മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കെ.പി. റിഷഭ്, പി.എന്‍. മുഹമ്മദ് ഇര്ഫാന്, വി.എന്‍.സഫ്വാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ നിധിയുടെ പേരില്‍ കണ്ണൂര്‍ നഗരത്തില്‍ മൂവരും ചേര്‍ന്ന് വ്യാജ പിരിവ് നടത്തിവരികയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ടൗണ്‍ പൊലീസെത്തി മൂവരേയും കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനില്‍ ഇവരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് ഇവര്‍ കയര്‍ത്തു.