Image

കേരള ഫസ്റ്റ് ക്യാമ്പയിന്‍;25000 കോടിയുടെ പുതു കേരള നിര്‍മാണ ഫണ്ട് (ജെ എസ്സ് അടൂര്‍)

Published on 24 August, 2018
കേരള ഫസ്റ്റ് ക്യാമ്പയിന്‍;25000 കോടിയുടെ പുതു കേരള നിര്‍മാണ ഫണ്ട് (ജെ എസ്സ് അടൂര്‍)
കേരളം വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം . നമ്മള്‍ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാന്‍ പോകുന്നത് . നമുക്ക് ഒരു രാജ്യത്തിന്റെയും ദല്‍ഹി ദര്ബാറിന്റെയും എയ്ഡ് വേണ്ടാ എന്ന് തന്റേടത്തോടേയും ആത്മ വിശ്വാസത്തോടെയും പറയാന്‍ കഴിയണം .

നമ്മള്‍ കേരളത്തിലെയും ലോകത്തേയും മലായാളികള്‍ ഒരുമിച്ചു ശ്രമിച്ചാല്‍ ഇരുപത്തി അയ്യായിരം കോടി നമ്മള്‍ പതിനഞ്ചു മാസത്തില്‍ മോബി ലൈസ് ചെയ്ത് ഏറ്റവും സമര്‍ഥമായി ഇമ്പ്‌ലിമെന്‍റ് കാണിച്ചു ലോകത്തില്‍ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക.

കേരള ഫസ്റ്റ് ആണെന്ന് പെര്‍ഫോമ് ചെയ്ത് കാണിക്കുക. മോഡിയുടെ പുറകെയും ആരുടെ പറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന് ഓരോ മലായാളിയും നെഞ്ചില്‍ കൈ വച്ച് പറഞ്ഞാല്‍ തീരുന്ന കാര്യമേയുള്ളൂ

നമ്മള്‍ വെറും മൂന്നാം ലോക ക്കാരെ പോലെ പെരുമാറരുത് . നമ്മള്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ സ്‌റ്റേറ്റാണ് .മാനവ വികസ സൂചികയില്‍ ഒന്നാമത് .ലോകത്ത് ആകമാനം ഉള്ള ബ്രെയിന്‍ ട്രസ്റ്റ് ആണ് കേരകത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക . ഇത് കേരള സമൂഹത്തെയും ഗവേണ്‍സിനെയും പുതുക്കി എടുക്കാന്‍ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is to rebuild hope in everyone and every where in Kerala. Tell government of India .Thank you , we don't need your aid too.

കേരളത്തിലെ മൊത്തം കുടുംബങ്ങള്‍ 1,12,17,853. ഇതില്‍ ഒരു 80 ലക്ഷം കുടുംബങ്ങള്‍ ഒരു മാസം ശരാശരി ആയിരം രൂപ വച്ച് 15 മാസം കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനര്‍ നിര്‍മ്മാണവും . അത് പോരായെങ്കില്‍ സര്‍ക്കാര്‍ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .

ചുരുക്കത്തില്‍ അല്പം ഫിനാന്‍സ് ആന്‍ഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകില്‍ നമ്മുക്ക് നിഷ്പ്രയാസം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും . പക്ഷെ രണ്ടു കണ്ടീഷന്‍ . ഒന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നിയമ സഭയില്‍ റെസൊലൂഷന്‍ പാസാക്കി ജനങ്ങളോട് അഭ്യര്‍ത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം രൂപ വരെ ഒരു പുതു കേരള നിര്‍മിതി ഫണ്ടിലേക്കിട്ടാല്‍ തീരുന്ന പ്രശനമേയുള്ളൂ കേരളത്തില്‍ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം ഠീഴലവേലൃ ംല റശറ ശ.േ ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്‌നമാണ് . അത് കൊണ്ട് നമുക്ക് ഇത് ചെയ്യാന്‍ കഴിയും

അങ്ങനെ കേരള പുനര്‍ നിര്‍മ്മാണ ഫണ്ടിലേക്കു മാസം പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാന്‍ ഞാന്‍ തയ്യാര്‍ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടില്‍ തക്‌സിന്‍ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങള്‍ പിരിവെടുത്തു ഐ എം എഫ് ലോണ്‍ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .

പക്ഷെ ഇത് നടക്കണമെങ്കില്‍ മൂന്നു കാര്യം വേണം . ഒന്ന് . പൂര്‍ണ സുതാര്യതയും അല്‍കൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളില്‍ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിര്‍വഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാര്‍ട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തില്‍ ഇത് നടപ്പാക്കാന്‍ ഒരു കേരള റീ കണ്‍സ്ട്രക്ഷന്‍ ബോഡില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതി നിധികളെ ഉള്‍പ്പെടുത്തുക .

അങ്ങനെയുള്ള കേരള പുനര്‍ നിര്‍മ്മാണ ഫണ്ടിന്റെ പൂര്‍ണ്ണ വരവ് ചിലവ് കണക്കുകള്‍ എല്ലാ മാസവും മനുഷ്യര്‍ക്ക് മസ്‌നസ്സിലാകുന്ന തരത്തില്‍ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്‌പോര്‍ട്ട് അവതരിപ്പിക്കണം .

അതിന്റ ഏകോപനത്തിനായി ഒരു മന്ത്രിയെ ചുമതലപെടുത്തുക പ്രധാന വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ ടീമും ഇത് നടപ്പാക്കാന്‍ ഏറ്റവും മിടുക്കരായ അഞ്ചു ഓഫീസര്‍മാരെ നിയമിക്കുക . എല്ലാ ജില്ലകളിലും കോര്‍ഡിനേഷന് ഏറ്റവും മിടുക്കാരായ നൂറു യൂത്തു വോളിന്റിയര്‍മാരെ സുതാര്യമായി തിര്‍ഞ്ഞെടുക്കുക (ഭരിക്കുന്ന പാര്‍ട്ടികളുടെ ആളുകളെ തള്ളി കയറ്റിയാല്‍ കുളമാകും )

മാറ്റം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ് . പിന്നെ സമൂഹത്തില്‍ .ംല മൃല ംവമ േംല വേശിസ ംല മൃല! കേരളത്തിലേക്ക് ലോകം വരട്ടെ നമ്മള്‍ ചെയ്യുന്ന മാറ്റം കണ്ടു പ്രചോദിതരാകാന്‍ .കേരള ഫസ്റ്റ് .We can indeed inspire change. We can Inspire the idea of a new India. Kerala was sought after the world for our spices and a chapter of world history began in our land when Vasco De Gama landed here looking for spices . Let now the world come here for new ideas. We can. We must.

കേരളം ഒന്നാമത് .കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക