Image

കണ്ണുനീര്‍മുത്തുമായി മാവേലി... (കവിത: എ.സി. ജോര്‍ജ്ജ്)

Published on 23 August, 2018
കണ്ണുനീര്‍മുത്തുമായി മാവേലി... (കവിത: എ.സി. ജോര്‍ജ്ജ്)
(കേരളത്തിലെ ജലപ്രളയ മഹാദുരന്തത്തേയും സമാഗതമായ ഓണക്കാല മാവേലിമന്നനേയും പശ്ചാത്തലമാക്കിയുള്ളതാണീ കവിത. ഇതിലെചുരുക്കം ചിലവരികള്‍ക്കും ഈണങ്ങള്‍ക്കും പ്രചുരപ്രചാരത്തിലുള്ള പാടിപ്പതിഞ്ഞ ചിലകവിതാശകലങ്ങളോട് സാമ്യവുംകടപ്പാടുമുണ്ട്.)

പരശുരാമന്‍ മഴുവെറിഞ്ഞ്‌വെള്ളത്തില്‍...
വീണ്ടെടുത്ത മോഹനരമണീയകേരളം...
വീണ്ടുംഅഗാധമാം നീര്‍ക്കയത്തിലേക്കോ....
തുള്ളിക്കൊരുകുടം നിര്‍ത്താതെ പെയ്യും പേമാരി...
കരകവിഞ്ഞ്‌വഴിപിരിഞ്ഞൊഴുകുംആറുകള്‍...
വീര്‍പ്പുമുട്ടിമെത്തിയൊഴുകും അണക്കെട്ടുകള്‍...
പ്രളയകുത്തൊഴുക്കില്‍..നിലംപൊത്തും...
വീടുകള്‍രമ്യഹര്‍മ്യമാംമേടകള്‍മന്ദിരങ്ങള്‍...
കടപുഴകി നിലംപൊത്തിവീഴുംവൃക്ഷലതാദികള്‍...
റോഡുകള്‍....തോടുകള്‍...പുഴകള്‍..ഒന്നായ്ഒഴുകി...
എവിടെതിരിഞ്ഞൊന്നു...നോക്കിയാലും....
അവിടെല്ലാംഒഴുകും...ജലാശയങ്ങള്‍ മാത്രം....
ജലസാഗരത്തിലെങ്കിലും..കുടിവെള്ളമില്ല...താനും...
പെരിയാറെന്ന പര്‍വ്വതനിരയുടെ പനിനീരിന്ന്....
കുലംകുത്തിയൊഴുകുംഗര്‍ജിക്കും..താടക..തടാകമായ്...
കണ്ണീരുംകൈയ്യുമായ്ഹൃദയം തകര്‍ന്ന കേരളം...
കണ്ണീരുതൂകിവിങ്ങിപ്പൊട്ടുംകേരളാംബ.....
കണ്ണീര്‍കയത്തില്‍ നീരാടും..കേരളമക്കള്‍...
ഓണക്കാലമിന്ന്...നാടുകാണാനെത്തും....
കണ്ണീരും..കൈയ്യുമായ്...ഓണനാളില്‍മാവേലി....
പ്രജാവത്സലനാം..പൂജ്യനാം..മാവേലിത്തമ്പുരാന്‍....
അന്നുംഇന്നും..നില്‍ക്കുന്നു..തന്‍ പ്രജകള്‍ക്കൊപ്പം...
ഉത്സവതാളമേളങ്ങളില്ലാത്തൊരോണം...
കാണംവിറ്റുംഓണഊണില്ലാത്ത നാള്‍....
കാണംപോലുംഒഴുക്കില്‍പോയ്..പോയ..നാള്‍...
പ്രളയകണ്ണീരിലുംമാവേലിതന്‍ സ്‌നേഹസന്ദേശം....
മാനവ ഹൃത്തടങ്ങള്‍നെഞ്ചോട് നെഞ്ച്...മെയ്യോട്‌മെയ്യ്...
ഉള്ളവനും ഇല്ലാത്തവനും ജാതിമതഭേദമെന്യേ...
ഒരേഷെല്‍ട്ടറില്‍....ഒരേപന്തിയില്‍....ഭോജനം...
പ്രളയദുരിതത്തിലെങ്കിലും ബോദ്ധ്യമാം... സത്യം...
കുബേര...കുചേല..വ്യത്യാസമില്ലാ...പ്രളയനാളില്‍...
മാവേലി... മാനുഷ്യരെല്ലാം...ഒന്നുപോലെ....
കണ്ണുനീര്‍മുത്തുമായ്.... കാണാനെത്തിയ....
മാവേലിത്തമ്പുരാന്‍.... പ്രളയക്കെടുതിയില്‍....
അതിജീവനത്തില്‍.... കൈതാങ്ങായി....
കാരുണ്യ...സ്‌നേഹസ്പര്‍ശങ്ങളാല്‍.... തലോടും...
പ്രജകളെ... മാറോടണക്കും പ്രജാവത്സലന്‍...
ആരെല്ലാം.... ചവിട്ടി..താഴ്ത്തിയാലും...
ഏതുഞണ്ടുകള്‍കാലില്‍വലിച്ചിട്ടാലും...
ഉയിര്‍ക്കും..നമ്മള്‍...വത്സല..മക്കളെ...
പടരും..നമ്മള്‍..നാടാകെ..വത്സല..മക്കളെ...
കൈകള്‍കോര്‍ക്കാം..ഒരുമയുടെകാഹളം..മുഴക്കാം...
പ്രളയദുരിതക്കയത്തില്‍ നിന്ന്...കരകേറാം...
ഹൃദയകവാടങ്ങള്‍തുറന്നീ..കേരളഭൂമിയില്‍...
വിജയഭേരിയാം...വിയര്‍പ്പില്‍...അദ്ധ്വാനത്തില്‍...
മനുഷ്യ..ചങ്ങലകള്‍തീര്‍ക്കാം.. കൈകോര്‍ക്കാം...
മാവേലിസന്ദേശങ്ങളാം...ആശാകിരണങ്ങള്‍....
തേന്‍മഴയായ്...പൂമഴയായ്....പെയ്തിറങ്ങും....

Join WhatsApp News
Robin 2018-08-25 22:39:09
കവി ഉദ്ദേശിച്ചത് ഇപ്പോഴും മന:സിൽ തന്നെ ഇരിക്കുന്നതെ ഉള്ളൂ എന്നാണ് തോന്നുന്നത് ..... അനർഗനിർഗളം ഇങ്ങ് പോരട്ട് .... മഹാബലിയും, കേരളവും, വെള്ളപ്പൊക്കവും എല്ലാം ഉണ്ടെങ്കിലും .....
അനർഗനിർഗളം 2018-08-25 23:13:38
അനർഗനിർഗളം വയറിളക്കം.
ശ്രീകണ്ടേശ്വരം 2018-08-26 00:12:14
അനർഗ്ഗളം (തടസ്സമില്ലാതെ )

നിർഗ്ഗളനം ഇല്ല നിർഗമിക്കലുണ്ട് 
 
അനർഗ്ഗളം വിനർഗ്ഗമിക്കുക എന്നുണ്ട്  -തടസ്സമില്ലാതെ പുറത്തേക്ക് പോകുക 

അനർഗനിർഗളം എന്നൊരു വാക്കില്ല 

ഇത് കവിയാണെന്നു പറഞ്ഞ് എഴുതുന്ന ആൾ എഴുതിയാലും അഭിപ്രായം രേഖപ്പെടുത്തിയ  ആൾ എഴുതിയാലും തെറ്റ് -പിന്നെ അമേരിക്കൻ മലയാള സാഹിത്യത്തിന് പറ്റും . മലയാളത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ കവികളോടും കടപ്പാട് എന്ന് തിരുത്തി എഴുതാൻ അപേക്ഷിക്കുന്നു. നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഇപ്പോഴും നാട്ടിൽ ചെന്നാൽ എന്റെ മലയാളം സാർ പറയുന്നത് 'അമേരിക്കൻ മലയാളികൾ മലയാളത്തെ കൊള്ളുകയാണെന്ന് . സത്യത്തിൽ ഇന്ന് വരെ ഒരക്ഷരം പോലും പ്രസിദ്ധീകരിക്കാത്ത എന്നെപ്പോലുള്ള പാവങ്ങൾക്കാണ് അടി കിട്ടുന്നത് . നിങ്ങൾക്ക് പൊന്നാടേം ഫലകവും . ഇത് ഞാൻ ആദ്യമായിട്ടാണ് അഭിപ്രായകോളത്തിൽ എഴുതുന്നത് . തെട്ടുണ്ടങ്കിൽ ക്ഷമിക്കണം 

Robin 2018-08-26 08:45:48
ബഹു: ശ്രീ: ശ്രീകണ്ടേശ്വരം.... തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി .... താങ്കളെപ്പോലുള്ളവർ തീർച്ചയായും മുൻപോട്ട് വരികയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തീർച്ചയായും രേഖപ്പെടുത്തുകയും വേണം
ശ്രീമണ്ടേശ്വരം 2018-08-26 09:13:05
അനർഗനിർഗളം -അതിസാരം -മലദ്വാരത്തിൽ നിന്ന് ഇതുപോലത്തെ കവിതപോലെ അതിവേഗം വെള്ളം പാഞ്ഞു വരുന്നതിന് അതിസാരം അല്ലെങ്കിൽ ഉരുളു പൊട്ടൽ എന്ന് പറയുന്നു 

NARADAN 2018-08-26 11:17:39
കര്‍ക്കിടകത്തിലെ മുട്ട് മഴയില്‍ മറ്റു തീറ്റ ഇല്ലാതെ വരുമ്പോള്‍ പശുവിനു എരുമ പടലം പറിച്ചു കൊടുക്കും 
പിന്നെ പശു തൂറ്റൊട് തൂറ്റു -
ഒരു നാടൻ ആസ്വാദകൻ 2018-08-26 22:11:02
വളരെ സുന്ദരവും  ലളിതവും  മനോഹരവും  ആയ  നാടൻ  ഭാഷാ  ശൈലി . സമയ  കാലോചിതം . ഗാനാൽമകം, ആർക്കും  പാടാം . കഠിന  പദങ്ങൾ  ഇല്ലാ .  ദുരിതം  കാണുന്നു . മാവേലി  കണ്ണീർ  തൂകുന്നു . ഒരൽപ്പം  ഹാസ്യവും  കലർത്തിയിരിക്കുന്നു .  തുടർന്ന്  ഒരുമയോടെ  പുനർ  നിർമാണത്തിന്  മാവേലിയും  ആവേശം  തരുന്നു .  നല്ല അർത്ഥ മുള്ള  വാക്കുകൾ, ഒരു വാക്കും  പദവും  കടമെടുക്കാതെ  ആർക്കും  ഒന്നും  എഴുതാൻ  കഴിയില്ല . പിന്നെ  അസുയകാർക്ക്  എന്തു  കുറ്റവും  കണ്ടുപിടിക്കാം . സുഹൃത്  വീണ്ടും  ഇത്തരം  കവിതകൾ  എഴുതണം .  ഇത്തരം  കവിതകൾക്കാണ്  ധരാളം വായനക്കാർ  ഉള്ളത് . ഇതാണ്  ജനകീയം .  പിന്നെ  ലൂസ്  മോഷൻ  ഉള്ളവർ  കുറച്ചു  നാടൻ  ചുക്ക്  അരച്ച്  കുടിക്ക് . അപ്പോൾ  നല്ലതായി  ഉറച്ചു  മുക്കി  മുക്കി പൊക്കോളും . അല്ലെങ്കിൽ  പോയി  A . R  Rahiman  തമിഴ്  പാട്ടു   മൂകാബില  മുകബില  എന്ന്  പാടി  കക്കൂസിൽ  പോയ്  കുത്തിയിരിക്കുക  ഈസി  ആയി  പോയി കിട്ടും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക