Image

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്റൈന്‍ ലാല്‍ കെയേര്‍സിന്റെ കൈതാങ്ങ്

Published on 23 August, 2018
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്റൈന്‍ ലാല്‍ കെയേര്‍സിന്റെ കൈതാങ്ങ്
പ്രളയത്തില്‍പെട്ട് സര്‍വ്വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കേരളത്തിലെ സഹജീവികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ വേണ്ടി ആഗോള തലത്തില്‍ ലാല്‍ കെയെര്‍സ് ആരംഭിച്ച 'കെയര്‍ ഫോര്‍ കേരള' എന്ന പദ്ധതിയുടെ ഭാഗമായി ബഹ്റൈന്‍ ലാല്‍കെയെര്‍സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കുകയും, ബഹ്രൈനിലെ സുമനസ്സുകള്‍ എത്തിക്കുകയും ചെയ്ത 600 കിലോ വരുന്ന വിവിധ അത്യാവശ്യസാധനങ്ങള്‍, സൂപ്പര്‍ നെറ്റ് കാര്‍ഗോയുടെ സഹകരണത്തോടെ നാട്ടിലേക്കു കയറ്റി അയച്ചു.

ലാല്‍ കെയെര്‍സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്. എം ഫൈസല്‍, ഷൈജു, ഡിറ്റോ, പ്രജില്‍, മണിക്കുട്ടന്‍, എന്നിവരുടെ നേതൃത്വത്തില്‍ അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം , അരുണ്‍ നെയ്യാര്‍, അജിചാക്കോ, ജസ്റ്റിന്‍, മനോജ്, ഗോപേഷ്, വിഷ്ണു, രതിന്‍ ഏന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങള്‍ സ്വരൂപിച്ച് തയ്യാറാക്കിയത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്റൈന്‍ ലാല്‍ കെയേര്‍സിന്റെ കൈതാങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക