Image

കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കലാ മലയാളീ അസോസിയേഷന്‍

ജോജോ കോട്ടൂര്‍ Published on 23 August, 2018
കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കലാ മലയാളീ അസോസിയേഷന്‍
ഫിലഡെല്‍ഫിയാ: മഹാപ്രളയത്തിലമര്‍ന്ന ജന്മനാടിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് കലാ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലഡെല്‍ഫിയായിലെ മലയാളീ സമൂഹം സോളിഡാരിറ്റി ഡേ ആചരിച്ചു. കല നടത്തുന്ന ദുരിതാശ്വാസഫണ്ട് ശേഖരണം ഫോമാ ട്രഷറര്‍ ഷിനു ജോസഫില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ഫിലാഡെല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ റെബേക്ക റെയ്ന്‍ ഹാര്‍ട്ട് നിര്‍വ്വഹിച്ചു. കലയുടെ ഫേസ് ബുക്ക് പേജ് വഴിയും ദുരിതാശ്വാസത്തില്‍ പങ്കാളികളാകാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. പ്രസിഡന്റ് ഡോ.ജെയിംസ് കുറിച്ചി, ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബിജു സഖറിയാ, റവ.ഫാ.വിനോദ് മഠത്തില്‍ പറമ്പില്‍, ജോര്‍ജ് മാത്യു സി.പി.എ., ഡോ.ജയ്‌മോള്‍ ശ്രീധര്‍, മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക