Image

ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുറെ മനുഷ്യര്‍ ഒരുമിച്ചു കൂടിയാല്‍ സാധിക്കാത്തതായി ഒന്നുമില്ല.

ജീന രാജേഷ് (കാനഡ ) Published on 23 August, 2018
ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുറെ മനുഷ്യര്‍ ഒരുമിച്ചു കൂടിയാല്‍ സാധിക്കാത്തതായി ഒന്നുമില്ല.
കേരളത്തിനെ പിടിച്ചു കുലുക്കിയ പ്രളയ ജല പ്രവാഹത്തെക്കുറിച്ച് കേട്ട് 'എനിക്കെന്തു ചെയ്യാനാവും ഞാനിങ്ങ് കാനഡയിലല്ലെ' എന്നാണ് ആദ്യം കരുതിയത്..!! അപ്പോഴാണ് ഒരു ഗ്രൂപ്പ് കണ്ടത്...! Verifying flood relief/Rescue requests_Kerala!! ഉടനെ അതില്‍ ചേര്‍ന്നു, എന്താണ് സംഭവിക്കുന്നത് എന്നറിയാനാണ് ചെന്നത്. ആദ്യത്തെ കുറെ മണിക്കൂറുകള്‍ ഒന്നുമൊന്നും മനസ്സിലായില്ല. പിന്നീടാണ് മനസ്സിലായത് അവിടെ അപ്പോള്‍ ഉളളവരെല്ലാം ഗ്രൂപ്പിലെ ഓരോ പോസ്റ്റും എടുത്തു വേരിഫൈ ചെയ്യുകയാണ്.ഞാനും പതിയെ അവരോടൊപ്പം ചേര്‍ന്നു.പലരെയും വിളിച്ചു.ആരൊക്കെയോ കരഞ്ഞൂ വാവിട്ട്.ചിലരുടെ കൂടെ എനിക്കും കരയണമെന്ന് തോന്നിപ്പോയി.കാനഡയില്‍ നിന്നും പറന്നു ചെല്ലാനൊരു ചിറകുണ്ടായിരുന്നെങ്കില്‍ ഉറപ്പായും ആ നിമിഷത്തില്‍ മറ്റൊന്നും നോക്കാതെ പോയിരുന്നേനം. ബുധനാഴ്ച (കനേഡിയന്‍ സമയം) മുഴുവന്‍ തിരിച്ചു വിളിക്കലുകളും വെരിഫൈ  ചെയ്യലുകളും റെസ്‌ക്യൂ  ടീമുകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന കൂട്ടുകാരെ വിളിക്കലുമായി കടന്നു പോയി..(ഓരോരുത്തരുടെയും പേരുകള്‍ മറക്കാതിരിക്കാനായി എഴുതി വച്ചു, പല ടൈം  സോണില്‍  ജോലി ചെയ്യുന്നവരായത് കൊണ്ട് തന്നെ ആളുകള്‍ എപ്പോഴും മാറിക്കൊണ്ടിരുന്നു. ബുധനാഴ്ച രാത്രിയിലും (നാട്ടിലെ വ്യാഴം രാവിലെ) ഞങ്ങള്‍ ഇത് തന്നെ ചെയ്തു കൊണ്ടേയിരുന്നു. എപ്പോഴോ ഒന്നു രണ്ടു മണിക്കൂര്‍ ഉറങ്ങി.. എഴുന്നേറ്റു കുളിച്ചു ഓഫീസിലേക്ക്...! 

  ഇതി  നിടയിലെപ്പോഴോ നിമിതക്കൊരല്പനേരം ഉറങ്ങാന്‍ അവള്‍ എന്നെ ഗ്രൂപിന്റെ മോഡറേറ്റര്‍ ആക്കി. അപ്പോള്‍ മുതല്‍ പോസ്റ്റുകള്‍ അപ്പ്രൂവ് ചെയ്യലായി എന്റെ പണി. നൂറു കണക്കിന് പോസ്റ്റുകള്‍ വന്നു നിറഞ്ഞു നടന്നു രണ്ടു പേര്‍ ഞാനും റോണും മാറി മാറി അപ്പ്രൂവ്  ചെയ്തിട്ടും തീരാത്തത്ര!!! ഇതിനിടയില്‍ ഞങ്ങള്‍ വെരിഫിക്കേഷനും  റെസ്‌ക്യൂ  ടീമിനെ വിളിയും തുടര്‍ന്നു കൊണ്ടേയിരുന്നു. തുടക്കത്തില്‍ എല്ലാവരും എല്ലാം ചെയ്തു...!! എന്തൊക്കെയോ ചെയ്തു...!! ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോയി..മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ ഒരു ബ്രേക്ക് എടുത്ത് തിരിച്ചു ചെല്ലുമ്പോള്‍ ആദ്യത്തെ കുറെ മണിക്കൂറുകള്‍ എന്താണ് നടക്കുന്നത് എന്ന് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.

പലരും ഉറക്കെക്കരഞ്ഞു വിളിക്കുമ്പോള്‍.ശാന്തത കൈവിടരുത് എന്നൊരു പാഠം പഠിക്കാന്‍ പക്ഷെ ഒരു ദിവസം വേണ്ടി വന്നു. നമ്മുടെ വാക്കുകളാണ് അവര്‍ക്ക് ആശ്വാസം.നമ്മള്‍ ആര് എന്നതല്ല ആരോ എവിടെയോ ഇരുന്ന് അവരെ കരുതുന്നു എന്ന തോന്നല്‍ തന്നെ വലിയൊരു ആശ്വാസം തന്നെ. അത് കൊണ്ടു സാഹചര്യം വളരെ മോശമാണ് എങ്കിലും സമചിത്തതയും ശാന്തതയും കൈവിടാതിരിക്കുക എന്നത് വളരെ വലിയൊരു കാര്യം തന്നെ. ചിലര്‍ ഞങ്ങളോട് ദേഷ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ എത്തുന്നില്ലാ, അവരുടെ സകല സങ്കടങ്ങളും ദേഷ്യമായി മാറിയതായിരുന്നു കാരണം. കാനഡയില്‍ നിന്നാണ്, സഹായിക്കാന്‍ വിളിക്കുകയാണ്, അവരെപ്പോലെ തന്നെ ഒരു സാധാരണക്കാരിയാണ് എന്ന് പറഞ്ഞതോടെ ദേഷ്യം പതിയെ സ്‌നേഹത്തിലെക്കും നന്ദിപൂര്‍വമായ വാക്കുകളിലേക്കും വഴിമാറി!

ചങ്ങനാശ്ശേരി ഭാഗത്തെ കാളുകളില്‍ പലതും ഏതു റെസ്‌ക്യൂ  ടീമിനാണ് അയക്കേണ്ടത് എന്നറിയാതെ വളരെ ബുദ്ധിമുട്ടി ഞാന്‍ ആദ്യമൊക്കെ. കാരണം ലോക്കല്‍ സ്ഥലങ്ങളെപ്പറ്റി യാതൊരു ധാരണയും ഇല്ലായിരുന്നു. ആദ്യം ഞങ്ങള്‍ ചഉഞഎ ന്റെയും നേവിയുടെയും ഉദ്യോഗസ്ഥര്‍ക്ക് മെസ്സജുകള്‍ അയച്ചു കൊണ്ടിരുന്നു. ചിലര്‍ക്ക് അയച്ച മെസ്സേജില്‍ സീന്‍  എന്നു കാണാം. പക്ഷെ അവര്‍ ആ കേസ് എടുത്തോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. അജിലെഷിനും അനൂജിനും പലപ്പോഴും മറുപടികള്‍ കിട്ടുകയും അവര്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. ചങ്ങനാശ്ശേരി എനിക്കൊരു ബാലികേറാ മലയായി തോന്നിയത് കൊണ്ട് പതിയെ എറണാകുളം തൃശൂര്‍ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി. അപ്പോഴും പ്രശ്‌നം നില നിന്നു. കോതമംഗലവും മൂവാറ്റുപുഴയും പിന്നെ എന്റെ ചാത്തമറ്റവും മാത്രമറിയാവുന്ന എനിക്ക് ഗൂഗിള്‍ മാപ്പ് മാത്രമായിരുന്നു ആശ്രയം. തൃശ്ശൂരിലെ ഒരു വോളന്റീയറിനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു മണ്ണുത്തി ഭാഗത്തുള്ളത് മതി വാണിയം പാറ വരെ എന്ന്. അവസാനം മണ്ണുത്തി മുതല്‍ വാണിയംപാറ വരെ എന്നുള്ളത് ഞാന്‍ മാപ്പില്‍ അടയാളപ്പെടുത്തി വച്ചു കാത്തിരുന്നു..! മറ്റുള്ള ഭാഗങ്ങളിലേക്കുള്ള വോളന്റിയേര്‍സിന്റെ നമ്പറും ആ നല്ല മനുഷ്യന്‍ തന്നു. അങ്ങിനെ ഓരോ കേസും എടുത്തു പ്രദേശങ്ങള്‍ തിരിച്ചു നോക്കാന്‍ തുടങ്ങി. മാപ്പിന്റെ സഹായത്തോടെ വോളന്റീയര്‍ ഗ്രൂപ്പിനെ ഊഹിച്ച് കണ്ടു പിടിക്കാന്‍ തുടങ്ങി.എന്നാലും എപ്പോഴും പിഴച്ചു കൊണ്ടിരുന്നൂ.പ്രദേശങ്ങള്‍ മാറി മറിഞ്ഞു.ഒരേ കേസിനു വേണ്ടി പലരെ വിളിക്കേണ്ടി വന്നു ഒടുവില്‍ ആരോ ഒരാള്‍ എടുക്കും. പല വാട്‌സ് ആപ്പ് നമ്പറുകളിലെക്കും ഒരേ മെസ്സേജ് തന്നെ അയച്ചിട്ടുണ്ട് എന്നതുറപ്പു തന്നെ...!!

റെസ്‌ക്യൂ  കാളിങ്  ചെയ്തു കൊണ്ടിരുന്നവര്‍ എങ്ങിനെ ഈ ഒരു കടമ്പ കടന്നു എന്നത് എനിക്കിപ്പോഴും അത്ഭുതമാണ്.
ആദ്യ ദിവസം ചങ്ങനാശേരിയിലെ ഒരു കേസ് ഏറ്റെടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു. ഓഗസ്റ്റ്  15 6.30 നാണ് ഞങ്ങള്‍ക്ക് ഈ കേസ് കിട്ടുന്നത് ഞാന്‍ വിളിക്കുകയും വേരിഫൈ ചെയ്യുകയും ചെയ്ത കേസ്. വീടിന് മുകളില്‍ കുടുങ്ങിപ്പോയ ഒരു കുടുംബം... അവരെക്കുറിച്ചോര്‍ത്ത് മറ്റെവിടെയോ ഇരുന്നു വെവലാതിക്കൊളളുന്ന കുടുംബനാഥനോടാണ് ഞാന്‍ സംസാരിച്ചത്. വളരെ പക്വമതിയും വിവേകമതിയുമായ ആ മനുഷ്യന്‍ എന്നെ കാനഡയിലേക്ക് എത്ര തവണ തിരിച്ചു വിളിച്ചു എന്നറിയില്ല. ആദ്യ തവണ ഞങ്ങളുടെ ടീം നേവിക്ക് വിവരങ്ങള്‍ കൈമാറി. പക്ഷെ വേറെ ഒരു വിവരങ്ങളൊന്നുമില്ലാതെ ഒരു ദിവസം കഴിഞ്ഞു പോയി.

 പിന്നീട് ഞങ്ങള്‍ വിളിച്ചന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരുടെ അടുത്തെത്താന്‍ നേവിക്ക് ആയില്ലെന്ന്.. വീണ്ടും ഒരു ദിവസം കഴിഞ്ഞ് അറിഞ്ഞു നേവി  റെസ്‌ക്യൂ  ആ ഭാഗങ്ങളില്‍ നടക്കുകയേയില്ല..മാസ്സ്  എയര്‍ ലിഫ്റ്റിംഗ്  പ്ലാന്‍ ചെയ്യുന്നുവെന്ന്. കിട്ടിയ വിവരങ്ങള്‍ ഒരു മറവും കൂടാതെ ഞാന്‍ ആ മനുഷ്യന് കൈമാറി.ആദ്യം എന്നെ പലതവണ വിളിച്ച ആ മനുഷ്യന്‍ അപ്പോഴേക്കും ഒരു മരവിപ്പിലെത്തിയിരുന്നു എന്ന് ഞാന്‍ ഊഹിക്കുന്നു.'ഓക്കേ' എന്ന ഒരു മറുപടി മാത്രമേ എനിക്ക് വാട്‌സ് ആപ്പില്‍ തിരികെ കിട്ടിയുള്ളൂ. വീണ്ടും ഞാന്‍ മറ്റുള്ള കേസുകളുടെ ബാഹുല്യത്തില്‍ ഈ വിഷയം മറന്നു, വീണ്ടും ഒരു ദിവസം കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ക്ക് വിവരം കിട്ടിയത് അവര്‍ രക്ഷപെട്ടു എന്ന്. ഇപ്പോള്‍ തിരക്കൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു മറുപടി കാത്തിരിക്കുന്നു, അദ്ദേഹവും കുടുംബവും ഇപ്പോള്‍ എന്തെടുക്കുന്നു എന്നറിയാന്‍ വെറുതെ ഒരാഗ്രഹം...!

പക്ഷെ ആ ദിവസങ്ങളുടെ ആ അരക്ഷിതാവസ്ഥ ഞാനൊരിക്കലും മറക്കില്ല.കുറച്ചു ജീവനുകള്‍ അവിടെ നിമിഷം പ്രതി പൊങ്ങി വരുന്ന മരണത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ അവരുടെ ഏക പ്രതീക്ഷ നമ്മളിലേക്ക് വരുന്ന ആ ഒരു ഫോണ്‍വിളി മാത്രമാണെന്നും ആ ഫോണ്‍ എടുത്തു വിവരങ്ങള്‍ കൈമാറി ആ മനുഷ്യരെപ്പോലെ ഞാനും കാത്തിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ നേരം ആ പകപ്പ് സത്യത്തില്‍ എന്നിലേക്കും പകര്‍ന്നു.

5 പേരില്‍ തുടങ്ങിയ ഗ്രൂപ്പാണത്രേ ആദ്യം ഇരുന്നൂറ്റമ്പതായി. ഇപ്പോള്‍ ഇതെഴുതുന്ന നേരം മൂവായിരത്തിലേറെ ആളുകള്‍ ആ ഗ്രൂപ്പില്‍ ഉണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ (Eastern Time) ഞങ്ങള്‍ക്കൊന്നു പുറകോട്ടു മാറി എന്തെങ്കിലും ഒന്നു പ്ലാന്‍ ചെയ്യാന്‍ സമയം കിട്ടി. നാട്ടിലെ ഏതാണ്ട് രാത്രി രണ്ടു മണി തൊട്ടു 5 മണി വരെയുള്ള സമയം ഞങ്ങള്‍ ഋമേെലൃി സമയത്തുളളവര്‍ പ്ലാനിങ്ങുകള്‍ക്ക് വിനിയോഗിച്ചു, ഞങ്ങള്‍ മെസ്സെങ്ങേരില്‍ സബ് ഗ്രൂപ്പുകള്‍ തുടങ്ങി. ണീൃസളഹീം ശിേെൃൗരശേീി െഎഴുതി ഉണ്ടാക്കി ഓരോ ഗ്രൂപ്പിനെയും പരിശീലിപ്പിച്ചു തുടങ്ങി അതോടു കൂടി എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ക്ക് കുറച്ച് വ്യക്തത വരാന്‍ തുടങ്ങി. 

തുടക്കം മുതല്‍ ഇങ്ങനെയൊന്ന് എവിടെയും ഇല്ലായിരുന്നു. റെസ്‌ക്യൂ  ടീമിനെ വിളിക്കാനോ അവരുമായി സംസാരിക്കാനോ ഒക്കെ പല പല നമ്പറുകളായിരുന്നു. ഈ നമ്പറുകളിലേക്കുള്ള വിളികളുടെ ബാഹുല്യം മൂലമാകാം അവര്‍ ഇടക്കിടെ നമ്പര്‍ മാറിക്കൊണ്ടിരിന്നു. എന്തായാലും ലോകത്തിന്റെ പല കോണുകളിലിരുന്ന് ഒരു വലിയ ടെക് ടീം പക്ഷേ ഒരു രലിേൃമഹശ്വലറ മുുഹശരമശേീി തയ്യാറാക്കുന്നുണ്ടായിരുന്നു. ഇന്നലെയോടെ ഞങ്ങള്‍ പൂര്‍ണ്ണമായും ആ സിസ്റ്റത്തിന്റെ സഹായത്തോടെ ഓരോ കേസുകളും കൈകാര്യം ചെയ്യാന്‍ തുടങ്ങി. കാര്യങ്ങള്‍ സുഗമമായിരിക്കുന്നു. ഒന്നോര്‍ക്കുക കഴിഞ്ഞ ബുധനാഴ്ച എന്തു ചെയ്യണമെന്നറിയാതെ അന്ധകാരത്തില്‍ നിന്നും തുടങ്ങിയ ഒരു കൂട്ടം ആളുകള്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന്.

(ഇതിനിടയില്‍ ഒന്ന് പറയാതെ പോയാല്‍ ശരിയാവില്ല, ലോകത്തിന്റെ കോണുകളിലിരുന്ന് പല മനുഷ്യരൊത്തു കൂടിയപ്പോള്‍ നാലു ദിവസങ്ങള്‍ കൊണ്ടിത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞു എങ്കില്‍ ബുദ്ധിയിലും ആത്മാര്‍പ്പണത്തിലും മറ്റാരെയും വെല്ലുന്ന ഒരു ജനതക്ക് ഇതു വരെയും ദുരന്ത നിവാരണത്തിനോ അല്ലെങ്കില്‍ അതേ പോലുള്ള മറ്റു സാഹചര്യങ്ങളെയോ കൈകാര്യം ചെയ്യാനുള്ള ഒരു ഏകീകൃത സംവിധാനം ഇതു വരെയും ഉണ്ടായിട്ടില്ല എന്നത് എനിക്ക് വളരെ ലജ്ജാകരമായി തോന്നുന്നു)

ഒരേ ചിന്തയോടെ ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുറെ മനുഷ്യര്‍ ഒരുമിച്ചു കൂടിയാല്‍ സാധിക്കാത്തതായി ഒന്നുമില്ല..ലോകത്തിന്റെ ഏതു കൊണിലിരുന്നും നമുക്കതില്‍ ഭാഗഭാക്കാവാം.. നമ്മുടെതായ ഒരു ചെറിയ ദൌത്യം നിര്‍വഹിക്കാം..അത്ഭുതങ്ങള്‍ സംഭവിപ്പിക്കാന്‍ നമ്മളെപ്പോലെ കേവല മനുഷ്യര്‍ക്കുമാകും. നമ്മള്‍ മലയാളികള്‍ അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ തന്നെ അത് ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്തിരിക്കുകയാണ്.

ചെളിയിലും വെള്ളത്തിലും ഓടി നടന്ന നമ്മുടെ വോളന്റിയര്‍മാര്‍, നേവി, ചഉഞഎ, നമ്മുടെ പോലീസുകാര്‍, ഫയര്‍ ഉദ്യോഗസ്ഥര്‍, നമ്മുടെ കളക്ടര്‍ സഹോദരരായ പ്രശാന്ത് നായര്‍ ,അനുപമ ,വാസുകി  തുടങ്ങിയ പ്രധാനപ്പെട്ട  സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എന്ന് വേണ്ട എല്ലാവരും സോഷ്യല്‍ മീഡിയിലൂടെയോ അല്ലാതെയോ അറിഞ്ഞോ അറിയാതെയോ ഈ പ്രയത്‌നത്തില്‍ ഭാഗഭാക്കായവര്‍, വിദൂരങ്ങളില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവര്‍...!! നമ്മളെല്ലാം ഇതില്‍ ഭാഗഭാക്കായിരിക്കുന്നു..!! ഒപ്പം പങ്കായത്തഴമ്പുളള കൈകള്‍ നീട്ടി ജീവന്‍ രക്ഷിച്ച ദൈവങ്ങളെയും കണ്ടു... ഈ ലോകം എത്ര മനോഹരമാണ്...!!

ഒന്നു കൂടി, ഈ പ്രളയ കാലത്ത് നിന്നും ഞാന്‍ രണ്ടു ഫോട്ടോകള്‍ കരുതി വയ്ക്കുന്നുണ്ട് കാലം വീണ്ടും മാറുകയും നന്മ ഇരുളുകയും ചെയ്യുന്ന കാലം വന്നാലും എന്റെ മകള്‍ക്കൊരു തരി നന്മയുടെ വെളിച്ചം കാട്ടുവാനാണവ... ഒന്നാമത്തേത് മണ്ണില്‍ പുരണ്ട കുഞ്ഞിനെയും വാരിപ്പിടിച്ചു നില്ക്കുന്ന ആ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെതാണ്. പ്രായം കൂടുമ്പോള്‍ ഒരിക്കല്‍ അയാളെ 'തമ്പായി' എന്ന് വിളിച്ചത് അവള്‍ മറന്നു പോകാതിരിക്കാന്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കണം. രണ്ടാമത്തേത് ജയ്‌സല്‍ എന്ന ആ മത്സ്യതൊഴിലാളി സഹോദരന്റെയാണ്..അവള്‍ വലുതാകുമ്പോള്‍ എനിക്ക് പറയണം ഈ ലോകത്തില്‍ മറ്റുള്ളവര്‍ നമ്മുടെ പുറത്തു ചവിട്ടി കടന്നു പോകുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ചെറുതാവുകയല്ലാ ആകാശത്തോളം വലിയവരാകുകയാണ് ചെയ്യുന്നത് എന്ന്...

എന്റെ കുഞ്ഞമ്മ എന്നെ വിളിക്കുന്നത് കരയാനറിയത്ത ജന്തു എന്നാണ്.. കരയനറിയാത്ത ഈ ജന്തുവിന്റെ കണ്ണില്‍ നീര്‍ പൊഴിയുന്നത് സ്‌നേഹവും സന്തോഷവും ഒരുമിച്ചിങ്ങനെ നിറയുമ്പോള്‍ മാത്രമാണ്.ഇനിയുമെഴുതാന്‍ വയ്യ എന്റെ കണ്ണില്‍ നീര്‍ പടരുന്നു. അക്ഷരങ്ങള്‍ അവ്യക്തമാണ്... ഞാനിപ്പോള്‍ മറ്റൊരു ലോകത്താണ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു സ്വര്‍ഗത്തില്‍.. എനിക്കൊന്നു കരയണം...!!

ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുറെ മനുഷ്യര്‍ ഒരുമിച്ചു കൂടിയാല്‍ സാധിക്കാത്തതായി ഒന്നുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക