Image

മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യ ചര്‍ച്ച

Published on 01 April, 2012
മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യ ചര്‍ച്ച

കൊച്ചി: ലീഗിന്‍െറ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി വിവാദങ്ങള്‍ കത്തിനില്‍ക്കെ, എറണാകുളം ഗെസ്റ്റ് ഹൗസില്‍ മന്ത്രി കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യ ചര്‍ച്ച.

 അഞ്ചാം മന്ത്രിസ്ഥാനവും  രാജ്യസഭാ സീറ്റും ചര്‍ച്ചയില്‍ വിഷയമായതായാണ് വിവരം.  അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ലീഗിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. പകരം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്ന ആവശ്യത്തെ ലീഗ് പിന്തുണക്കും. അഞ്ചാം മന്ത്രി സ്ഥാനം എന്ന മുസ്ലിം ലീഗിന്‍െറ ആവശ്യം ന്യായമാണെന്ന് മാണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍െറ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നും ഇരുവരും ധാരണയിലെത്തിയതായാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക