Image

സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ 3,800 രൂപ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന പലര്‍ക്കും ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല

Published on 24 August, 2018
സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ 3,800 രൂപ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന പലര്‍ക്കും ലഭിച്ചില്ലെന്ന്  രമേശ് ചെന്നിത്തല
സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ 3,800 രൂപ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന പലര്‍ക്കും ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലെ താമസക്കാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച പതിനായിരം രൂപ അവരില്‍ ഒരാള്‍ക്ക് പോലും ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സന്നദ്ധ സംഘടനകളും നല്ലമനുഷ്യരും കൈയ്യയച്ചു സഹായിക്കുന്നത് കൊണ്ടാണ് ദുരിതാശ്വാസക്യാമ്ബുകള്‍ നടന്നുപോകുന്നത്. സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം ഇല്ലാതെ തന്നെ ക്യാമ്ബുകള്‍ നടന്നുപോകുന്നതിനാല്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വേഗം വിതരണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക