Image

ഡബ്ലിയു.എം.സിക്കും ഫൊക്കാനക്കും എതിരെ അഡ്വ. ജയശങ്കറിന്റെ വാക്കുകള്‍ നീതിക്ക് നിരക്കാത്തത്; വ്യാപക പ്രതിഷേധം

അനില്‍ പെണ്ണുക്കര Published on 24 August, 2018
ഡബ്ലിയു.എം.സിക്കും ഫൊക്കാനക്കും എതിരെ  അഡ്വ. ജയശങ്കറിന്റെ വാക്കുകള്‍ നീതിക്ക് നിരക്കാത്തത്; വ്യാപക പ്രതിഷേധം
വനം വകുപ്പ് മന്ത്രി ജര്‍മ്മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയതുമായി ബന്ധപ്പെട്ട നടന്ന ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിവിധ പ്രവാസി സംഘടനകളെയും അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെയും അടച്ചാക്ഷേപിച്ച പ്രസ്താവനയ്ക്കെതിരെ പ്രവാസി സംഘടനാ ഭാരവാഹികളുടെ ശക്തമായ പ്രതിഷേധം. മന്ത്രിയെ ഉത്ഘാടനത്തിനു ക്ഷണിച്ച വേള്‍ഡ് മലയാളി കൗണ്‍സിലും മറ്റ് മിക്കവാറും പ്രവാസി സംഘടനകളും തട്ടിക്കൂട്ട് സംഘടനകള്‍ ആണെന്നാണ് അഡ്വ: ജയശങ്കര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെയും യുക്തിക്ക് നിരക്കാത്ത തരത്തില്‍ ആണ് ആക്ഷേപിച്ചത് .

മുപ്പത്തിയഞ്ചു വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്കിടയിലും കേരളത്തിലും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സാംസ്‌കാരിക സംഘടനയെ ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയില്‍ ആക്ഷേപിച്ചതിനെതിരെ വിവിധ സംഘടനകളും ഫൊക്കാനയും പ്രതിഷേധവുമായി രംഗത്തെത്തി.
സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുകയും മടി കൂടാതെ ചാനല്‍ ചര്‍ച്ചകളില്‍ തന്റേതായ അഭിപ്രായം പറയുകയും ചെയ്യുന്ന അഡ്വ. ജയശങ്കര്‍ ഫൊക്കാനയെ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അന്വേഷിയ്ക്കാതെ വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ അഭിപ്രായപ്പെട്ടത് അപലപനീയമാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. തന്റെ തെറ്റ് മനസിലാക്കി അത് തിരുത്തി അഡ്വ ജയശങ്കര്‍ പ്രസ്താവന ഇറക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു .

ഫൊക്കാനയുടെയും മറ്റു വിദേശ മലയാളി സംഘടനകളുടെയും പ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ച അഡ്വ ജയശങ്കറും അത് പ്രക്ഷേപണം ചെയ്ത ചാനലും നിരുപാധികം ഈ പ്രസ്താവന തിരുത്തണമെന്ന് ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അഭിപ്രായപ്പെട്ടു . തോന്നിയ പോലെ ആര്‍ക്കും അടിക്കാവുന്ന ചെണ്ട അല്ല വിദേശ മലയാളികള്‍.

കേരളത്തില്‍ പ്രളയം വന്നപ്പോള്‍ ഞങ്ങളും ഞങ്ങളുടെ മനസ്സും സംസ്ഥാനത്തോടൊപ്പമായിരുന്നു. മന്ത്രി കെ രാജു വിദേശത്തു പോയതിനു വിദേശ മലയാളികള്‍ എന്ത് പിഴച്ചു. ചാനല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നിലക്കരുതെന്നും അത് തിരുത്തിയെ പറ്റു എന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ജയശങ്കറിന്റെ ഈ പ്രസ്താവനയ്ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് അലക്‌സ് കോശി വിളനിലം, ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, അസ്സോസിയേറ്റ് സെക്രട്ടറി ഡോ: സുജ ജോസ്, അഡിഷണല്‍ അസ്സോസിയേറ് സെക്രട്ടറി വിജി. എസ് നായര്‍, അസോസിയേറ് ട്രഷറര്‍ പ്രവീണ്‍ തോമസ്, അഡിഷണല്‍ അസോസിയേറ്റ്ട്രഷറര്‍ ഷീല ജോസഫ്,, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ്, മുന്‍എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ട്രസ്‌റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, പോള്‍കറുകപ്പിള്ളില്‍, കമ്മിറ്റി അംഗങ്ങള്‍ ആയ, അപ്പു പിള്ള, റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥ് നായര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ തമ്പി ആന്റണി, ബെന്നി കുര്യന്‍, രേഖാ ഫിലിപ്പ്, സിബി ഡേവിഡ്, ഷോളി കുമ്പിളുവേലി തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തു വന്നു. 

കേരളത്തില്‍ പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തിനെ വീടു വച്ചു നല്കിയോ, മരുന്നുകള്‍ വാങ്ങാനോ, മറ്റ് വൈദ്യ സഹായം നല്‍കുന്നതിനോ, വിദ്യാഭ്യാസ സഹായം നല്‍കുന്നതിനോ നമ്മള്‍ സമീപിച്ചാല്‍ അപ്പോള്‍ തന്നെ വേണ്ടത് ചെയ്യുന്നവരാണ് പ്രവാസി സംഘടനകളും അതിന്റെ പ്രവര്‍ത്തകരും. ഡോ.എം വി പിള്ള, ഡോ.എം. അനിരുദ്ധന്‍, സണ്ണി വൈക്ലിഫ്, പാര്‍ത്ഥസാരഥി പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫൊക്കാനയുടെ തുടക്കം. മതപരമായും ജാതീയമായും സംഘടനകള്‍ രൂപീകരിക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക കൂട്ടയ്മയായി തുടങ്ങിയ സംഘടന അവരുടെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് .

കേരളത്തിന് വേണ്ടി അവര്‍ നല്‍കിയ സംഭാവനകള്‍ കണക്കു കൂട്ടിയാല്‍ കോടികള്‍ വരും. മലയാള ഭാഷയുടെ ഉന്നമനത്തിനായി ഭാഷയ്ക്കൊരു ഡോളര്‍ തുടങ്ങി എത്രയോ പദ്ധതികള്‍. കേരളത്തിലെ യുണിവേസിറ്റികളില്‍ മലയാളം എം എ യ്ക്ക് റാങ്ക് വാങ്ങുന്നവര്‍ക്ക് എല്ലാ വര്‍ഷവും പതിനായിരം രൂപ വീതം സ്‌കോളര്‍ഷിപ് നല്‍കിയ സംഘടനയാണ് ഫൊക്കാന. ഇന്ന് മികച്ച മലയാളം പി എഛ് ഡി പ്രബന്ധത്തിനു അന്‍പതിനായിരം രൂപ എല്ലാ വര്‍ഷവും കേരളാ യുണിവേസിറ്റിക്ക് നല്‍കുന്നു .

ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇ എം എസ് ഭവനദാന പദ്ധതിയായ ലക്ഷം വീട് കോളനികളിലൂടെയാണ്. ലക്ഷങ്ങള്‍ നല്‍കിയായിരുന്നു അതിന്റെ തുടക്കം. എന്റെ അറിവ് ശരിയാണെങ്കില്‍ ഇതിനോടകം ഫൊക്കാന എഴുന്നൂറിലധികം വീടുകള്‍ കേരളത്തിലെ നിര്‍ധനരായ ആളുകള്‍ക്ക് നല്കിയിട്ടുണ്ടാകും. പലപ്പോഴും ഫൊക്കാന പ്രവര്‍ത്തകര്‍ വ്യക്തിപരമായി നല്‍കുന്ന സഹായം പോലും സംഘടനയ്ക്കായി സ്പോണ്‍സര്‍ ചെയ്യുന്നു . കഴിഞ്ഞ വര്‍ഷം ആറോളം വീടുകള്‍ അവര്‍ പാവങ്ങള്‍ക്കായി നല്‍കി .ആ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന രണ്ടു പേരാണ് ഫ്ലോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസും ,ന്യൂ യോര്‍ക്കിലെ ജോയ് ഇട്ടനും.

2006 ല്‍ ജോര്‍ജ് കൊരത് പ്രസിഡന്റായി ഇരിക്കുന്ന സമയത്ത് സുനാമിയില്‍ പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്നതിന് വേണ്ടി അഞ്ചുലക്ഷം രൂപ ഞാനും കൂടിയുള്ള സംഘമാണ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത് .അത് വീടായോ എന്ന് ചോദിക്കേണ്ടത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തോടാണ് .

എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നതും വിഷമിച്ചു പോയതുമായ ഒരു സംഭവം . 2010 ല്‍ ആണെന്ന് തോന്നുന്നു. പോള്‍ കറുകപ്പിള്ളില്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് പരുമല ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കുന്ന വേദിയിലേക്ക് ഹൃദയ ശസ്ത്രക്രിയക്ക് പണം ആവശ്യമുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് കടന്നുവന്നു തന്റെ പ്രയാസങ്ങള്‍ പറഞ്ഞപ്പോള്‍ പോള്‍ കറുകപ്പിള്ളിയുടെ ഭാര്യ ലത കറുകപ്പിള്ളില്‍ അതിനുള്ള മുഴുവന്‍ പണവും നല്‍കി ആ മനുഷ്യനെ ആശ്വസിപ്പിച്ചു. അതൊക്കെ അമേരിക്കയില്‍ അവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണമാണ് എന്ന് ജയശങ്കര്‍ വക്കിലിനെ പോലെ ഉള്ളവരും വിദേശമലയാളികളുടെ ആശ്രിതത്വം പറ്റുന്ന രാഷ്ട്രീയക്കാരും മറക്കരുത് .

വിദേശ മലയാളികള്‍ പല സഹായങ്ങളും ചെയ്യുമ്പോള്‍ അത് മുതലാക്കുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ആണ്. ഫൊക്കാനയുടെ പേരില്‍ അമേരിക്കന്‍ യാത്ര തരപ്പെടും. പത്തുവര്‍ഷത്തേക്ക് വിസ ലഭിക്കും എന്നതാണ് ഒരു നേട്ടം.

2004 2006 കാലയളവില്‍ ഡോ. എം. അനിരുദ്ധന്‍ ഫൊക്കാനയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് മുന്ന് കോടി രൂപയ്ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ ഒരു കണ്ടയ്നറിനുള്ളിലാക്കി കൊച്ചി തുറമുഖത്തേക്ക് അയച്ചു . അന്നത്തെ മന്ത്രി പി ശങ്കരന്‍ ആയിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി ആണ് ഈ കണ്ടയ്നര്‍ കേരള സര്‍ക്കാരിന് വേണ്ടി റിസീവ് ചെയ്യേണ്ടി ഇരുന്നത് .അത് അദ്ദേഹം ചെയ്തില്ല .അവസാനം കൊച്ചിന്‍ പോര്‍ട്ട് അത് തുരുമ്പ് വിലയ്ക്ക് ലേലം ചെയ്തു .

ഫൊക്കാനയുടെ സാഹിത്യപുരസ്‌കാരത്തിന്റെ മഹത്വം കേരള സാഹിത്യ അക്കാദമിയുടെതുപോലെ മഹത്തരമാണ് .അതിനു ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഫൊക്കാനയുടെ സാഹിത്യ അവാര്‍ഡ് പ്രഖ്യാപനം .

കേരളത്തില്‍ പ്രളയം ഉണ്ടേയായപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളികളുടെ സഹായം കേരളത്തിലേക്ക് ഒഴുകുകയാണ് . ഫൊക്കാനയും പത്തുലക്ഷം ഡോളര്‍ കളക്ട് ചെയ്യാനുള്ള പ്രവര്‍ത്തനത്തില്‍ ആണ് .ഈ കളക്ട് ചെയുന്ന പണം ജയശങ്കര്‍ വക്കില്‍ പറയുന്നതുപോലെ അവര്‍ കള്ളടിക്കുന്നതിനോ ഒന്നും ഉപയോഗിക്കുന്നതായി എനിക്കറിവില്ല .പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും ലക്ഷങ്ങള്‍ പോകുകയാണ് പല പ്രസിഡന്റുമാര്‍ക്കും .

ഇനി കേരളത്തിലെ രാഷ്ട്രീയക്കാരോട് ഒരു വാക്ക് .

പ്രവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നിങ്ങള്‍ നിങ്ങളുടെ മണ്ഡലത്തിലേക്കും , പഞ്ചായത്തിലേക്കുമൊക്കെ പല വഴിയിലൂടെ കൊണ്ട് പോയിട്ടുണ്ട് .കൂടാതെ ഇവര്‍ വിദേശത്തു നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ അവരുടെ ചിലവില്‍ യാതൊരു ഉളുപ്പുമില്ലാതെ പോയിട്ടുണ്ട് .അവരുടെ കയ്യില്‍ നിന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്ലാക്കുകള്‍ വാങ്ങി നാട്ടില്‍ കൊണ്ട് വന്നിട്ടുണ്ട് .അവരുടെ വീടുകളില്‍ ചെല്ലുമ്പോള്‍ അവര്‍ തരുന്ന ഡോളറുകള്‍ യാതൊരു ഉളുപ്പുമില്ലാതെ വാങ്ങിയിട്ടുണ്ട് .അവരില്‍ ആരെങ്കിലും ജയശങ്കര്‍ വക്കില്‍ അദ്ദേഹത്തിന് ഇത്തരം സംഘടനകളെ കുറിച്ച് ഒരു പ്രസ്താവന നടത്തിയപ്പോള്‍ അത് അപലപനീയമാണ് എന്ന് പറഞ്ഞതായി എനിക്ക് തോന്നുന്നില്ല .പക്ഷെ അവര്‍ക്ക് ഇനിയും അതിനു അവസരം ഉണ്ട് .

വാല്‍കഷ്ണം ജയ്ശങ്കര്‍ വക്കിലിനെ ഫൊക്കാന പോലെയുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന ഏതെങ്കിലും ചാരിറ്റി പരിപാടിക്ക് ക്ഷണിച്ചു ഇത്തരം സംഘടനകള്‍ പിറന്ന നാടിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തണം. അത് ഉള്‍ക്കൊള്ളുവാനും തന്റെ പ്രസ്താവന തിരുത്തുവാനും അദ്ദേഹത്തിന് കഴിയും .കഴിയണം .
Join WhatsApp News
സ്നാപക യോഹന്നാൻ 2018-08-24 12:17:02
സത്യം വിളിച്ചു പറയുന്നവർക്കൊന്നും ഇവിടെ രക്ഷയില്ല 
Saji 2018-08-24 12:25:06
Well said 
Sathosh Jose 2018-08-24 13:12:14
ജയശങ്കർ പറഞ്ഞതെല്ലാം സത്യമാണ്.  സത്യം പറയുമ്പോൾ കൊഞ്ഞനം കുത്തണ്ട  ഒരാവശ്യവുമില്ല.  ഫൊക്കാന  പോലുള്ള സംഘടനകളുടെ പ്രസക്തി എന്നെ നഷ്ടപ്പെട്ടു.  കഴിഞ്ഞ 35  വർഷങ്ങളായുള്ള അതിന്റെ ചരിത്രം പരിശോധിക്കുക.  വിദേശ മലയാളികൾക്ക് എന്തിനാണ് ഇതുപോലുള്ള സംഘടനകൾ?  ഈ സംഘടനകൾ മലയാളികളുടെ ജീവിതത്തിൽ സംഘർഷം സൃഷ്ടിക്കുവാൻ മാത്രമേ ഉപകരിക്കൂ. ഇതിന്റെ പിന്നിൽ വാലാട്ടികളായി പ്രവർത്തിക്കുന്ന കുറേപ്പേർക്ക്  ഇതൊരു സമയം കൊല്ലി  പരിപാടി മാത്രം.  മാന്യതയുള്ളവന്  ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നത് നാണക്കേടാണ്.

കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപയെങ്കിലും സമാഹരിച്ച് നൽകുവാനുള്ള  പ്രാപ്തിയും സംഘടനാശക്തിയും  ഈ  കടലാസ് സംഘടനകൾക്കുണ്ടോ എന്ന്  കാത്തിരുന്നു കാണേണ്ടതാണ്.  അമേരിക്കൻ മലയാളികൾക്ക് മൊത്തത്തിൽ നാണക്കേടുണ്ടാകുന്ന പ്രവർത്തനവും ഭാരവാഹിത്വവും അവസാനിപ്പിക്കേണ്ടതാണ്.  ഭരണപാടവമുള്ള നേതാക്കൾ ഇല്ലെങ്കിൽ എന്തിന് നാറ്റം ചൊരിയുന്ന സംഘടനകൾ?
Scaria Thomas 2018-08-24 14:20:03
ഫൊക്കാന കഴിഞ്ഞ 35 വര്ഷം കൊണ്ട് കേരളത്തിന് നൽകിയ സംഭാവനയെക്കാൾ കൂടുതൽ ഏഴു ദിവസം കൊണ്ട് ചിക്കാഗോയിലെ  രണ്ട് ചുണക്കുട്ടന്മാർ  നൽകി ക്കഴിഞ്ഞു.  ഒരു വെള്ളമടി സംഘടനയായി  പേരുദോഷം വരുത്തിയതിന് ഉത്തരവാദികൾ അതിന്റെ പ്രവർത്തകർ  തന്നെയാണ്.പേര് ദോഷം മാറണമെങ്കിൽ തലയിൽ മൂളയുള്ള  പ്രവർത്തകർ ഉണ്ടാകണം.  ഓർമക്കുറവ് പിടിച്ചവനെ തിരുകികയറ്റാതെ  മൂളയുള്ള ചെറുപ്പക്കാരായ ചുണക്കുട്ടന്മാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം.  പഴയ വൃദ്ധന്മാർ മാറി നിൽക്കണം.  ജനങ്ങളുടെ വിശ്വാസ്യത നേടണം.

വേറൊരു നാണക്കേട് അമേരിക്കൻ മലയാളികളായ സാഹിത്യകാരന്മാരും പത്രപ്രവർത്തകരും  കേരളത്തിലെ എഴുത്തുകാർക്കും ബുദ്ധിജീവികൾക്കുമിടയിൽ സൃഷ്ടിച്ചെടുത്ത പേരുദോഷമാണ്. വികലമായ മലയാളത്തിൽ എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന "അമേരിക്കൻ മലയാളി ബുധ്ധിജീവികൾ" മലയാളത്തി നാകെ നാണക്കേടാണ്. കഴിഞ്ഞ 40 വര്ഷം കൊണ്ട് ഒരു നല്ല സാഹിത്യ  മാധ്യമ സംസ്കാരം  അമേരിക്കയിൽ കെട്ടിയുയർത്താൻ ഇവർക്ക്  കഴിഞ്ഞിട്ടില്ല . "മ" പ്രസിദധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിലും വികലമായ സർഗ്ഗസംഭാവനകൾ നൽകാൻ  മാത്രമേ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടുള്ളു.

സ്വന്തം താല്പര്യങ്ങൾക്ക് മാത്രം  മുൻ‌തൂക്കം നൽകുന്ന സംഘടനകളും പ്രവർത്തനങ്ങളും ക്രമേണ അപ്രത്യക്ഷമാവും..
വെറും കേരള മലയാളി 2018-08-24 16:55:34
ഒരാൾ പോലും ജയശങ്കർ പറഞ്ഞതിനെ എതിർക്കുന്നില്ല. 
കാരണം അദ്ദേഹം പറഞ്ഞത് ജനങ്ങളുടെ മനസ്സാണ്. 

വേറൊരു പണിയുമില്ലാത്തവരുടെ അഭയമാണ് സംഘടനകളിൽ കടിച്ചുതൂങ്ങി എങ്ങനെയെങ്കിലും ലൈം ലൈറ്റിൽ നിൽക്കുക. അവർ ഒരു സ്ഥാനത്തുനിന്നും മറ്റൊന്നിലേക്കു ചാടിക്കൊണ്ടേയിരിക്കും.
josecheripuram 2018-08-24 17:31:27
What difference it made if the minister was in kerala or else where?I have not seen any of them resucuing any one.It shows that we helped each other,we can do this without them.We give our labour and money to be their slaves.
George Neduvelil, Florida 2018-08-24 19:09:54
കേരളത്തിലെ രാഷ്ട്രീയക്കാരുടെ ശ്രദ്ധക്കായി പ്രതികരിക്കാതെ വയ്യ.

കേരളത്തിലെ കടൽത്തീരങ്ങളിൽ സുനാമി നാശം വിതച്ചപ്പോൾ, വീടിനു തീ പിടിച്ചതുകണ്ട്‌ വാഴ വെട്ടാൻ കത്തിയെടുത്തവരുടെ മനോഭാവത്തോടുകൂടിയാണ്, അന്നത്തെ ചില രാഷ്‌ടീയക്കാർ വിദേശത്തേയ്ക്ക് കുതിച്ചത്. സമാഹരിച്ച പണത്തിലേറേയും പ്രയോജനപ്പെട്ടത് കോട്ടയം ഇടുക്കി ജില്ലകൾക്കാണെന്നാണ് ചില ദോഷൈകദൃക്കുകൾ പറയുന്നത്.

പറയാതെ വിടാൻ പറ്റാത്ത മറ്റൊരു കാര്യമുണ്ട്. അമേരിക്കയിലെ പ്രവാസിമലയാളികളെ തമ്മിലടിപ്പിക്കുന്നതിലും ഭിന്നിപ്പിക്കുന്നത്തിലും, അതിൽനിന്നും സർവപ്രകാരേണ മുതലെടുക്കുന്നതിലും മത്സരിച്ചുകൊണ്ടിരിക്കുന്നവയാണ്: മെലിഞ്ഞുകൊണ്ടിരിക്കുന്ന ഫൊക്കാനയും, പൂജ്യത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സീറോ മലബാർ പള്ളിയും. ഉണരുക മലയാളികളെ, ഉണരുക!

വിദ്യാധരൻ 2018-08-24 19:00:19
കേരളത്തിനെ പൂർണ്ണമായി പുനർ നിർമ്മിക്കാനുള്ള പണം സ്വർണ്ണമായി കൈലുള്ളപ്പോൾ, എന്തിന് ജനങ്ങളെ വീണ്ടും പിഴിയുന്നു .  സ്ത്രീകളുടെ മൂലക്ക്ക, ചെറ്റ കുടിലുകൾക്കും രം മേടിച്ചാണ് രാജാക്കന്മാർ പണം ഉണ്ടാക്കി സുഖിച്ചത് . കേരളത്തിലെ ജനങ്ങളുടെ രക്തത്തിന്റെയും വിയർപ്പിൻറെയും ഫലം അനുഭവിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്." ഇതുപോലെ ഓരോ ക്ഷേത്രങ്ങളും, പള്ളികളും മോസ്‌ക്യുകളും പണം പൂത്തി വച്ചിരിക്കുന്നത് എടുത്ത് കേരളത്തെ ഒരു ആധുനിക സംസ്ഥാനം ആക്കി മാറ്റുക . 

ഞാനിതു പറയുമ്പോൾ 
കലി തുള്ളുന്നു  ചിലരൊക്കെ 
വ്യാജൻ വ്യാജൻ  എന്നവർ എന്നെ വിളിക്കുന്നു
ചുണയുണ്ടെങ്കിൽ കേരള സർക്കാർ 
പിടിച്ചെടുക്കിട്ടിതു മുഴുവൻ 
ചെറ്റ കുടിലിനു മുലയ്ക്കുമൊക്കെ 
കരംപിരിച്ചെടുത്ത പണത്തലേ 
പുനർ നിർമ്മിക്കട്ടെ കൈരളിയെ 
ഞാനിത് പറയുമ്പോൾ 
കരഞ്ഞിടേണ്ട മാത്തുള്ളെ 
നൂറ്റാണ്ടുകളായി മതരാഷ്ട്രീയക്കാർ
കൊള്ളയടിച്ചു കൈരളിയെ 
അവർക്ക് വേണ്ടി ദാസ്യവൃത്തി ചെയ്യാതെ 
നിലകൊള്ളു നീ സത്യത്തിനായ് എന്നാളും  


" നിധി കാക്കുന്ന ശ്രീപത്മനാഭന്‍ 

ഇക്കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ മലയാളിയും പ്രഭാതമുണരുന്നത്‌ അനന്തപുരിയുടെ അഭിമാനമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി, മരതകം, മാണിക്യം, ഗോമേദകം, വൈഢൂര്യം എന്നിത്യാദി അമൂല്യ രത്‌നശേഖരത്തിന്റെ വിസ്‌മയക്കഥകള്‍ കേട്ടുകൊണ്ടാണ്‌.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്‌ ദിനംപ്രതി കണ്ടെടുക്കുന്ന `നിധി'യെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ അമ്പരപ്പുമാണ്‌ തോന്നുന്നത്‌. ചരിത്രമുറങ്ങുന്ന, ചിരപുരാതനമായ ഒരു ക്ഷേത്രം എന്നതിലുപരി അതൊരു നിധി പേടകമായിരുന്നു എന്ന്‌ മാലോകര്‍ക്ക്‌ അറിയുമായിരുന്നോ എന്തോ. തിരുവിതാംകൂര്‍ രാജവംശം `നിധി' പോലെ കാത്തുസൂക്ഷിച്ചിരുന്ന ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്തുവഹകളെക്കുറിച്ചുള്ള രഹസ്യം ഇന്ന്‌ പൊതുജനം അറിഞ്ഞിരിക്കുന്നു. മലയാളിയുടെ എല്ലാ പ്രശ്‌നങ്ങളേയും മാറ്റിവെച്ച്‌ എല്ലാവരും അമ്മൂമ്മക്കഥകള്‍ പോലെ, മായാവിക്കഥകള്‍ പോലെ സ്വര്‍ണ്ണക്കഥകള്‍ പാടി നടക്കുന്നു.
 നിലവറയില്‍ നിന്ന്‌ കിട്ടിയ ലക്ഷം കോടികളില്‍ കവിഞ്ഞ സ്വത്തുക്കള്‍ മുഴുവന്‍ ഹിന്ദുക്കളുടേതാണെന്ന വാദമുയര്‍ത്തി വിവിധ ഹൈന്ദവ സംഘടനകളും ഹൈന്ദവ നേതാക്കളും രംഗപ്രവേശം ചെയ്‌തുകഴിഞ്ഞു. അതിനവര്‍ നിരത്തുന്ന വാദമുഖങ്ങള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌ ഹിന്ദുക്കളായ തിരുവിതാംകൂര്‍ രാജവംശമാണെന്നുമാണ്‌. ഒരു പരിധിവരെ അത്‌ സത്യമാണുതാനും.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീ പത്മനാഭന്‌ കാഴ്‌ച വെച്ചതും കാണിക്കയിട്ടതുമാണ്‌ ഈ ലക്ഷം കോടി വിലമതിക്കുന്ന നിധിക്കൂമ്പാരമെന്ന്‌ പ്രചരിപ്പിക്കുന്നതുതന്നെ തെറ്റ്‌. നൂറ്റാണ്ടുകളോളം ഈ നിധിക്കൂമ്പാരം അവര്‍ സൂക്ഷിച്ചതിന്‌ അവരെ എത്ര ബഹുമാനിച്ചാലും അഭിനന്ദിച്ചാലും മതിവരില്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊരിടത്തും ഒരു ആരാധനാലയത്തില്‍ ഇത്രയധികം സ്വത്തുക്കള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളതായി അറിവില്ല. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമെന്ന്‌ ഖ്യാതി നേടിയിട്ടുള്ള തിരുപ്പതിയെപ്പോലും വെല്ലുന്ന രത്‌ന ശേഖരമാണ്‌ ഇപ്പോള്‍ ശ്രീ പത്മനാഭക്ഷേത്രത്തില്‍ നിന്ന്‌ കണ്ടെടുത്തിരിക്കുന്നത്‌.
പൊടിപ്പും തൊങ്ങലും വെച്ച്‌ ദിനംപ്രതി ഓരോ വാര്‍ത്തകള്‍ വരുമ്പോള്‍ ഈ സ്വത്തുവഹകള്‍ മുഴുവന്‍ തിരുവിതാംകൂര്‍ രാജവംശം അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്നാണ്‌ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്‌. എ.ഡി. 1000 മുതല്‍ ഏകദേശം 950 വര്‍ഷങ്ങളോളം തിരുവിതാംകൂര്‍ രാജപരമ്പര ഭരണം നടത്തിയ ആ കാലഘട്ടങ്ങളില്‍ വിവിധോദ്ദേശ്യ ലക്ഷ്യങ്ങളിലൂടെ ലഭ്യമാക്കിയ ധനവും, കപ്പം പിരിച്ചും, പിഴയടപ്പിച്ചും, നാടുവാഴികളുടേയും, നാട്ടുരാജാക്കന്മാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയും, ജനങ്ങളില്‍ നിന്ന്‌ കരം പിരിപ്പിച്ചും ഉണ്ടാക്കിയ സമ്പത്തും, റോയല്‍റ്റി വകയായി വിവിധ ദേശക്കാരും രാജ്യങ്ങളും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ നല്‍കി വന്നിരുന്ന ധനവും, രാജാക്കന്മാര്‍ക്ക്‌ കാലാകാലങ്ങളില്‍ കിട്ടിയ പാരിതോഷികങ്ങളുമെല്ലാം ഭദ്രമായി സൂക്ഷിക്കാനുള്ള ഒരിടമായിരുന്നു ഈ നിലവറകള്‍ എന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു ഈ ധനങ്ങളൊന്നും തിരിച്ചുകൊടുത്തതായിട്ടോ ജനങ്ങളുടെ നന്മയ്‌ക്കും നാടിന്റെ അഭിവൃദ്ധിക്കുമായി ചിലവഴിച്ചതായോ ചരിത്രം പറയുന്നില്ല.
ഇനിയും തുറക്കാത്ത അറയില്‍ ഇപ്പോള്‍ കണ്ടുപിടിച്ചതിനേക്കാള്‍ കൂടുതല്‍ അമൂല്യ നിധികളുണ്ടായിരിക്കുമെന്ന നിഗമനത്തിലാണ്‌ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍. അങ്ങനെയെങ്കില്‍ ഒരു ഇരുനൂറു ലക്ഷം കോടി വിലമതിക്കുന്ന ശേഖരമാകും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. വിവിധ വഴികളിലൂടെ തിരുവിതാംകൂര്‍ രാജവംശം സമ്പാദിച്ച സ്വത്തുക്കള്‍ മുഴുവന്‍ ഭദ്രമായി സൂക്ഷിക്കാന്‍ മാത്രമാണോ ഈ ക്ഷേത്രം ഉപയോഗിച്ചിരുന്നത്‌ എന്ന്‌ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത്‌ സ്വാഭാവികം മാത്രം. 
ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത്‌ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും, ഹിന്ദു രാജാക്കന്മാരുടേയും നടുവാഴികളുടേയും, പ്രഭുക്കന്മാരുടേയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കൂടാതെ ആഭ്യന്തര കലാപങ്ങള്‍ വേറെയും. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ തീര്‍ത്തും ഒരു ശ്രീപത്മനാഭ ഭക്തനായിരുന്നു എന്നും, അദ്ദേഹം തന്നെത്തന്നെയും തന്റെ നാടിനേയും (തിരുവിതാംകൂര്‍) ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചു എന്നും ചരിത്രം പഠിപ്പിക്കുന്നു. ആ കാലയളവില്‍ പല പ്രഭുക്കന്മാരും നാട്ടുരാജാക്കന്മാരും അവരുടെ സമ്പാദ്യങ്ങള്‍ (സ്വര്‍ണ്ണം, വെള്ളി മുതലായവ) കുടങ്ങളിലാക്കി പലയിടങ്ങളിലും കുഴിച്ചിടുമായിരുന്നു എന്നും ആ കുടങ്ങള്‍ പില്‍ക്കാലത്ത്‌ `നിധി'യെന്ന പേരില്‍ പലര്‍ക്കും കിട്ടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. അങ്ങനെ, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവരുടെ സമ്പാദ്യങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചതാകാം ഇപ്പോള്‍ `നിധി'യുടെ രൂപത്തില്‍ പുറത്തുവരുന്നത്‌. 
സുപ്രീം കോടതി നിയോഗിച്ച  നിരീക്ഷക സംഘം കോടതി വിധി മാനിച്ചുകൊണ്ടാണ്‌ പരിശോധന നടത്തിയതെങ്കില്‍ അവരുടെ കണ്ടെത്തലുകള്‍ മാധ്യമങ്ങളെ അറിയിക്കരുതായിരുന്നു എന്ന്‌ ഒരു വിഭാഗം വാദിക്കുന്നു. ഈ സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന്റേതാണെന്നും അതുകൊണ്ട്‌ അവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നും മറ്റൊരു കൂട്ടര്‍. ഹൈന്ദവ സംഘടനകളാകട്ടേ അവ മുഴുവന്‍ ഹൈന്ദവരുടേതാണെന്ന്‌ വാദിക്കുന്നു. കണ്ടുകിട്ടിയ അമൂല്യ വസ്‌തുക്കള്‍ മുഴുവന്‍ മ്യൂസിയത്തിലേക്ക്‌ മാറ്റണമെന്ന ആവശ്യവുമായി ഇനിയുമൊരു കൂട്ടര്‍. ഇവര്‍ക്കെല്ലാം ആശ്വാസവചനവുമായി കേരള സര്‍ക്കാരിന്റെ പ്രഖ്യാപനവും വന്നു കഴിഞ്ഞു. ക്ഷേത്രത്തില്‍ തന്നെ ഈ നിധികള്‍ സൂക്ഷിക്കുമെന്നും, അതിനാവശ്യമായ എല്ലാ സംരക്ഷണവും (വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായവും തേടുമത്രേ) നല്‌കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ താത്‌ക്കാലികമായികമാന്റോകളെ ഏര്‍പ്പാടു ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അത്യാധുനിക സംവിധാനമുപയോഗിച്ച്‌ ഇരുപത്തിനാലു മണിക്കൂറും ശതകോടികളുടെ നിക്ഷേപം അഥവാ?അമൂല്യനിധി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെങ്കില്‍ ഒരു ദിവസം എത്ര ലക്ഷം രൂപ ചിലവാകും എത്ര നാള്‍ ഈ നിധി ശേഖരം സൂക്ഷിക്കും ആ പണം ആരു കൊടുക്കും കേരള സര്‍ക്കാരോ തിരുവിതാംകൂര്‍ രാജകുടുംബമോ അതോ ക്ഷേത്രക്കമ്മിറ്റിയോ സര്‍ക്കാര്‍ ചിലവിലാണെങ്കില്‍ അത്‌ നികുതിദായകരുടെ പണമായിരിക്കുകയില്ലേ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണമുപയോഗിച്ച്‌ ഈ നിധി കാത്തു സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപലപനീയമാണ്‌. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാനുതകുന്ന സുരക്ഷ ഒരുക്കുമെന്നും, അതിന്‌ എന്തു ചിലവു വന്നാലും സംസ്ഥാന സര്‍ക്കാര്‍ അതു വഹിക്കുമെന്ന ദേവസ്വം മന്ത്രി വി.എസ്‌. ശിവകുമാറിന്റെ പ്രസ്ഥാവനയും അപലപനീയം തന്നെ. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല സര്‍ക്കാര്‍ ഖജനാവിലുള്ളതെന്നുകൂടി ഈ മന്ത്രിമാര്‍ ഓര്‍ത്താല്‍ നന്ന്‌.?കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളേയും തീവ്രവാദ ഭീഷണിയില്‍ നിന്ന്‌ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്‌. പക്ഷേ, ശതകോടികളുടെ സൂക്ഷിപ്പിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചിലവഴിക്കുന്നത്‌ ന്യായീകരിക്കുന്നതെങ്ങനെ.
ലക്ഷം കോടി വിലമതിക്കുന്ന `നിധി' കാത്തുസൂക്ഷിക്കാന്‍ നിത്യജീവിതത്തിന്‌ നെട്ടോട്ടമോടുന്ന കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞെടുക്കുന്ന കോടികള്‍ ചിലവഴിക്കുന്നത്‌ ഒരു ജനകീയ സര്‍ക്കാരിന്‌ യോചിച്ച പ്രവൃത്തിയല്ല തന്നെ. ക്ഷേത്രത്തിന്റെ സ്വത്താണെന്ന്‌ അവകാശപ്പെടുന്നവര്‍ ചെയ്യേണ്ടത്‌ ആ നിധിയില്‍ നിന്നുതന്നെ അത്‌ കാത്തുസൂക്ഷിക്കാനുള്ള ചിലവും വഹിക്കുകയാണ്‌. അതല്ല,?സര്‍ക്കാരാണ്‌ അതു ചെയ്യുന്നതെങ്കില്‍ നാടിന്റെ പുരോഗതിക്കും, ഹൈന്ദവ ക്ഷേമപദ്ധതികള്‍ക്കും, ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും ആ നിധി ഉപയോഗിക്കുകയും, സുതാര്യമായ രീതിയില്‍ മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്‌ വേണ്ടത്‌.   (Posted by Moideen Puthenchira at 10:15 PM ) 
Manyan 2018-08-24 19:33:54
ജയശങ്കർ ഫൊക്കാനയെ പറ്റി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് . കുറെ അമേരിക്കൻ കള്ളുകുടി അച്ചായന്മാരുടെ വട്ടമേശ ക്ലബ് ആണ് എന്ന് . മുകളിൽ പറഞ്ഞിരിക്കുന്ന കുറെ ആളുകൾ അല്ലാതെ കഴിഞ്ഞ 12 വർഷമായീ ആരെങ്കിലും മുൻനിരയിൽ വരുവാൻ സമ്മതിച്ചിട്ടൂണ്ടോ ? സ്ഥിരം ഇരിക്കാൻ ഫൊക്കാന പ്രസിഡന്റ് , ട്രൂസ്റ്റി ബോർഡ് , അഡ്വൈസറി commettie അങ്ങനെ ഓരോ ഓരോ സ്ഥാനനവും . ഇതെന്താ വല്ല UN മറ്റോ ആണോ ?

കഴിയും എങ്കിൽ ഒരു 100 കോടി പിരിച്ചു നാട്ടിൽ അയച്ചു കാണിക്കൂ . അങ്ങനെ നിങ്ങൾ ജയ്ശങ്കറിന്‌ മറുപടി കൊടുക്കൂ . പറ്റില്ല അല്ലെ ! എങ്കിൽ ഇ വട്ടമേശ പിരിച്ചു വിടണം Mr ! 
Santhosh Jose 2018-08-24 20:32:05
വിദ്യാധരൻ  വീണ്ടും വീണ്ടും വിവരക്കേട് പറയുന്നു.
ശ്രീ പദ്ഭനാഭന്റെ  പണം എന്ത് ചെയ്യണമെന്ന് ദേവസ്വം  ബോർഡ്  നിശ്ചയിച്ചുകൊള്ളും .
ഗവൺമെന്റിന് അതിൽ യാതൊരു കാര്യവുമില്ല. സ്വമനസ്സാലെ ദേവസ്വം  ബോർഡ്  കൊടുത്താൽ  അത് നല്ല കാര്യം. പക്ഷെ , വത്തിക്കാനിലെ കൊടിക്കണക്കിനുള്ള  ആസ്‌തിക്ക്  ഇറ്റാലിയൻ  ഗവൺമെന്റിന്  എന്ത് കാര്യം?  മതവും രാഷ്ട്രീയവും രണ്ടും രണ്ടല്ലേ വിദ്യാധരാ?
Raj 2018-08-24 21:59:06
What he said is absolutely correct. 2 or 3 youngsters were able to raise 10 crores within 4- 5 days  operating only from chicago. If FOMAA or FOKANA or any so called "world " malayalee associations can do this even after one month then you can start talking. Otherwise just continue with your photo sessions  & long speeches with more audience in the dias 
Ms. Rajas 2018-08-24 22:43:40
Kudos to advocate Jayasankar for having the courage to bring the truth to the lime light. 
അപ്രിയ സത്യം പൊള്ളും 2018-08-24 22:55:10
പൊള്ളുന്ന തീയാണു സത്യം തൊട്ടാൽ
പൊള്ളുന്ന തീയാണു സത്യം
പൊതിയുന്ന ചാമ്പലാം പൊയ് മുഖം മാറ്റുമ്പോൾ
പൊള്ളുന്ന തീയാണു സത്യം

-പി. ഭാസ്കരൻ
Christian Brothers 2018-08-25 00:01:14
ദേവസം ബോർഡ്കാരൻ വ്യാജൻ ക്രിസ്തിയാനിയുടെ ഉടുപ്പെടുത്തിട്ട് വിദ്യാധരനെ ചീത്തവിളിക്കുന്നു . 22 ബില്യൺ ഡോളറിന്റെ സ്വർണ്ണം ജനങ്ങളെ കൊള്ളയടിച്ചും പറ്റിച്ചും മുലക്കരം പിരിച്ചും ആർക്കും പ്രയോചനം ഇല്ലാതെ കുഴിച്ചട്ടിട്ട്, ഇപ്പോൾ വെള്ളംപൊക്കം വന്നു നാടുമുടിഞ്ഞിട്ട്, ജനങ്ങളെ രക്ഷിക്കാൻ അവന്റെ പിച്ച ചട്ടിയിൽ വീണ്ടും അടിച്ചു മാറ്റാൻ കൂട്ട് നിൽക്കുന്ന നിന്നെ ഒക്കെ മുക്കാലിക്കിട്ടടിക്കണം .  ഇവന്നൊരു പുതിയ വ്യാജനാണ് 

 
George Oalickal 2018-08-25 00:03:47
ഇവൻ ഇങ്ങനെയൊക്കെ പറയുമ്പോൾ ഈ പറയുന്ന സംഘടനകളുടെ കൈയ്യും കാലും പിടിച്ച്‌ ഇവിടെ വന്നിട്ടുള്ള നേതാക്കൾ, സാംസ്ക്കാരിക പ്രവർത്തകർ, വിനു ഉൽപ്പെടെയുള്ള മാദ്ധ്യമപ്രവർത്തകർക്ക് പ്രതികരിക്കാമായിരുന്നു.  പിന്നെ അവനെ ന്യായികരിക്കുന്ന ഇവിടെത്തെ മലയാളികൾ, സമൂഹത്തിന്  വേണ്ടി ഒന്നും ചെയ്യാത്ത വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന useless ആണ് .. never mind...but that guy should know the values of Pravasi Malayalees
മണം 2018-08-25 00:35:11
ക്രിസ്ത്യാനി സഹോദരന് ഒരു വിദ്യാധര മണം!
Santhosh Jose 2018-08-25 08:24:13
Mr . ജോർജ് ഓലിക്കൽ:  ഇങ്ങനെയൊക്കെ പറയരുത്. മോഷ്ടിക്കുന്നവനെ കള്ളനെന്നു വിളിക്കുമ്പോൾ  അവന് വിഷമം തോന്നും.  "വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ ".

"പിന്നെ അവനെ (ജയശങ്കറിനെ) ന്യായികരിക്കുന്ന ഇവിടെത്തെ മലയാളികൾ, സമൂഹത്തിന്  വേണ്ടി ഒന്നും ചെയ്യാത്ത വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന useless ആണ്."  അമേരിക്കയിലെ മലയാളികളൊക്കെ  പണി ചെയ്തു U .S . ഗവണ്മെന്റിനു ടാക്‌സ്‌ കൊടുത്ത് , സമൂഹത്തിനു വേണ്ടിയും ഈ രാജ്യത്തിനു വേണ്ടിയും contribute  ചെയ്തു ജീവിക്കുന്നവരാണ്.  പണി ചെയ്‌തുണ്ടാക്കുന്ന ആ കാശിന്റെ ഒരു പങ്കാണ് മോഷ്ടിച്ചെടുക്കുന്നത്.  വിവരമുള്ളവർ കാര്യം പറയുമ്പോൾ ചിലർക്ക് പൊള്ളും .   മാന്യത ഉള്ള ആരെങ്കിലും ഫൊക്കാനായിൽ പ്രവർത്തിക്കുമോ? 
NARADAN 2018-08-25 05:01:49
'Truth' is not truth
Thought for the day 2018-08-25 09:35:09
Thought for the day

Why this treassure is being hoarded when it can be used to rebuild a state equal to the status of USA giving a chance for the generations to prosper? Who has the political will to do that?  People should debate on this kind of thing instead talking about World Malayalee, Fokkana, Foama.  

Source of the treasure

The valuables are believed to have been accumulated in the temple over several thousands of years, having been donated to the Deity, and subsequently stored in the Temple, by various Dynasties, such as the Cheras, the Pandyas, the Travancore Royal Family, the Kolathiris, the Pallavas, the Cholas and many other Kings in the recorded history of both South India and beyond, and from the rulers and traders of Mesopotamia, Jerusalem, Greece, Rome, and later from the various colonial powers from Europe, and other countries. Most scholars believe that this was accumulated over thousands of years, given the mention of the Deity and the Temple in several extant Hindu Texts, the Sangam Tamil literature (500 BC to 300 AD wherein it was referred to as the "Golden Temple" on account of its then unimaginable wealth), and the treasures consist of countless artifacts dating back to the Chera, Pandya, and Greek and Roman epochs. The ancient late-Tamil-Sangam epic Silappatikaram (circa 100 AD to 300 AD) speaks of the then Chera King Cenkuttuvan receiving gifts of gold and precious stones from a certain 'Golden Temple' (Arituyil-Amardon) which is believed to be the Padmanabhaswamy Temple. 
Gold had been mined as well as panned from rivers in Thiruvananthapuram, Kannur, Wayanad, Mallappuram, Palakkad and Kollam districts for thousands of years. The Malabar region (as a part of the "Tamilakam" region of recorded history) had several centers of trade and commerce since the Sumerian Period ranging from Vizhinjam in the South to Mangalore in the North. Also, at times like the invasion by Tipu Sultan, the other royal families sharing common origins with the Thiruvithamkur Royal Family, like the Kolathiris (a branch of the Thiruvithamkur Royal Family - both originating in the Thiruvananthapuram area), in the then Kerala and extreme Southern-region, took refuge in Thiruvananthapuram, and stored their temple-wealth for safekeeping in the Padmanabhaswamy Temple.[9][10][11][12][13][14][16] Also, much of the treasures housed in the much larger and as-yet-unopened vaults, as well as in the much smaller cellars that have been opened, date back to long before the institution of the so-called Travancore Kingdom, e.g. the 800-kg hoard of gold coins from 200 B.C that was mentioned by Vinod Rai. Noted archaeologist and historian R. Nagaswamy has also stated that several records exist in Kerala, of offerings made to the Deity, from several parts of Kerala.[9] During the reign of Maharani Gowri Lakshmi Bayi, hundreds of temples that were mismanaged in the Kerala region, were brought under the Government. The excess ornaments in these temples were also transferred to the Vaults of the Padmanabhaswamy Temple. Instead the funds of the Padmanabhaswamy Temple were utilised for the daily upkeep of these temples. From 1766 until 1792, Travancore also provided refuge to around a dozen other Hindu rulers who had fled their own princely states along the Malabar Coast, due to fears of possible military defeat and forced conversion to Islam by Tipu Sultan. They came with whatever valuables they had in their temples and donated valuables generously to Lord Padmanabha. Many of these rulers, and their extended family members, also donated generously when they finally returned home following Tipu Sultan's military defeat by British forces in 1792. 
There are over 3000 bundles of 'Cadjan' leaves (records) in Archaic Malayalam and Old Tamil, each bundle consisting of a hundred-thousand leaves, which adhere to donations of gold and precious stones made exclusively to the temple over the millennia. Most of these are yet to have been studied and very few have even been glanced at yet. As these pertain exclusively to the donations made over millennia they would throw a lot of light on the story of the treasure. Lastly, it has to be remembered that in the Travancore Kingdom, a distinction was always made between the Government (State) Treasury (Karuvoolam), the Royal Family Treasury (Chellam), and the Temple Treasury (Thiruvara Bhandaram or Sri Bhandaram).


Inventory of the treasure
The Supreme Court of India had ordered an amicus curiae appointed by it to prepare an inventory of the treasure. Full details of the inventory have not been revealed. However, newspaper reports gave an indication of some of the possible contents of the vaults.[4] About 40 groups of objects were retrieved from Vault E and Vault F. Another 1469 groups of objects found in Vault C and 617 in Vault D. Over 1.02 lakh (102,000) groups of objects (referred to as articles collectively) were recovered from Vault A alone.

According to confirmed news reports some of the items found include :-

A 4-foot (1.2 m) high and 3-foot (0.91 m) wide solid pure-golden idol of Mahavishnu studded with diamonds and other fully precious stones.[7]
A solid pure-golden throne, studded with hundreds of diamonds and precious stones, meant for the 18-foot (5.5 m) idol of deity
Ceremonial attire for adorning the deity in the form of 16-part gold anki weighing almost 30 kilograms (66 lb)
An 18-foot (5.5 m) long pure-gold chain among thousands of pure-gold chains
A pure-gold sheaf weighing 500 kilograms (1,100 lb)
A 36-kilogram (79 lb) golden veil
1200 'Sarappalli' pure-gold coin-chains encrusted with precious stones weighing between 3.5 kg and 10.5 kg
Several sacks filled with golden artifacts, necklaces, diadems, diamonds, rubies, sapphires, emeralds, gemstones, and objects made of other precious metals
Gold coconut shells studded with rubies and emeralds
Several 18th-century Napoleonic-era coins
Hundreds of thousands of gold coins of the Roman Empire
An 800-kilogram (1,800 lb) hoard of gold coins dating to around 200 BC [8]
According to varying reports, at least three if not many more, solid gold crowns all studded with diamonds and other precious stones
Hundreds of pure gold chairs
Thousands of gold pots
A 600-kg cache of gold coins from the medieval period
While the above list is on the basis of reports describing the July 2011 opening (and later) of Vaults A, C, D, E and F, a 1930s report from The Hindu mentions a granary-sized structure (within either of vaults C or D or E or F but not Vault A) almost filled with mostly gold and some silver coins.A. Srivathsan (June 6, 2013). "When the vault was opened in 1931". The Hindu. Retrieved 27 November 2015.

jose george 2018-08-25 09:41:07
ampalangalilum pllikalilum ulla panam udan kerala rebuild cheyyan upayogikkanam. daivam evideyanu vasikkunnathu. Dayavayi vaashi upeshikkuka. daivam panakkaranalla. panam aavashyappedunnumilla. Daivam manushane Madham undakkan paranjilla. EVIDE MATHANGAL MANUSHANE CHOOSHANAM CHEYYUKA THUDARKKATHAYAYI  PORUM.
AARJAVAM ULLA BHARANADHIKARIKAL KERALAM REBUILD CHEYYAN KOOTY VECHIRIKKUNNA SWARNAM EDUTHU KERALATHE  GODS OWN COUNTRY AAKKU. AARUDEYUM VATHIL THENDAN POKANDA.
JAI HIND

ക്രിസ്ത്യധരൻ 2018-08-25 09:51:12
വിദ്യാധരനും ക്രിസ്ത്യ സഹോദരനും  മുലക്കരത്തിലൂടെ സമ്പത്തുണ്ടാക്കിയ ശ്രീ പദ്ഭനാഭന്റെ  സ്വത്തുക്കളെല്ലാം വിട്ടുകിട്ടണമെന്ന്  ഈ മലയാളിയിൽ കിടന്ന് ബഹളം വെക്കുന്നതിനു പകരം  കേരളത്തിൽ പോയി പിണറായിയോട്   അഭ്യർദ്ദിക്കുക. അമേരിക്കൻ പൗരനാണെന്നും അവിടെ ശരിയായ രീതിയിൽ കരം കൊടുക്കുന്നുണ്ടെന്നും പറയുക . രണ്ട് പേരുടെയും  തലയിലെ വിഷമവും മാറി കിട്ടും.  മുലക്കാരത്തിലൂടെ കിട്ടിയ സ്വത്ത് ദളിതർക്ക് മാത്രമുള്ളതെന്നും പറയണം.
Ninan Mathulla 2018-08-25 10:15:33
It is possible that this statement and article at this time is part of the propaganda against Kerala to jeopardize the fund raising effort by creating ill will among the Pravasi community. 
ജനകീയൻ 2018-08-25 12:59:41
ജയശങ്കർ പറഞ്ഞതാണ്  ശരി . ഈ ഫോമാ  ഫൊക്കാന  ഒക്കെ  കടലാസ് , ഗ്യാസ്  പ്രസ്ഥാനമാണ് . ചുമ്മാ  കൊട്ടിഘോഷിക്കൽ . അത് ചെയ്തു , ഏതു ചെയ്തു . ഒരു അക്കൗണ്ടബിലിറ്റി യുമില്ലാ .  ചുമ്മാ ഫോട്ടോ  ഗീർവാണക്കാർ . 500  രിൽ  അധികം  കൺവെൻഷന്  പോലും  വരാറില്ല . പൊസിഷൻ  കിട്ടിയവർ  മാറിയും  മറിഞ്ഞും  കസേരകൾ  പങ്കിടുന്നു . പരസ്പരം  ചൊറിയുന്നു . കോൺസ്റ്റിട്യൂഷൻ  ലംഖിക്കുന്നു . ഫൊക്കാന  എലെക്ഷൻ  തന്നെ  നോക്കുക .  അംഗികാരമില്ലാത്ത  അസ്സോസിയേഷനാണിൽ  നിന്ന്    ഒരാൾ പ്രെസിഡന്റായി . എന്നിട്ടു  ഗംഭീര  സീകരണമാണുപോലും . നാട്ടിൽ നിന്ന്  വരുന്ന  സെലിബ്രിറ്റികളെ  പൊക്കൽ  ഇവരുടെ  മറ്റൊരു ജോലി .  ഈ ഫോമാ ഫൊക്കാന  കൊല്ലങ്ങൾ  ആയി  വല്ല കണക്കും  ബോധിപ്പിക്കാറുണ്ടോ ? ഞാൻ ഫൗണ്ടർ , ഫോർമേർ  ബിഗ് ഭാരവാഹി  എന്നൊക്കെ പറഞ്ഞു  എല്ലാ വേദിയിലും  കയറി  കുത്തിയിരുന്ന്  ബോറടി  പ്രസംഗവും . ജയശങ്കർ  തങ്ങൾ  ശരി  .  ജയശങ്കർ  സിന്ദാബാദ് , ജയശങ്കർ കീജയ് . ഒരു സർവ്വേ  എടുക്കു  ജയ്ശങ്കറിന്‌   99% വോട്ടും  ഈ  വിഷയത്തിൽ  കിട്ടും .
Rebuild Kerala 2018-08-25 16:32:37
"വിദ്യാധരനും ക്രിസ്ത്യ സഹോദരനും  മുലക്കരത്തിലൂടെ സമ്പത്തുണ്ടാക്കിയ ശ്രീ പദ്ഭനാഭന്റെ  സ്വത്തുക്കളെല്ലാം വിട്ടുകിട്ടണമെന്ന്  ഈ മലയാളിയിൽ കിടന്ന് ബഹളം വെക്കുന്നതിനു പകരം  കേരളത്തിൽ പോയി പിണറായിയോട്   അഭ്യർദ്ദിക്കുക. അമേരിക്കൻ പൗരനാണെന്നും അവിടെ ശരിയായ രീതിയിൽ കരം കൊടുക്കുന്നുണ്ടെന്നും പറയുക . രണ്ട് പേരുടെയും  തലയിലെ വിഷമവും മാറി കിട്ടും.  മുലക്കരത്തിലൂടെ കിട്ടിയ സ്വത്ത് ദളിതർക്ക് മാത്രമുള്ളതെന്നും പറയണം."

ഇത്‌ ന്യായം - ഇത് പറയാൻ കഴിവുള്ള ആള് ജയശങ്കറാണ് - ഒരിക്കലും നന്നാകാത്ത ഫൊക്കാന ഫോമാ വേൾഡ് മലയാളി അസോസിയേഷൻ തുടങ്ങിയ പൊങ്ങച്ച സംഘടനകളെ നേരെ ആക്കുന്നതിനു പകരം - മുലക്കരത്തിലൂടെയും , അനധികൃതമായി പൊതു ജനങ്ങളെ വെട്ടിച്ചുണ്ടാക്കിയ 22 ബില്യൺ ഡോളറിന്റ സ്വർണ്ണം പിടിച്ചെടുത്ത് നാട് നന്നാക്കാൻ  പിണറായിയോട് പോയി പറയുക.  അതുപോലേ അമ്പലങ്ങൾ, പള്ളികൾ, പാർട്ടികൾ തുടങ്ങിയ സംഘടനകൾ ജനങ്ങളിൽ നിന്ന് പിരിച്ചുണ്ടാക്കിയ പണവും പിടിച്ചെടുത്ത്‌ നാട്ടുകാർക്ക് കൊടുക്കാൻ പറയും . ജയശങ്കർ അങ്ങെനെ ചെയ്‌താൽ, കള്ളന്മാരായ രാഷ്ട്രീയക്കാരെയും, മതങ്ങളെയും, അലസരായ ജനങ്ങൾക്കും സ്‌പൂണിൽ ആഹാരം വായിൽ വച്ചുകൊടുക്കാൻ മിനക്കെട്ടു നടക്കുന്ന മാത്തുള്ളയെപോലുള്ളവർക്ക് ഒരു ബ്രെക്കും ആയിരിക്കും. 

josecheripuram 2018-08-25 17:11:21
Any association in America was began for get together as a social gathering many years back&now.We can call it carnival.To an average malayalee none of this so called associations make no difference.You work pay the bills in my life none of this associations asked me do you need any help?I was in this country without job,no one guided me to get a job.I got a job here comes the associations&church to get their share.Are you not ashamed&to earn from someones sweat.
Ninan Mathulla 2018-08-25 19:20:37

‘Rebuild Kerala’ looks like BJP, smells like BJP and sounds like BJP. So he/she must be BJP. They kept a low profile when the flood was going on. Now they are back dividing people by bringing religion, politics and race in to issues and dividing innocent Hindus and converting that into votes. They spread lies that other religions and race are enemies of Hindus to get Hindu votes. This is how they came to power in India. Where there is no problem they will create a problem to divide people. Here Ad. Jayasankhar made a statement where American Malayalees were working together to rebuild Kerala. He brought division in to Malayalees with that statement. It is well known by this time that the strategy of BJP is to keep Kerala backward compared to other North Indian states by preventing money flowing there. They have to prove that their gods are against Kerala, and it is because Kerala people eat beef that this flood came. Now it is their strategy to divide Kerala, and keep it backward to prove that their gods are against it. Once Kerala is backward due to division, people will think in that line and it is easy to convert the people to their religion. All these arguments about money sitting in the temple, FOMMA, FOKANA etc, the end result will be that the money flowing to Kerala will be less. Jealousy of other religions, race, culture, groups and power hunger are the driving force behind this psychology.

renji 2018-08-26 00:46:56
Fokana, FOMAA and WMC are paper organizations. Elections are the main business. No accountability or transparency for public funds; Thank you Jayasankar for opening the eyes of the world about these phony organizations! Keralites have better things to do!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക