Image

എന്തുകൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഒരു സമൂഹത്തെ മുഴുവനും ബാധിക്കുന്നു? (പ്രീതാ ഗോപാല്‍)

Published on 23 August, 2018
എന്തുകൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഒരു സമൂഹത്തെ മുഴുവനും ബാധിക്കുന്നു? (പ്രീതാ ഗോപാല്‍)
നമ്മള്‍ ഇതുവരെ കാണാത്ത ഭാവത്തില്‍, സകല രൗദ്രതയും പുറത്തെടുത്താണ് പ്രകൃതി ഇന്നലെ വരെ പ്രതികരിച്ചു കൊണ്ടിരുന്നത്.പക തീര്‍ക്കുന്നത് പോലെ നാടൊട്ടാകെ ദുരന്തം വിതച്ചു.ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, വളര്‍ത്തു മൃഗങ്ങള്‍, കൃഷി ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട്, ഉടുതുണി മാത്രം സ്വന്തമായുള്ളവര്‍.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ദുരിതാശ്വാസ ഫണ്ടുമൊന്നും നഷ്ടമായതൊന്നിനും പകരമാവില്ല.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ വെള്ളം ഇറങ്ങിയതോടെ, കാര്‍മേഘം ഒഴിയാത്ത ആകാശം പോലെ മൂടിക്കെട്ടിയ മനസുമായി തിരികെ വീടുകളിലേക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു.. പലരും മാനസികമായി തകര്‍ന്ന നിലയില്‍ തന്നെയായിരിക്കും.. ദുരന്ത ബാധിതര്‍ ഒറ്റയ്ക്കല്ലെന്നും, കേരളം ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും, പഴയത് പോലെ ജീവിതം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും അവരെ ബോധ്യപ്പെടുത്തല്‍ തന്നെയാണ് പ്രധാനം.

മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഴക്കെടുതിയും പ്രളയവും ആണ് ഇത്തവണ നേരിടേണ്ടി വന്നിട്ടുള്ളത്. ഇത് മൂലം, കുടിവെള്ളം ഉള്‍പ്പെടെ മലിനമായ സാഹചര്യത്തില്‍ പലതരം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്.. ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം, ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്ന മഴക്കാല ഋതുചര്യയും പ്രാധാന്യം അര്‍ഹിക്കുന്നു.

എന്തുകൊണ്ട് ഒരു സമൂഹത്തെ മുഴുവനും ബാധിക്കുന്നു ?

ചരക സംഹിതയിലെ ' ജനപദോധ്വംസനീയം ' അധ്യായത്തില്‍ പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും, അത് മൂലം സമൂഹത്തിനു പൊതുവായുള്ള വായു, ജലം, ദേശം, കാലം എന്നിവ ദുഷിക്കുന്നതിനാല്‍ ഒരു സമൂഹമാകെ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതെങ്ങനെയെന്നും, അവയ്ക്ക് മനുഷ്യനാല്‍ ചെയ്യാന്‍ കഴിയുന്ന പ്രതിവിധികളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു..
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന തരത്തിലുള്ള മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഒരു പ്രധാന കാരണം.

പ്രളയത്തിന് ശേഷമുള്ള സാംക്രമിക രോഗങ്ങള്‍ പ്രധാനമായും മൂന്ന് തരത്തിലും ഉണ്ടാവുന്നു

ജല ജന്യ രോഗങ്ങള്‍ :കിണറുകളും മറ്റ് ജലസംഭരണികളും മലിന ജലം കലര്‍ന്നിട്ടുള്ളതിനാല്‍ മഞ്ഞപ്പിത്തം, കോളറ, വിവിധയിനം വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ ജല ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍ :വീടുകളും സ്ഥാപനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.. വീട് വൃത്തിയാക്കാന്‍ മണ്ണെണ്ണ, സോപ്പ് പൊടി, വെള്ളം എന്നിവയുടെ മിശ്രിതവും ഉപയോഗിക്കാം. പിന്നീട് വേണമെങ്കില്‍ പുല്‍ത്തൈലം പോലുള്ളവ ഉപയോഗിച്ച് തുടയ്ക്കാം.

കക്കൂസും പരിസരവും വൃത്തിയാക്കുക.

പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ തിളച്ച വെള്ളത്തിലിട്ട് കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.കുടിവെള്ളം ശുദ്ധി ചെയ്യുന്നതിന് കിണറുകളും കുടി വെള്ള ടാങ്കുകളും ശരിയായ രീതിയില്‍ ക്‌ളോറിനേറ്റ് ചെയ്യുക.

15 മിനിറ്റ് തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
വെള്ളം തിളപ്പിക്കാന്‍ ഗുളൂച്യാദി കഷായ ചൂര്‍ണമോ, ഷഡംഗ ചൂര്‍ണമോ അല്ലെങ്കില്‍ അയമോദകം, കൊത്തമല്ലി, ചുക്ക്, ജീരകം, എന്നിവയോ ഉപയോഗിക്കുക.

വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും എലി മൂത്രത്താല്‍ മലിനപ്പെടാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്.

മഴക്കാലചര്യയില്‍ പറയുന്ന പ്രകാരം, എളുപ്പം ദഹിക്കുന്ന കട്ടി കുറഞ്ഞ ആഹാരങ്ങള്‍ക്കൊപ്പം കറികളില്‍ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ധാരാളം ചേര്‍ക്കുക.. ചെറുപയര്‍ തുടങ്ങിയവ കറികളായും സൂപ്പായും ഉപയോഗിക്കുക... നെയ്, പുളി, ഉപ്പ് എന്നിവയും ആവശ്യത്തിന് ഉപയോഗിക്കുക. ദഹന ശക്തിയ്ക്കനുസരിച്ച് ആഹാരം കൃത്യമായ ഇടവേളകളില്‍ കഴിക്കുക.

ആഹാരത്തിന് മുന്‍പും ശേഷവും, മലമൂത്ര വിസര്‍ജനത്തിന് ശേഷവും സോപ്പിട്ടു കൈ കഴുകുക.തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച്, കൊതുക്, ഈച്ച, എലി, കീടങ്ങള്‍ എന്നിവ പെരുകുന്നത് തടയുക..

വായു ജന്യ രോഗങ്ങള്‍

മഴയ്ക്ക് ശേഷം ആദ്യം വരാവുന്ന രോഗങ്ങള്‍ വായുജന്യ രോഗങ്ങള്‍ ആണ്. അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള ഊഷ്മാവ് കുറഞ്ഞ അവസ്ഥ വൈറസുകളുടെ പെരുകലിനും, അത് കൊണ്ടുള്ള അണുബാധക്കും കാരണമാകുന്നു. ഒരാള്‍ക്ക് രോഗം വന്നാല്‍ അടുത്തിടപഴകുന്നവരിലേക്ക് എളുപ്പം പകരുന്നു.. Influenza, H1N1 രോഗബാധ എന്നിവക്ക് സാധ്യതയേറെയാണ്..

പ്രതിരോധ മാര്‍ഗങ്ങള്‍

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായും മൂക്കും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മറച്ചു പിടിക്കുക.ചുമയ്ക്കുകയോ തുമ്മുകയോ ചെയ്ത ശേഷം കൈകള്‍ വൃത്തിയായി കഴുകുക.കൈകള്‍ കഴുകാതെ സ്വന്തം മുഖത്തോ, മറ്റുള്ളവരെയോ തൊടാതിരിക്കുക.

ദുഷിച്ച വായുവിന്റെ ശുദ്ധീകരണത്തിനായി വെളുത്തുള്ളി, കടുക്, മഞ്ഞള്‍, വേപ്പെണ്ണ, വേപ്പില, കുന്തിരിക്കം മുതലായവയോ അപരാജിത ധൂപ ചൂര്‍ണമോ ഇട്ട് വീടും പരിസരവും പുകയ്ക്കുക..

വാഹക ജന്യ രോഗങ്ങള്‍ ( vector born )

ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് പെരുകാന്‍ സാധ്യതയുണ്ട്.. കൂടാതെ പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ എലി, ഈച്ച തുടങ്ങിയവയുടെ ശല്യവും കൂടും..കൊതുക് പരത്തുന്ന ഡെങ്കിപ്പനി,ജപ്പാന്‍ ജ്വരം എന്നിവയും എലിയുടെ മൂത്രത്തിലൂടെ പകരുന്ന എലിപ്പനി തുടങ്ങിയവയും പ്രളയത്തിന് ശേഷം ഉണ്ടാകാവുന്നതാണ്.

പ്രതിരോധമാര്‍ഗങ്ങള്‍

വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.
കൈ കാലുകളില്‍ മുറിവ് ഉള്ളവര്‍ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
മലിന ജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ സുരക്ഷാ ഉപാധികള്‍ ( ബൂട്ട്, കയ്യുറ etc) ഉപയോഗിക്കുക.

കൊതുകിനെ അകറ്റാനും പരിസരം അണു വിമുക്തമാക്കാനും വീടും പരിസരവും പുകയ്ക്കുക.ദേഹത്ത് വേപ്പെണ്ണ, കര്‍പ്പൂരാദി തൈലം എന്നിവ പുരട്ടുന്നത് കൊതുകിനെ അകറ്റും.ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവരെ കൊതുക് വലയ്ക്കുള്ളില്‍ കിടത്തുക. മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക

പുകയില കഷായം പോലുള്ള ജൈവ കീട നാശിനികള്‍ ഉപയോഗിക്കുക.
പരിസര ശുചിത്വം പാലിക്കുക.പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ജാഗ്രത പുലര്‍ത്തുകയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക. ഭാരതീയ ചികിത്സാ വകുപ്പ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

പ്രകൃതി സമ്മാനിച്ച ദുരന്തത്തിന് പുറമെ, പകര്‍ച്ച വ്യാധികളിലൂടെ മറ്റൊരു ദുരന്തത്തിന് കൂടി അവസരം കൊടുക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
എന്തുകൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഒരു സമൂഹത്തെ മുഴുവനും ബാധിക്കുന്നു? (പ്രീതാ ഗോപാല്‍)
Join WhatsApp News
വിദ്യാധരൻ 2018-08-23 18:08:31
കാടും മലകളും വെട്ടി നീക്കി
ആറും പുഴകളും മാന്തി മാന്തി
ഒഴുകും പുഴയുടെ തൊണ്ടയ്ക്കുള്ളിൽ 
പ്ലാസ്റ്റിക്കും ചവറും കുത്തികേറ്റി  
പ്രകൃതിയിൻ മാറു നാം കുത്തി കീറി
ദുരമൂത്ത മർത്ത്യന്റെ പ്രവർത്തിയാലേ 
മനം നൊന്തു മാനം ചൊരിഞ്ഞു മാരി 
അകം നൊന്തു ഉരുൾപൊട്ടി പാഞ്ഞു വെള്ളം
നിലയില്ലാ കയത്തിൽ  മുങ്ങിടുമ്പോൾ 
കരയുന്നു കരകാണാതെത്രയോ ആയിരങ്ങൾ
ആരുണ്ടവരുടെ കരച്ചിൽ കേൾക്കാൻ 
ആരാണവർക്കായി കാത്തു നില്കാൻ 
അഴുമതി അക്രമം കൊള്ളയൊക്കെ 
ഇന്നത്തെ ആചാരം ആയി മാറി 
ഒരുത്തന്റെ തോളിൽ ചവുട്ടി നിന്ന് 
വാമനനെ കുറ്റം വിധിച്ചിടുന്നു
പണമെന്ന ജ്വരം മൂത്തു നമ്മൾ വേണേൽ 
ഇരിക്കും മരകൊമ്പ് മുറിച്ചു വില്ക്കും 
അതിനെ വാഴ്ത്തി പുകഴ്ത്തിടാനായ്
മതവും രാഷ്ടീയോം  കൂട്ടുനില്ക്കും
നിറുത്തുന്നു ഞാനെന്റെ ജൽപ്പനങ്ങൾ 
എനിക്കുണ്ടൊരപേക്ഷ കേട്ടിടേണം 
അക്ക്യൂപഞ്ചർ നൽകും  എൻ മുട്ടയേയും
മൂളിപാട്ടു പാടി ഉറക്കും കൊതുകിനെയും 
നിങ്ങൾ കൊന്നു മുടിച്ചിടല്ലേ  
Santhosh Jose 2018-08-23 19:03:44
അമേരിക്കൻ പൗരത്വവും സ്വീകരിച്ച് , ഒരു പണിയുമില്ലാതെ കുത്തിയിരിക്കുന്ന വിദ്യാധരൻ നാടിനെയും നാട്ടിൽ നന്മ ചെയ്യുന്നവരെയും അവഹേളിച്ചെഴുതി മലയാളികൾക്കിടയിൽ മലിനജലം കുത്തി നിറക്കുന്ന വൈകൃതമായ മനസ്സോടെ  സ്വന്തം പിതാവിനെയും തെറി വിളിക്കുന്നവനാണ്.
Prudent 2018-08-23 19:13:03
Be honest Santhosh Jose.  Vidyadhran is telling the truth as the writer says.  We destroyed our nature and paying price for it.  We have corrupted leadership and corrupted society and you cannot ignore that fact.  If you ignore it now,your next generation will pay the price.  
Santhosh Jose 2018-08-23 20:47:06
Vidyadharan is a fake.  He was part of the system one time, and now he pretend he is not.  \

People need to get their life and they change their life according to the circumstance.  In country like India people are doing their best to behave.  They are not destroying the country consciously.  Religion and Politics is part of it and they are trying to do their best.  Do not blame anyone.  Remember, you have a choice.

Even developed countries are corrupt.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക