Image

വയനാട്ടില്‍ ആ​ദി​വാ​സി യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

Published on 24 August, 2018
വയനാട്ടില്‍ ആ​ദി​വാ​സി യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

വയനാട്ടിലെ മാനന്തവാടിയില്‍ ആ​ദി​വാ​സി യുവാവിനെ തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തലയറക്കുനി കോളനിയിലെ കേളുവിനെ(38)യാണ് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

വ​ര​യാ​ല്‍ പാ​റ​ത്തോ​ട്ട​ത്തി​ന് സ​മീ​പം അ​ന്പ​ല​ക്ക​ണ്ടി​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക