Image

കേരളത്തിന്‌ ആപ്പിള്‍ ഏഴ്‌ കോടി നല്‍കും

Published on 25 August, 2018
കേരളത്തിന്‌ ആപ്പിള്‍ ഏഴ്‌ കോടി നല്‍കും

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്കന്‍ ടെക്‌നോളജി ഭീമനായ ആപ്പിള്‍ കമ്‌ബനി ഏഴ്‌ കോടിരൂപ നല്‍കും. ഔദ്യോഗിക വെബ്‌സൈറ്റില്‍ കേരളത്തിലെ ജനങ്ങളെ പിന്തുണച്ച്‌ കൊണ്ടുള്ള ബാനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കാനുള്ള ബട്ടണും ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കേരളത്തിലുണ്ടായ പ്രളയത്തില്‍ തങ്ങള്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത്‌ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഏഴ്‌ കോടിരൂപ സംഭാവന ചെയ്യുകയാണ്‌.

ദുരന്തത്തില്‍ പെട്ട്‌ അഭയാര്‍ത്ഥികളായവരെ സഹായിക്കുന്നതിനും തകര്‍ന്ന വീടുകളും സ്‌കൂളുകളും പുനര്‍ നിര്‍മിക്കുന്നതിനുമാണ്‌ ഈ തുക. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കാനായി ഉപഭോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ്‌ സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക