Image

പിറന്നാളിന്‌ കിട്ടിയ സ്വര്‍ണ കേക്ക്‌ കേരളത്തിന്‌ നല്‍കി എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി

Published on 23 August, 2018
പിറന്നാളിന്‌ കിട്ടിയ സ്വര്‍ണ കേക്ക്‌ കേരളത്തിന്‌ നല്‍കി എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി


ദുബായ്‌: പിറന്നാളിന്‌ അച്ഛന്‍ നല്‍കിയ സ്വര്‍ണ കേക്ക്‌ കേരളത്തിന്‌ നല്‍കി എട്ടാം ക്ലാസുകാരി. ദുബായ്‌ ഡല്‍ഹി പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പ്രാണതി എന്ന മിന്നുവാണ്‌ അരക്കിലോ ഭാരമുള്ള സ്വര്‍ണ കേക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയത്‌.

മെയ്‌ അഞ്ചിനായിരുന്നു പ്രാണതിയുടെ പിറന്നാള്‍. അന്ന്‌ പിതാവ്‌ വിവേക്‌ വാങ്ങി നല്‍കിയ കേക്ക്‌ പ്രാണതി ഭദ്രമായി സൂക്ഷിച്ച്‌ വെച്ചിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നുള്ള പ്രവാസിയാണ്‌ വിവേക്‌. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തെ കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസാണ്‌ പ്രാണതി അറിയുന്നത്‌.

ദുബായിലെ വീട്ടില്‍ ഇരുന്നുകൊണ്ട്‌  അച്ഛന്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത്‌ പ്രാണതി കണ്ടിരുന്നു. തുടര്‍ന്ന്‌ ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കേക്ക്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കാന്‍ അച്ഛനോട്‌ അവശ്യപ്പെടുകയായിരുന്നു.19 ലക്ഷം രൂപയാണ്‌ കേക്കിന്റെ ഏകദേശ വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക