Image

ഉമ്മന്‍ചാണ്ടി നോക്കുകുത്തി, ഭരണം നടത്തുന്ന തങ്ങള്‍: കൊടിയേരി

Published on 01 April, 2012
ഉമ്മന്‍ചാണ്ടി നോക്കുകുത്തി, ഭരണം നടത്തുന്ന തങ്ങള്‍: കൊടിയേരി
കാസര്‍കോട്‌: സംസ്ഥാന മുഖ്യമന്ത്രി വെറും നോക്കുകുത്തി മാത്രമാണെന്നും ഇപ്പോള്‍ ഭരണം നടത്തുന്നത്‌ പാണക്കാട്ട്‌ തങ്ങളാണെന്നും സിപിഎം പൊളിറ്റ്‌ബ്യൂറോ മെമ്പര്‍ കൊടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിക്ക്‌ ഇപ്പോള്‍ ഭരണം നിലനിര്‍ത്താനായി പാണക്കാട്ടെ വീട്ടുമുറ്റത്തേക്ക്‌ പോകേണ്ട ഗതികേടിലാണ്‌. പാണക്കാട്‌ തങ്ങളുടെ പ്രഖ്യാപനം നടന്നില്ലെങ്കില്‍ മന്ത്രിസഭ തന്നെ വേണ്ടെന്നാണ്‌ മുസ്‌ലിം ലീഗ്‌ പറയുന്നത്‌. ഭരണത്തില്‍ തുടരാനായി മതമേലധ്യക്ഷന്മാരെ ഇറക്കി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തി. ലീഗിന്റെ അഞ്ചാം മന്ത്രിക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ്‌ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടു പോലും വഴങ്ങാനാവാത്ത നിലയിലാണ്‌ മുഖ്യമന്ത്രി. മതതീവ്രവാദികളെ ഉപയോഗിച്ച്‌ മേധാവിത്വം ഉറപ്പിക്കാനാണ്‌ മുസ്‌ലിം ലീഗ്‌ ശ്രമിക്കുന്നത്‌.

മതശക്‌തികളും ജാതിമേധാവികളും ചേര്‍ന്ന്‌ സംസ്‌ഥാന ഭരണം കയ്യടക്കി വച്ചിരിക്കുകയാണ്‌. കണ്ണൂര്‍ സിപിഎം നടത്തിയ ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കൊടിയേരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക