ആനന്ദ് എല്‍ റായിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന് കുള്ളന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് സീറോ. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ 2ന് പുറത്തുവിടും. സംവിധായകന് തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കത്രീന കെയ്ഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്മാന് ഖാന്, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു. ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും എസ്ആര്‍കെ-ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.