Image

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു

Published on 24 August, 2018
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു
കണ്ണൂര്‍: നാടിനെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വനിത ജയിലില്‍ ആണ്‌ മുപ്പതുകാരിയായ വണ്ണത്താംവീട്ടില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജയില്‍ വളപ്പിലെ കശുമാവില്‍ ആണ്‌ സൗമ്യ തൂങ്ങി മരിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലി ആയിരുന്നു സൗമ്യ ചെയ്‌തിരുന്നത്‌. ജയില്‍ വളപ്പില്‍ പശുക്കള്‍ക്ക്‌ വേണ്ടി പുല്ലരിയാന്‍ പോയ സൗമ്യ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ്‌ കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ പറയുന്നത്‌. സ്വന്തം മകളേയും അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ  പ്രതിയാണ്‌ സൗമ്യ.

വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ്‌ കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടി ഐശ്വര്യ എന്നിവരാണ്‌ പിണറായിയിലെ വീട്ടില്‍ വെച്ച്‌ ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ജനുവരി 31നാണ്‌ ഐശ്വര്യ മരിച്ചത്‌. കമല മാര്‍ച്ച്‌ ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്‌. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ്‌ സൌമ്യ ഇവരെ മൂന്ന്‌ പേരെയും കൊലപ്പെടുത്തിയത്‌ എന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍.

മാതാപിതാക്കളും മക്കളും തന്റെ അവിഹിത ബന്ധങ്ങള്‍ക്ക്‌ തടസ്സം നിന്നത്‌ കൊണ്ടാണ്‌ നാല്‌ പേരെയും കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിച്ചത്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ സൗമ്യയെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചിരുന്നു. അതിന്‌ ശേഷം മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം പിണറായിയിലെ വീട്ടില്‍ ആയിരുന്നു താമസം. 2012ല്‍ മറ്റൊരു മകളായ കീര്‍ത്തന ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

ഇതും കൊലപാതകമാണോ എന്ന്‌ പോലീസ്‌ സംശയിച്ചിരുന്നു. എന്നാല്‍ കീര്‍ത്തന കൊല്ലപ്പെട്ടതല്ല എന്നാണ്‌ കണ്ടെത്തിയത്‌. മറ്റ്‌ മൂന്ന്‌ പേരെയും കൊലപ്പെടുത്തിയതിന്‌ ശേഷം സൗമ്യ ബന്ധുക്കളേയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്‌ കിണറിലെ വെള്ളത്തിലുണ്ടായ അണുബാധയാണ്‌ മരണകാരണമെന്നായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക