Image

സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് വിമര്‍ശനം

Published on 24 August, 2018
 സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് വിമര്‍ശനം
പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് വിമര്‍ശനം. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു സൗമ്യയെ നിയോഗിച്ചിരുന്നത്. രാവിലെ പശുകള്‍ക്കായി ജയില്‍ വളപ്പില്‍ തന്നെ പുല്ലു ചെത്താന്‍ സൗമ്യ പോയിരുന്നു. പിന്നാലെയാണ് വളപ്പിലെ കശുമാവില്‍ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പിന്നീട് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

മ​ക്ക​ളെ​യും മാ​താ​പി​താ​ക്ക​ളേ​യും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണു സൗ​മ്യ അ​റ​സ്റ്റി​ലാ​യ​ത്. സൗ​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ പി​ണ​റാ​യി പ​ട​ന്ന​ക്ക​ര വ​ണ്ണ​ത്താം​വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (80), ഭാ​ര്യ ക​മ​ല (65), സൗ​മ്യ​യു​ടെ മ​ക​ള്‍ ഐ​ശ്വ​ര്യ (ഒ​ന്‍​പ​ത്) എ​ന്നി​വ​രാ​ണു നാ​ലു മാ​സ​ത്തി​നി​ടെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക