Image

ശ്വേത മേനോന്‍ ഗര്‍ഭിണിയെന്ന്; അതിനിടെ ഹണിമൂണിന് യൂറോപ്പിലേയ്ക്ക്

Published on 01 April, 2012
ശ്വേത മേനോന്‍ ഗര്‍ഭിണിയെന്ന്; അതിനിടെ ഹണിമൂണിന് യൂറോപ്പിലേയ്ക്ക്
മലയാള സിനിമാ ലോകത്തെ കോരിത്തരിപ്പിച്ച, പ്രിയനടി ശ്വേത മേനോന്‍ അമ്മയാവാന്‍ പോവുന്നു. ശ്വേത ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ ജൂണിലാണ് മുംബൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശ്രീവത്സന്‍ ജി മേനോനും ശ്വേതയും വിവാഹം കഴിക്കുന്നത്. ഗര്‍ഭിണിയാണെന്ന വിവരം പത്ത് ദിവസം മുമ്പാണ് അറിഞ്ഞതെന്നും തനിക്കിത് നാലാം മാസമാണെന്നും ശ്വേത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ രസകരമായ കാര്യം ഗര്‍ഭിണിയായ ശ്വേത ഹണിമൂണിന് പോകാന്‍ ഒരുങ്ങുന്നുവെന്നാണ്.

സിനിമയിലെ തിരക്കുകള്‍ മൂലം ഹണിമൂണ്‍ ആഘോഷിക്കാന്‍ വൈകിപ്പോയ ശ്വേതയും ശ്രീവല്‍സനും ഒരു മാസത്തെ യൂറോപ്പ് ട്രിപ്പാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹണിമൂണ്‍ യാത്ര പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അത് പത്ത് ദിവസത്തേയ്ക്ക് നടി വെട്ടിച്ചുരുക്കി. എന്നാല്‍ ഉടനേ ഈ ഹണിമൂണ്‍ യാത്രയും നടക്കില്ല. കാരണം ശ്വേത അഭിനയിക്കുന്ന മൂന്ന് സിനിമകള്‍ ഇപ്പോള്‍ ചിത്രീകരിച്ചു വരികയാണ്. മെയ് മാസം അവസാനത്തോടെയേ ഇവ പൂര്‍ത്തീകരിക്കുകയുള്ളൂ. അപ്പോള്‍ മുതല്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നടി. ആ സമയത്താവും ഹണിമൂണ്‍ ട്രിപ്പും.

താന്‍ അമ്മയാവാന്‍ പോകുന്നതിന്റ ത്രില്‍ ശരിക്കും ആസ്വദിയ്ക്കുകയാണെന്ന് താരം പറയുന്നു. ഇപ്പോഴത്തെ സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും സെറ്റിലെ മറ്റുള്ളവരും തനിക്ക് നല്‍കുന്ന പരിഗണന വളരെ വലുതാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് പകുതിയോടെ താന്‍ ഇനി ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കാന്‍ പോകുന്നില്ലെന്നും പഴയതു പോലെ സ്ലിം ആകുന്നതിന് വേണ്ടി ശ്രമിക്കുമെന്നും ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറഞ്ഞിരുന്നു. കയം, രതിനിര്‍വേദം പോലുള്ള സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങള്‍ ശ്വേതയ്ക്ക് മലയാള സിനിമയില്‍ ഒട്ടേറെ ആരാധകരെ ലഭിക്കാന്‍ ഇടയാക്കിയിരുന്നു.

ശ്വേത മേനോന്‍ ഗര്‍ഭിണിയെന്ന്; അതിനിടെ ഹണിമൂണിന് യൂറോപ്പിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക