Image

ലങ്കാസ്റ്റര്‍ രൂപതയില്‍ നാല്‌പതാം വെള്ളിയാഴ്‌ച ഭക്തിപുരസ്സരം ആചരിച്ചു

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 01 April, 2012
ലങ്കാസ്റ്റര്‍ രൂപതയില്‍ നാല്‌പതാം വെള്ളിയാഴ്‌ച ഭക്തിപുരസ്സരം ആചരിച്ചു
കെന്‍ഡല്‍ : ലങ്കാസ്റ്റര്‍ രൂപതയില്‍ നാല്‌പതാം വെള്ളിയാഴ്‌ച ആചരണം കെന്‍ഡല്‍ സെന്റ്‌ ജോസെഫ്‌സ്‌ ദേവാലയം കേന്ദ്രീകരിച്ചു ഭക്തി നിര്‍ഭരമായി ആചരിച്ചു. യേശുവിന്റെ ഗാഗുല്‍ത്ത മലയിലേക്കുള്ള പീട്ടാനുഭവ യാത്രയെ അനുസ്‌മരിച്ചുകൊണ്ട്‌ ഭക്തിപൂര്‍വ്വം നടത്തിയ കുരിശിന്റെ വഴിയോടെ ലങ്കാസ്റ്റര്‍ രൂപതയിലെ നാല്‌പതാം വെള്ളിയാഴ്‌ച ആചരണം ആരംഭിച്ചു. തുടര്‍ന്ന്‌ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ തോമസ്‌ കളപ്പുരക്കല്‍ നയിച്ച നോമ്പ്‌ കാല നവീകരണ ധ്യാനം വളരെയധികം ചിന്തോധീപകമായി. ഹൃദയ സ്‌പര്‍ശിയായ ധ്യാനം ഏറെ ആള്‌മീയ ഉണര്‍വ്വേകി.

നവീകരണ ധ്യാനത്തിന്‌ ശേഷം തോമസ്‌ അച്ചനും ചാപ്ലിന്‍ റവ ഡോ മാത്യു ചൂരപൊയ്‌കയില്‍ അച്ചനും ചേര്‍ന്ന്‌ ആഗോഷമായ സമൂഹ പാട്ട്‌ കുര്‍ബ്ബാന അര്‍പ്പിച്ചു.

ഉള്‍!വേസ്റ്റന്‍, കാണ്‍ ഫോര്‍ത്ത്‌ ഈനിവിടങ്ങളില്‍ നിന്നുമുള്ള െ്രെകസ്‌തവരും ആചരണത്തില്‍ പങ്കു ചേര്‍ന്ന്‌ . ലാലപ്പന്‍ കളരിക്കല്‍ , ജോസ്‌ മേരിമംഗലം , ബെന്നി ജേക്കബ്‌, ടെന്നിസണ്‍ തോട്ടത്തില്‍ , സജി , ഷിബി പുന്നന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

നാല്‍പ്പതാം വെള്ളിയാഴ്‌ച തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന എല്ലാവര്‌ക്കും പള്ളി കമ്മിറ്റിക്കുവേണ്ടി ആനി ബാബു നന്ദി പ്രകാശിപ്പിച്ചു. കേരളീയ പാരമ്പര്യത്തില്‍ ഉള്ള ലഘു ഭക്ഷണത്തോടെ ആചരണം സമാപിച്ചു
ലങ്കാസ്റ്റര്‍ രൂപതയില്‍ നാല്‌പതാം വെള്ളിയാഴ്‌ച ഭക്തിപുരസ്സരം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക