Image

കേഴുക എന്റെ നാടേ ! ഹാ എന്ത് ഖേദം ഈ കാഴ്ച (എബ്രഹാം തെക്കേമുറി)

Published on 24 August, 2018
കേഴുക എന്റെ നാടേ ! ഹാ എന്ത് ഖേദം ഈ കാഴ്ച (എബ്രഹാം തെക്കേമുറി)
ഒരു അണകെട്ട് പൊട്ടിയാല്‍ സംഭവിക്കുന്നത് എന്ത്? എന്ന പ്രവചനം ഈ നാളുകളില്‍ നിവൃത്തി ആയിരിക്കുന്നു. ഇനി അറിയേണ്ടത് ആ അണകെട്ട് അവിടെ ഉണ്ടോ എന്നതാണ്. ചത്തവന്റെ രക്തവിലയായ് പതിനഞ്ചു കോടി അയല്‌സംസ്ഥാനക്കാരന്‍ തന്നത് കൈക്കൂലിയോ ? ദുരിതാശ്വാസമോ?
ഒരു ന്യൂനമര്‍ദ്ദം നാല്‍പതു മണിക്കൂര്‍ നിന്ന് പെയ്തപ്പോള്‍ മുപ്പത്തിനാല് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിട്ട് മുന്നൂറ് കുലപാതകം നടത്തിയതിന്റെ ന്യായീകരണം കേട്ട് മടുത്തു. "പൊതുക്കാര്യങ്ങളില്‍ ദുഷ്ടതയേക്കാള്‍ അപകടകരമാണ് വിഡ്ഢിത്തം !എന്തുകൊണ്ടെന്നാല്‍ വിഡ്ഢിത്തത്തെ എതിര്‍ത്ത് തോല്‍പിക്കാന്‍ വളരെ ബുദ്ധി മുട്ടേണ്ടി വരും. " (വുഡ്രോ വില്‍സണ്‍) ."ഒരു സമൂഹത്തിനു അവര്‍ അര്‍ഹിക്കുന്ന നേതൃത്വമേ കിട്ടു എന്ന് "പറഞ്ഞത് കാറല്‍ മാക്‌സ് ).ഇന്നിപ്പോള്‍ ഞാനും മുതലച്ചനും കൂടി ഒരു പശുവിനെ പിടിച്ചെന്ന് കൊതുകു പറഞ്ഞതുപോലെ വീമ്പിളക്കി ഇടതുപക്ഷം വലതുപക്ഷം കരയിലൂടെ നടക്കയാണ് .ജനങ്ങളും നാല്കാലികളും വെള്ളത്തില്‍. മുതല പശുവിനെ പിടിക്കുമ്പോള്‍ ഈ കൊതുകു മുതലയുടെ പുറത്തു ഉണ്ടായിരുന്നു .നോക്കണേ ഒരു ജനതയുടെ കാലദോഷം .'ഏതു ജനതയുടേം നട്ടെല്ലാണ് ആ നാട്ടിലെ അധ്യാനിക്കുന്ന യൂവജനങ്ങള്‍. അവരില്‍ അമ്പത്താറു ജാതികളും പെടും. മനഃസാക്ഷിയുള്ള ജനങ്ങള്‍ എന്നും ഒറ്റക്കെട്ടാണ്. ' എന്റെ പുറത്തു ചവുട്ടി പടികള്‍ കയറിക്കോളു ' എന്നതിനേക്കാള്‍ വലിയ സ്‌നേഹം ,കരുണ ' ഇല്ല .ഇതിനൊക്കെ അവകാശവാദം ഉന്നയിച്ചുകൊണ്ട് മത്സത്തൊഴിലാളി ,ഓട്ടോ തൊഴിലാളി ഇങ്ങനെ കുറെ തൊഴിലാളി സ്‌നേഹം.ഏതായാലും ചെത്തുതൊഴിലാളി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അവകാശപ്പെട്ടില്ല.

ഗവണ്മെന്റ് തലത്തില്‍ എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഒരു മുന്നറിയിപ്പുപോലും നല്കാന്‍ കഴിയാത്ത ഭരണകൂടം കാടുകയറി കര തപ്പുകയാണ്.

പത്തു വര്‍ഷമായി പൊട്ടാന്‍ മുട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ നാശം വിശദീകരിച്ച ശാസ്ത്രീയ നിര്‍ദ്ദേശം മാപ്പു വരച്ചു കൊടുത്തിട്ടും ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന് "ഒരു മുന്‍കരുതലുകള്‍ " ഈ നാട് വാണതും , വാഴുന്നവരുമായ "മന്ദബുദ്ധികള്‍ " രൂപപെടുത്തിയിരുന്നോ? കാലാവസ്ഥ മുന്നറിയിപ്പുകള്‍ വായിച്ചിട്ടു മനസിലായില്ല മന്ത്രിമാര്‍ക്ക്.?രണ്ടു ദിവസം മുന്നേ ഇടുക്കി തുറന്നു വിട്ടിരുന്നുവെങ്കില്‍എല്ലാ അണക്കെട്ടും ചെ ര്‍ന്നു കരകവിഞ്ഞ ഈ അത്യാഹിതം കേരളത്തില്‍ ഉണ്ടാകുമായിരുന്നോ?
പാതിരാത്രിയില്‍ തലയോളം റാന്നി മുങ്ങിയപ്പോഴാണ് എം.എല്‍. എ.പോലും അറിയുന്നത് അ ണ തുറന്ന വിവരം. പിന്നീട് നാല് മണിക്കൂര്‍ എടുത്തു വെള്ളം ചെങ്ങന്നൂ എത്താന്‍ . മുന്നറിയിപ്പിന് സമയം ഇല്ലായിരുന്നോ? വരും ദിനങ്ങളില്‍ വെളി വാക്കപ്പെടേണ്ട ചോധ്യങ്ങളാണിത് .
Join WhatsApp News
Santhosh Pillai 2018-08-25 00:16:38
അണക്കെട്ടുകൾ പാതിരാത്രിയിൽ തുറന്നുവിട്ടതെന്തിനാണെന്ന്  മനസിലാവുന്നില്ല. പകൽ വെളിച്ചത്തിൽ പ്രളയം വരുന്നത് കണ്ടിരുന്നെങ്കിൽ കുറച്ചു പേർകൂടി രക്ഷപെടുമായിരിന്നു. പലരുടേയും ജീവിത മാർഗമായിരുന്നു കന്നുകാലികൾ കെട്ടിയിട്ടിരുന്നതു കൊണ്ടാണ്  മരണപെട്ടത്‌ . രാത്രിയിൽ വെള്ളപൊക്കമുണ്ടായതു കൊണ്ട്  കയറഴിച്ചു വിടാൻ പോലും സാധിച്ചില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക