോപ്പിയന്‍ രാജ്യങ്ങളിലോ ഒക്കെ അതിനു ധാരാളം വഴികള്‍മൂന്നിലുണ്ട്. നമുക്ക് അതിനുള്ള മനസ്സുണ്ടായാല്‍ മാത്രം മതി.എന്തൊക്കെയാവും നമുക്ക് ചെയ്യാന്‍ പറ്റുക.? ചില ടിപ്പുകളിതാ.

1 . കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ (ഓവര്‍ ടൈം)അതിനായി പരിശ്രമിച്ചു ആ തുക മാറ്റി വെയ്ക്കുക
2 .സമയവും, സൗകര്യവും താല്‍പ്പര്യവുംഉള്ളവര്‍ക്കു വേണമെങ്കില്‍ഒരു പാര്‍ട് ടൈം ജോലി കൂടെകണ്ടു പിടിക്കാം .
3 .വീട്ടില്‍ഗരാജു സെയിലുകള്‍ നടത്തി നാം ഉപയോഗിക്കാത്ത ഏത് സാധനവും അത് വഴി കച്ചവടം ചെയ്തു വരുമാനം ഉണ്ടാക്കാം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൂടി വരെ ഗരാജ് സെയില്‍ നടത്താം.കുട്ടികളുള്ളവര്‍ അവരെക്കൂടി ഉള്‍പ്പെടുത്തുക. നമ്മുടെ വീടും കൂടുതല്‍ വൃത്തിയായി കിട്ടും.

4 . നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, ഇടപാട് നടത്തുന്ന ബിസിനെസ്സ് കേന്ദ്രങ്ങള്‍, അയല്പക്കക്കാര്‍, കുട്ടികളുടെ സ്കൂളുകള്‍, ഇവരോടൊക്കെ നമുക്ക് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. നല്ല കാര്യത്തിന് വിദേശികള്‍ തീര്‍ച്ചയായും, സഹായിക്കുന്നവരാണ്.

5 . ലോകം മുഴുവനുമുള്ള വിദേശ മലയാളി സ്ത്രീകള്‍ വരഷത്തിലൊന്നെങ്കിലും, ഇന്ത്യയില്‍ പോയി, അല്ലങ്കില്‍ ഓണ്‍ലൈന്‍ വഴി തുണിത്തരങ്ങള്‍ വാങ്ങുന്നവരാണ്. നമ്മളില്‍ ചിലരുടെവാര്‍ഡ്രോബുകള്‍ ശീമാട്ടിയേയോ ആലുക്കാസിന്റെയോ ഷോ റൂമുകള്‍ പോലെ വര്‍ണശബളം. ഒന്നോ രണ്ടോ പ്രാവശ്യം അല്ലതെ പലരും, ഈ വിലപിടിപ്പുള്ളസാരികളോ ചൂരിദാറുകളോ മറ്റു തുണിത്തരങ്ങളോഉപയോഗിക്കാറുമില്ല. ഉപയോഗിക്കാത്ത, തുണിത്തരങ്ങള്‍ വളരെ എളുപ്പത്തില്‍ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള സംവിധാങ്ങനങ്ങ്ള്‍ ഇന്നുണ്ട്. ഈബേ, ആമസോണ്‍ ഇത് വഴിയൊക്കെ അതിനു സൗകര്യമുണ്ട്.കുറെ കൂട്ടുകാര്‍ കൂടി ഇത് ചെയ്താലും നന്നായിരിക്കും.

6.നാം താമസിക്കുന്ന സ്ഥലത്തെ, പ്രധാന ആഘോഷ വേളകളിലും, കമ്മ്യൂണിറ്റി ക്യാമ്പിംഗ്, പിക്‌നിക്ക് ഇവകളിലുംബേക്ക് സയിലുകള്‍, പായസ മേളകള്‍, ഇന്ത്യന്‍ ഫുഡ് സ്റ്റാളുകള്‍ ഇവയൊക്കെ ഇട്ടുംനമുക്ക് കിട്ടുന്ന വരുമാനം നാടിനായി മാറ്റി വെയ്ക്കാം.

7. നാം ഓരോ ആഴ്ചയിലും ആരധാനാലയങ്ങളില്‍ കൊടുക്കുന്ന തുകക്കുതത്വല്ല്യമായതുകകള്‍ കേരളത്തിനായി മാറ്റിമാറ്റി വെയ്ക്കാം. നമ്മുടെ ആരാധനാലയങ്ങള്‍ക്കും മലയാളി അസ്സോസിയേഷനുകള്‍ക്കുംഅവരുടെ അംഗങ്ങളെ ഒരുമിപ്പിച്ചുകമ്മ്യൂണിറ്റി സെയിലുകള്‍ നടത്താം.

8. ഓരോ വീട്ടുകാരും, ഒരു വലിയ കളക്ഷന്‍ ബോക്‌സ് വീടിന്റെ പ്രധാന മുറിയില്‍ കേരള റിലീഫ് ഫണ്ട് എന്നെഴുതി സ്ഥാപിക്കുക. ഒഴിഞ്ഞഗ്ലാസ് കുപ്പികളോ,ജാറുകളോ അതിനായി ഉപയോഗിക്കാം. നമ്മുടെ വീടുകളില്‍ ആര് അതിഥികള്‍വന്നാലും,അതിലേക്കു സംഭാവന ചെയ്യുവാന്‍മടി കൂടാതെ ആവശ്യപ്പെടുക.
ഒരു നാണക്കേടും, വിചാരിക്കേണ്ട. നമ്മുടെ സ്വന്തം, കൂടപ്പിറപ്പുകള്‍ക്കും, അമ്മയായ കേരളത്തിനും, വേണ്ടിയല്ലേ. നിങ്ങള്‍ ചോദിച്ചു നോക്കു. അവര്‍ തരും. കൊച്ചുകുട്ടികളെ ഇതേല്‍പ്പിച്ചാല്‍ അവര്‍ ഭംഗിയായി ബാക്കി ചെയ്തു കൊള്ളും.

9. ഇനിയുള്ള വര്‍ഷങ്ങളിലെ നമ്മുടെ വ്യക്തിപരമായ ചിലവുകളൊക്കെയൊന്ന് ചുരുക്കിപിടിച്ചു ചിലവാക്കുക. ഉള്ളവര്‍ ചിലവാക്കട്ടെ.സാധാരണക്കാര്‍ പിറന്നാള്‍ ആഘോഷങ്ങളും, വെഡിങ്ങ് ആനിവേഴ്‌സറികളും,മറ്റു ആഘോഷങ്ങളും നടത്തുമ്പോഴും ഒന്ന് കൂടി ചിന്തിക്കുക. മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, ചെലവ് കുറച്ചു, ആഘോഷങ്ങള്‍ നടത്തുകയോ വേണ്ടെന്ന് വെയ്ക്കുകയോ അങ്ങിനെ, നല്ലൊരു തുക കേരളത്തിനായി മാറ്റി വെയ്ക്കുകയോചെയ്യാം.

10. കുട്ടികള്‍ക്ക് നാംകൊടുക്കുന്ന അലവന്‍സുകളില്‍ നിന്നും, ബന്ധുക്കള്‍ അവര്‍ക്കുകൊടുക്കുന്ന ബര്‍ത്ത് ഡെ ഗിഫ്റ്റ്‌ചെക്കുകളില്‍ നിന്നും, ഒരു ഭാഗം അവരെക്കൊണ്ടുനമ്മുടെ നാടിനായി സംഭാവന ചെയ്യിക്കുക. വിദേശ രാജ്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് പിറന്നാളുകള്‍ക്കും മറ്റും, നല്ലൊരു തുകയാണ് കയ്യില്‍ വരുന്നത്.

11. എഴുപതുകളിലും,, എണ്‍പതുകളിലും വിദേശങ്ങളിലേക്കു കുടിയേറിയ തലമുറക്കാരുടെ മക്കളും കൊച്ചുമക്കളുമെല്ലാം ഇന്ന്‌ജോലിയും, വരുമാനവുമുള്ളവരാണ്. അവരോടൊക്കെ നിങ്ങള്‍ക്ക് കേരളത്തെ സഹായിക്കുവാന്‍ അഭ്യര്‍ത്ഥിക്കാം. നമ്മുടെ മക്കളല്ലേ അവര്‍ തരാതിരിക്കില്ല. ജോലിക്കാരായ മക്കളുടെ ജോലിസ്ഥലങ്ങളിലും അവരെക്കൊണ്ട് പിരിവെടുപ്പിക്കാം. സുമനസുകള്‍ തരാതിരിക്കില്ല.

12. അനാവശ്യമായ യാത്രകള്‍ വരുന്ന വര്‍ഷങ്ങളില്‍ മാറ്റി വെയ്ക്കുക. ആവഴി മിച്ചം കിട്ടുന്ന തുകതീര്‍ച്ചയായും നമുക്ക് ഈ നല്ല കാര്യത്തിനായി അയച്ചു കൊടുക്കാം.

ഇത് പോലെ ഓരോ കേരള മക്കളും ലോകത്തിന്റെ ഓരോ കോണിലുമിരുന്നു അവരവരുടെ ബുദ്ധിക്കു നിരക്കുന്ന കാര്യങ്ങള്‍ ആലോചിച്ചെടുത്തു പ്രാവര്‍ത്തികമാക്കിയാല്‍നമ്മുടെ ഇവിടുത്തെ സാമ്പത്തിക നില തകരാറിലാക്കാതെ തന്നെനമുക്ക്‌കേരളത്തെരക്ഷിച്ചെടുക്കാം. നാം ഒന്നാണെന്ന് പ്രകൃതി തെളിയിച്ചു തന്നിരിക്കുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തത്തെനമ്മുടെ സഹോദരങ്ങള്‍ക്കൊപ്പംനേരിടാം.

'അപ്പൊ നമ്മളെല്ലാം കൂടി നാളെ മുതലങ്ങ്ഇറങ്ങുവല്ലേ'!?വലിയ ഒരു ദേശിയ ദുരന്തമാകാന്‍ സാധ്യതയുണ്ടായിരുന്ന മഹാജലപ്രളയത്തെ, ദിവസങ്ങള്‍ക്കകം നെഞ്ചുറപ്പോടെനിയന്ത്രണത്തിലാക്കിയകേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയന്റെ വാക്കാണിത്.അതെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഞങ്ങള്‍ പ്രവാസികള്‍ അങ്ങേക്കൊക്കൊപ്പം എപ്പളെ ഇറങ്ങിക്കഴിഞ്ഞു.!
Join WhatsApp News
പി പി ചെറിയാൻ ,ഡാളസ് 2018-08-22 14:10:16
വിലയേറിയ നിർദേശങ്ങൾ !!!!
പ്രാവർത്തികമാക്കാൻ ........
കേരളത്തിൽ ഒരു കാര്യം നടക്കണമെങ്കിൽ ഉണ്ടാകുന്ന കാലതാമസം ഒന്നു ഒഴിവാക്കാമെങ്കിൽ അതിലും വലിയൊരു പുണ്യം ,,,,,,,,,,,
ആശംസകൾ നേരുന്നു 
observer 2018-08-22 15:21:31
By Dr Amita Singh, Prof, Disaster Management,  JNU :
This is the post: 
‘I just don't understand how people seem to appreciate the state administration & the CM for apparent leadership, when they've failed the most fundamental test: NOT preventing of a preventable disaster. 

This flood was not caused merely by excess rain; 40% excess precipitation over 3 months of monsoons cannot have caused this, nor is it a terrible outlier. This was caused by human blunder. 

The Kerala state govt could've prevented it but didn't have the foresight to. They knew the reservoirs were full by July. Scientifically reliable & freely available weather forecasting systems were predicting 2000 mm of additional precip in Aug. The first function of dams is as storage. The right thing to do with any storage system is to have a proper input & output prediction & management.

They could've had a warning system, water management system, looked at proper weather forecasting & released water in manageable quantum over a period of 15 to 20 days yet omitted to. They should've realized the danger a few weeks in advance (assuming they have cognizance & sobriety). Instead they waited till overflow & opened all the dam shutters at once. Instead of heavy but manageable drainage flow, we got a deluge. No surprise. In the middle of rains. It's the people who have paid dearly, not the decision makers who make no decision actually. And it's the best governed state - by which metric, I wonder?

Do not praise the ignorant for a superficial display of leadership in the relief after the disaster when they could've prevented it but did not & clearly are not capable of. If you elect fools, you will fall with their folly. 

Be clear: it wasn't nature or God. This was man. God has given man intelligence, wisdom & memory with which he has created superb technology & management systems. The disuse of wisdom, lack of observation & ignorance of the laws of nature, is not God's fault. The crime of omission is far greater than that of commission.’

Another, what appears to be a rational view. Views and counter views will continue. What we can learn for the future is what matters. 
So many more tragedies are in the making, all over the country. Unless the locals, the ones who get directly and immediately affected, wake up the deterioration will not stop.
വിദ്യാധരൻ 2018-08-22 21:43:08
 രാഷ്ട്രീയ നേതാക്കളേയും മത നേതാക്കളേയും പ്രശംസിച്ചു പറയുന്നരുടെ മാനസ്സിക അവസ്ഥയെക്കുറിച്ച് എനിക്ക് വളരെ സന്ദേഹം ഉണ്ട് . മത രാഷ്ട്രീയ നേതാക്കളുടെ ഉന്നം അവരുടെ നില നിൽപ്പാണ്. നനഞ്ഞടത്ത് കുഴയ്ക്കുക  എന്നത് അവരുടെ സ്വാഭാവമാണ്  . ഒരു നല്ല നേതാവ് ഒരു വെള്ളപ്പൊക്കത്തിന് ജനിക്കുന്നതല്ല  അത്  ജന്‍മസിദ്ധമായുണ്ടാകുവന്നതാണ്  കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ തരണം ചെയ്യാൻ ജനങ്ങളുടെ കയ്യിൽ നിന്നും പണം പിരിക്കേണ്ട ആവശ്യമില്ല .  കേരളത്തിലെ ഓരോ പാർട്ടികളുടെ ഫണ്ടിൽ നിന്നും, മതങ്ങളുടെ ഫണ്ടിൽ നിന്നും പണം എടുത്ത് ഈ കൊച്ചു കേരളത്തെ അമേരിക്കയെപ്പോലുള്ള ഒരു സംസ്ഥാനമാക്കി മാറ്റാൻ കഴിയും. 4000 കോടിയിൽ അധികം ആസ്തിയുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, കോണ്ടഗ്രസ്സ് പാർട്ടിക്കും അതുപോലെ കാണും. ശബരിമലയിൽ വന്നു കുമിഞ്ഞു കൂടുന്ന പണത്തിന്റെ കണക്ക് ആർക്കറിയാം? മനുഷ്യനെ ദൈവത്തിന്റെ പേരിൽ ചൂഷണം ചെയ്യുതുണ്ടാക്കിയ ഈ പണം എന്തിനു വേണ്ടി?  ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ അടിയിൽ ജനങ്ങളെ പട്ടിണിക്കിട്ട് സ്വാരൂപിച്ചു വച്ച 22 ബില്യൺ ഡോളറിന്റ സ്വർണ്ണം വിറ്റാൽ അതിന്റെ  10 % ചിലവാക്കിയാൽ ഇനി ഇങ്ങനെ കേരളത്തിൽ ഒരു ദുരവസ്ഥ ഉണ്ടായാൽ അതിനെ അതിജീവിക്കതക്ക രീതിയിൽ ആ സംസ്ഥാനത്തെ പുനർനിർമ്മിക്കാൻ സാധിക്കും .  ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു വർഗ്ഗങ്ങളാണ് രാഷ്ട്രീയക്കാരും  മത നേതാക്കളും . എത്രയോ കാലമായി ഇവർ ജനങ്ങളെ വഞ്ചിച്ചു ഭരിച്ചുകൊണ്ടിരിക്കുന്നു .  അനധികൃതമായി ഉണ്ടാക്കുന്ന പണത്തിന്റെ കാവൽക്കാരിണവർ.  ഇവിടെ സ്വർഗ്ഗം സൃഷ്ടിക്കാം എന്ന് രാഷ്ട്രീയക്കാർ . മരണാന്തര ജീവിതം വാഗ്ദാനം ചെയ്ത് മറ്റൊരു കൂട്ടർ . ഇത് വിശ്വസിച്ചു കുറെ സാധു ജനങ്ങൾ . ഇവരുടെ ഇടനിലക്കാരായി നിങ്ങളെപ്പോലുള്ളവർ.  

കാപട്യകണ്ഠകം കർക്കശാത്തകൊടും 
കാളാസ്മകണ്ഠം നിറഞ്ഞതാണീ സ്ഥലം 
ഞെട്ടിത്തെറിക്കും വിടരാൻ തുടങ്ങുന്ന 
മൊട്ടുപോലുള്ള മാനസമിത് കാണുകിൽ ൯(ചങ്ങമ്പുഴ)

Vayanakkaran 2018-08-22 22:20:15
Well Said Vidhyadharan Master. Do not believe politicians, religious heads. This tragedy is a chance for them to exploit common people. So much waste and duplication we see here. Look here they added one more Minister/corrupted and the additional staff to kerala ministry. Waste. The religious Bishops many of them mere waste. Luxiousious lifemfor them. Their morla side is very bad. They avoid any kind of punishment. 
andrew 2018-08-23 06:19:51
Yes!
open the 'house of worship' for the victims of the flood.
open their safes to build houses and the roads.
it is all public money. Use it for the public.
Rebuild the roads and build houses for the poor
The Temples, Mosques, Churches- they all have Tons of hidden wealth.
All that money must be used to help the victims.
Your treasure safes are not safe. If you don't open them now the future generations will 
Congrassukaaran 2018-08-22 23:07:46
Fund pirichu angu kotutthittu oru kaaryavumilla. Janangalkku venti Panam  sharikkum maanage cheyyaan kazhivulla bharanakkaronnumalla avite  ullathu.   Panam pokkattilaakkan kazhivulla moshatanmaaraanavite ullathu. Avarathu mutippichu thechu kalayum.  Janangale pralayaththilekku Erinju kotuthth kaalanmaarkku enthinu Panam kotukkanam.  
നിരീശ്വരൻ 2018-08-22 23:08:26
സത്യം വിളിച്ചു പറയുന്നതിന് വിദ്യാധരന് നന്ദി .  മതവും രാഷ്ട്രീയവും കൂടി ഒരു ദുർബല സമൂഹത്തെയാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം കഴിവുകൾ എന്തെന്ന് തിരിച്ചറിയാതിരിക്ക തക്കവണ്ണം, ജനത്തെ ചിന്താകുഴപ്പത്തിലാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കുകയാണ് രാഷ്ട്രീയക്കാരും മത നേതാക്കളും.  മനുഷ്യനിൽ നിന്ന് പത്തിലൊന്നും നേർച്ചയും കാഴ്ചയായും തട്ടിയെടുക്കുന്ന പണം കൊണ്ട്, മനുഷ്യർക്ക് പ്രയോജനമില്ലാത്ത പള്ളികളും അമ്പലങ്ങളും ഉണ്ടാക്കി, വീണ്ടും മനുഷ്യനെ കൊള്ളയടിക്കാനുള്ള പരിപാടികളാണ് ഇതിന്റെ ഒക്കെ തലപ്പത്തിരിക്കുന്ന കൊള്ളക്കാർ ആസൂത്രണം ചെയ്‌തു കൊണ്ടിരിക്കുന്നത് , വിദ്യാധരൻ ചോദിച്ച ഒരു ചോദ്യം എന്നെ ചിന്തിപ്പിച്ചു  എന്തിനാണ് ഇരുപത്തി രണ്ടു ബില്യൺ ഡോളർ വിലയുള്ള സ്വർണ്ണം പിടിച്ചു വച്ചു കൊണ്ടിരിക്കുന്നത് ? ആരെ കുഴിച്ചിടാനാണ് ഇത് ? അതോ ജനം ഇത് മറന്നു കഴിയുമ്പോൾ രാഷ്ട്രീയക്കാരും മത നേതാക്കളും ഇതടിച്ചു മാറ്റാനുള്ള ശ്രമമാണോ ? എന്താണ് പരിപാടി . എത്രയോ പാവപ്പെട്ട ജനങ്ങൾക്കാണ് അവരുടെ വീട് നഷ്ടപ്പെട്ടത് ? അവർ തിരിച്ചു ചെല്ലുമ്പോൾ അവർ താമസിച്ചിരുന്ന വീടുകൾ പോലും എവിടെയാണെന്നു അറിയാൻ വയ്യാത്ത വിധം അത് തുടച്ചു നീക്കപ്പെട്ടു എന്തുകൊണ്ട് ഈ പണം ഉപയോഗിച്ച് കേരളത്തെ ഉദ്ധരിച്ചുകൂടാ ? ഓരോ പള്ളികൾ കോടിക്കണക്കിനു രൂപയുടെ കുംമ്പകോണമാണ് നടത്തുന്നത് . പണം കേരളത്തിനില്ലാഞ്ഞിട്ടല്ല ആ നാട് നന്നാകാത്തത് . അടിമുടി അഴുമതിയിൽ കഴിയുന്ന മത രാഷ്ട്രീയ നേതാക്കൾ അറിഞ്ഞു കൊണ്ട് വരുത്തി വയ്ക്കുന്നതാണ് ഇത് .  ഇതിനെ വഷളാക്കാൻ കുറ മത ഭ്രാന്തന്മാരും . അപ്പുറത്ത് ഒരു മത ഭ്രാന്തൻ എഴുതി വച്ചിരിക്കുന്നു, ഇതെല്ലം ദൈവത്തിന്റെ ശിക്ഷയും അനുഗ്രഹവുമാണ് . മനുഷ്യനെ ഉണ്ടാക്കി മലവെള്ളത്തിൽ മുക്കിയും ചേറിൽ താഴ്ത്തിയും ശിക്ഷിക്കുന്ന ഒരു ദൈവം. പിന്നെ ഇതുപോലെ പണപ്പിരിവ് നടത്തി മനുഷ്യനെ സഹായിക്കുന്ന ദൈവം . എന്തായാലും ഇങ്ങനെയുള്ള സന്ദര്ഭങ്ങളിൽ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്ന രണ്ടു  രക്ത അട്ടകളാണ് മതവും രാഷ്ട്രീയവും . ജര്മനിയിലോ, അമേരിക്കയിലോ ആണ് അവരുടെ മക്കൾ പഠിക്കുന്നത് (ബിഷപ്പുമാരുടെ മക്കൾ അടക്കം ). അമേരിക്കയിൽ ജീവിച്ചിട്ടും, കേരളത്തിൽ വച്ച് 'തിരിച്ചു വിട്ട തലയുമായി' വന്നു യാതൊരു മാറ്റവും ഇല്ലാതെ, രാഷ്ട്രീയക്കാരെയും പുരോഹിത വർഗ്ഗത്തെയും പൂജിച്ച്  ജീവിക്കുന്ന ഒരു കൂട്ടർ ഇന്നും ഇവിടെ ഉണ്ടെന്നുള്ളത് നിർഭാഗ്യകരം തന്നെ . മതങ്ങളും രാഷ്ട്രീയക്കാരും ഹൃദയത്തിൽ നന്മയുള്ളവരെങ്കിൽ അവരുടെ പണം എടുത്തു (ഗുരുവായൂർ അമ്പലത്തിലും ശബരിമലയില് പള്ളികളിലും ജനം എന്ന കഴുതകൾ കൊണ്ടു കൊടുത്ത പണവും സ്വർണ്ണവും മതി ) കേരളത്തിനെ രക്ഷിക്കട്ടെ . എങ്കിൽ നാം അവരെ പ്രശംസിക്കും 
Vayanakkaran 2018-08-23 00:26:08
വിദ്യാധരൻ പറഞ്ഞത് വളരെ ശരി ആണ്. പക്ഷെ, എന്ത് പറയാൻ? വിശ്വാസം അതല്ലേ എല്ലാം അപ്പോൾ ആവതു സംഭാവന നൽകുക. നമുക്കൊരു സംതൃപ്തി കിട്ടുമല്ലോ മീനുവിന്റെ സംരംഭം നന്നായിരിക്കുന്നു. 
Ninan Mathulla 2018-08-23 07:08:07
Noticed several here criticize religion and politics. Their arguments do not hold water. It is part of their propaganda or ignorance. We all have certain understandings about different subject. All those understandings are not correct. If there were no politicians and the administrative set up here at the time of this calamity in Kerala, who would give leadership for the relief and rebuilding effort. Those people criticizing here, they will fill the vacuum? Same way religion and religious leadership was here from the beginning of our history, and they would be here. Religious leadership is there all over the world. For some countries religion is their state religion. It is the decision of the people of those countries. If no useful purpose they would not be there. 'Kaadadachu vedi veycharuthu'. Please do not mislead readers.
Scaria Thomas 2018-08-23 10:32:39
"4000 കോടിയിൽ അധികം ആസ്തിയുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, കോണ്ടഗ്രസ്സ് പാർട്ടിക്കും അതുപോലെ കാണും."  ഇത് ഒരുതരം ഫേക്  നമ്പരുകളാണ് .  ഇതിന്റെ ഉറവിടം എവിടമാണെന്ന്  വിദ്യാധരൻ  വെളിപ്പെടുത്തണം.  വിദ്യാധരൻ ഒരു ഉളുപ്പുമില്ലാതെ  തട്ടിവിടുന്നത് കാണുമ്പോൾ ഇത്  ഒരു തരം  ബി ജെ പി  അജണ്ടയായി കാണാനേ തരമുള്ളൂ. 2015 ൽ  ബിജെപി  പ്രസിഡണ്ട്  മുരളീധരൻ  തട്ടി വിട്ട  നുണ പ്രചാരണം  അതുപോലെ തട്ടി വിട്ടിരിക്കുകയാണ്.

രാഷ്ട്രീയപാർട്ടികളുടെയും  മതങ്ങളുടെയും  സ്വത്തുക്കൾ  അതിന്റെ വിശ്വാസികൾ നൽകിയതാണ് .  അത് ആർക്ക് നൽകണം എന്നുള്ളത്  അതാത് പ്രസ്ഥാനങ്ങൾ തീരുമാനിക്കും.  ദുരിതമുണ്ടാകുമ്പോൾ  കൈപിടിച്ച് ഉയർത്തേണ്ടത്  അക്കാലത്തെ ഗവണ്മെന്റുകളുടെ പൊതു ഖജനാവിൽ നിന്നാണ്. ഖജനാവിൽ പണമുണ്ടാകാൻ  സംഭാവന നൽകേണ്ടത്  ഓരോ  പൗരന്റെയും ഉത്തരവാദിത്തമാണ്.  അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം  നിരുത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്.

BJP (B.J. Pathrose) 2018-08-23 14:51:39
വിദ്യാധരൻ പറയുന്നതിനെ അങ്ങനെ തള്ളി കളയാൻ വരട്ടെ സ്ക്കറിയാ 

In yet another serious allegation against Kerala CPI(M) by BJP state leadership, the party has said that the communist party has secured wealth amounting to Rs 25,000 crore through illegal means.

“The party’s assets in the capital city alone amount to Rs 2,000 crore,” BJP state president V Muraleedharan said, according to a Times of India report.

He criticised the Left party heavily and said that party should clarify publicly about its assets.

We have evidence to prove the wealth possessed by the CPM in the state. The CPM holds the title of wealthiest political party in the state. The assets were gained by the party during its regimes in the state. The CPM and the UDF government are two sides of the same coin when it comes to scams and corruption. In the past, both the UDF and LDF were influenced by the real estate mafia. So, CPM has no right to attack the UDF on the corruption issue.

V Muraleedharan to The Times of India

He also blamed that a party who claims to be the party of labourers and marginalised acts ironically by holding so many assets.

വിദ്യാധരൻ 2018-08-23 16:16:31
സഖറിയായ്ക്ക് ഉളിപ്പില്ലാത്ത  ഉത്തരം കിട്ടിയല്ലോ ? (ബിജെപ്പി -ബിജെ പത്രോസ് -നല്ല പേര് -രസികന്മാരും ഉണ്ട് ഈ മലയാളിയിൽ)  മുരളിധരൻ പറയുന്നത് തെളിവുണ്ടെന്നാണ് . കൂടാതെ അയാൾ പറയുന്നുത് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് .   ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഥയാണെങ്കിൽ കേരളത്തിലെ കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികളുടെ സമ്പത്ത് എത്രയെന്ന് ഊഹിക്കാമെന്നേയുള്ളു . രാഷ്ട്രീയക്കാരും മത നേതാക്കളും അവരുടെ മക്കൾ അവരെപ്പോലെ ആകണം എന്നാഗ്രഹിക്കുന്നത്, നാടിന്റെ നന്മയോ മനുഷ്യന്റെ നന്മയോ മുന്നിൽ കണ്ടത്കൊണ്ടല്ല. നേരെ മറിച്ച് ഒരു കൊടുങ്കാറ്റടിച്ചാലോ, പേമാരി പെയ്താലോ ഇളകി താഴെപോകാത്ത ജീവിതത്തിന് അടിത്തറ ഇടാനാണ് .  നിങ്ങളെപ്പോലുള്ള ശുദ്ധഗതിക്കാർ രാഷ്ട്രീയത്തിനും മതത്തിനു വേണ്ടി ജീവൻ കൊടുക്കാൻ തയാറാകുമ്പോൾ ഈ ഇത്തിക്കണ്ണികൾ പടർന്നു കയറുക തന്നെ ചെയ്യും .  'അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും' എന്ന വിചാരം ഇല്ലാത്ത രാഷ്ട്രീയക്കാരും മതനേതാക്കളെയും ചൂണ്ടി കാണിക്കു സക്കറിയ.
Scariya Thomas 2018-08-23 16:38:28
മതത്തെയും രാഷ്ട്രീയക്കാരെയും തെറി പറയുന്ന "നിരീശ്വരനായ" വിദ്യാധരൻ രാഷ്ട്രീയക്കാരനായ മുരളീധരന്റെ  തെളിവില്ലാത്ത പടുവാക്കുകളെ  ഉദ്ധരിച്ച് കൂട്ടുപിടിക്കുന്നതെന്തിനാണ്?  വേറെ ആരെങ്കിലും മാർക്സിസ്റ്റു പാർട്ടിക്കും കോൺഗ്രസ്സിനും 4000 ത്തിലധികം കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നു സത്യമായി പറഞ്ഞിരിക്കുന്നത് കാണിക്കുവാൻ കഴിയുമോ?  വസ്തു നിഷ്ഠമായ തെളിവുകൾ നിരത്തുക.  വിദ്യാധരന്റെയും ഹിന്ദുത്വ അജണ്ട തന്നെയല്ലേ? കാപട്യം വലിച്ചെറിയു വിദ്യാധരാ..
Vinod Nair 2018-08-23 17:13:31
ബി ജെ പി മുരളീധരന്റെയും വിദ്യാധരന്റെയും തെളിവില്ലാത്ത വർത്തമാനങ്ങളാണ്.  വസ്തുനിഷ്ഠമല്ല. കോടിക്കണക്കിന് രൂപയുടെ ആസ്‍തി  മാർക്സിസ്റ്റു പാർട്ടിക്കും കോൺഗ്രസ്സിനുമുണ്ടെന്നു പറയുന്നത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്. Times of India  ഈ വാർത്ത facts  checking  നടത്താതെ വെറുതെ തട്ടി വിട്ടിരിക്കുകയാണ്.  Fake പത്രങ്ങളും  Fake  വാർത്തകളും ഇന്ത്യയുടെ ശാപമാണ്.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.  അതേറ്റു പാടാൻ കുറെ ഇത്തിൾക്കണ്ണികളും.
Ninan Mathulla 2018-08-23 21:00:33

It really hurts me to see that a person with the name Vidhtadharan speak as the spoke person for a certain group. When Kerala was going through such calamity I did not see him or that group expressing any concern for our fellow brothers and sisters going through trouble. Now the flood is over he is back with his divisive, poisoning thoughts pitting one group against another. Readers understand the hidden agenda in his words. It was the agenda of that group all along to discourage fund raising or fund getting to Kerala. So I have an earnest request to Vidhyadharan to either change your name or write unbiased posts that will reflect your name.

വിദ്യാധരൻ 2018-08-23 23:51:20
സന്താപത്തിനായ് ഞാൻ എന്തു ചൊല്ലി?
ഞാനാരാണെന്ന് അറിയാത്തതിനാൽ 
വല്ലാത്ത ദുഖമുണ്ടെന്നെനിക്കറിയാം
പേരിൽ എന്തേലും കാര്യമുണ്ടോ 
കാര്യം പറയുവാൻ വാക്താവായിടെണോ? 
ഉള്ള കാര്യം പറഞ്ഞിടുവാൻ 
വേണ്ടെനിക്കാരുടേം കൂട്ടുകെട്ട്
സഹായ ഹസ്തം നീട്ടെല്ലെന്ന് 
പറഞ്ഞില്ല ഒരിക്കലും ഞാനിവിടെ 
ഒരുപറ്റം മുക്കവർ ബോട്ടുമായ് 
വന്നു രക്ഷിച്ചു അനേകങ്ങളെ 
കണ്ടില്ല അവിടെങ്ങും നേതാക്കളെ 
മതത്തിന്റെ രാഷ്ട്രീയ നേതാക്കളെ 
പള്ളിമേടയുടെ ഉള്ളിലെങ്ങോ
അമ്പലത്തിന്റെ ശ്രീകോവിലിലോ 
മോസ്‌ക്കിൻ നിലത്ത് പാവിരിച്ചോ  
പ്രാർത്ഥിക്കുകയായിരുന്നു പുരോഹിതന്മാർ
ഓർക്കുന്നു ഞാനിപ്പോൾ പോർട്ടോറിക്കോയിൽ 
പ്രളയത്തിൽ മുങ്ങിയ ഗ്രാമങ്ങളെ. 
അവിടൊരു മേയർ എടുത്തു ചാടി 
 വെള്ളത്തിൽ മുങ്ങിയോരെ രക്ഷിപ്പാനായ് 
കേരളനാടിന്റെ  മന്ത്രിവര്യർ  
ആർക്കറിയാം എവിടെക്ക് പോയി എന്ന് 
ഇല്ല അവർക്കൊരു നല്ല പേര് 
മിക്കവരും അഴുമതി ബന്ധമുള്ളോർ 
കൊടുക്കുക്ക കൊടുക്കക  കൈയയച്ച്
അത് ചെല്ലേണം അർഹിപ്പോർക്ക്
ഉളളത് പറയുമ്പോൾ നിങ്ങളെന്തേ 
പറയുന്നു  സർവ്വരും ബീജേപ്പീന്ന്
മതത്തിന്റെ കറുപ്പ് വലിച്ചു കേറ്റി 
അവർക്കായി കോമരം തുള്ളിടല്ലേ 
ഇന്ന് നാടിന്റെ ശാപമിപ്പോൾ 
വിഷമുള്ള പാമ്പുകൾ ഒന്നുമല്ല.
ഒരു പാമ്പും വന്നു കടിക്കുകില്ല 
അവരുടെ പൊത്തിൽ കൈ കേറ്റുംവരെ  
എന്നാൽ എവിടെയും പതിയിരിപ്പൂ 
അതിലും വിഷമുള്ള   രാഷ്ട്രീയ മത  നേതൃത്വങ്ങൾ 
കേരളമാണെന്റെ ജന്മനാട് 
അവിടുണ്ടെനിക്കും വേണ്ടപ്പെട്ടൊർ 
ഇവിടെ നാം കാണും നാമായൊക്കെ 
അവിടെയവർക്കും  വന്നു ഭവിച്ചിടേണം 
അഴുമതി കാണുമ്പോൾ കണ്ണടച്ചു 
കണ്ടില്ലെന്നു നടിച്ചിടല്ലേ 
സായിപ്പിനെ കണ്ടിടുമ്പോൾ 
കാവാത്തു മറക്കുന്ന കൂട്ടരോ നാം ?
വേണം നിനക്കു പാമ്പിനെപ്പോൽ 
കൂർമ്മബുദ്ധി പ്രാവിനെപ്പോൽ നിഷ്കളത്വം 
പറയും ഞാൻ ആരെല്ലാം പറഞ്ഞെന്നാലും 
പറയാനുള്ളത് പറഞ്ഞിടും 

Scaria Thomas 2018-08-24 12:05:38
ദുരന്തമുഖങ്ങളെ മുന്പിൽകണ്ട് അവർക്ക് സഹായമെത്തിക്കാനുള്ള നല്ല മനസ്സിനും  അതിനനുബന്ധമായ ഉപദേശങ്ങളും നൽകിയതിന് വളരെ നന്ദി. അമേരിക്കൻ മലയാളികൾ ഇക്കാര്യത്തിൽ പിറകോട്ട് പോകില്ല എന്ന നമ്മൾക്ക്  ആശിക്കാം.
Ninan Mathulla 2018-08-24 16:34:14

Freedom of expression is your right. I do not question that. The leader of a religion or political party will be interested more in that religion or party. But Vidhyadharan need to see all groups with somewhat equal concern and not be the spoke person of a particular party or religion or race to have justice to your name. This is all I meant. Generally people see what they want to see depending on their tendencies, likes, desires, priorities and self interests. For example, we read religious texts, and there are many advises in it. Generally we see or concentrate on what we want to see and ignore others, or close our eyes and make dark on it. Many verses are there in Bible. But when priests take Bible verses to preach, most of them take verses to run the church and denomination smoothly. They ignore 95 % of the other verses. If you do not read Bible you miss a lot.  It is like watching TV only to find what is going on in the world without reading news paper as the TV news is highly edited. If you do not want to help a person you can find a thousand reasons not to help. If a beggar comes to your house and if you do not want to help him you find reasons not to help. You will say that do not give to him as he will use that money to drink. You will not see the verse in Bible by Solomon in Proverbs to buy liquor and give to a person on the verge of ruin for let him drink and forget his miseries (Proverbs 31:6-7). You can discourage others also from giving by propaganda against drinking. Here Vidhyadharan is discouraging others from helping with narrow view points. For Vidhyadharan to do justice to the name, the view (parayanullathu) need to be broad, and not narrow sectarian views.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക