Image

ദുരിതബാധിതര്‍ക്കൊപ്പം കേരളം ഓണം ആഘോഷിച്ചു

Published on 25 August, 2018
ദുരിതബാധിതര്‍ക്കൊപ്പം കേരളം  ഓണം ആഘോഷിച്ചു

ആഘോഷങ്ങളൊക്കെ ഒഴിവാക്കി പലരുടെയും ഇത്തവണത്തെ ആഘോഷം ദുരിതാശ്വാസ ക്യാമ്ബുകളിലയിരുന്നു .കള്ളവും ചതിയുമില്ലാതെ എല്ലാവരും ഒത്തൊരുമയോടുള്ള ആഘോഷമായിരുന്നു ഇത്തവണ .വലിയവനെന്നോ ചെറിയവനെന്നോ എന്നില്ലാതെ എല്ലാവരും അതിജീവനത്തിന്റെ പുതിയ വര്‍ഷത്തെ ഓണത്തിലൂടെ വരവേറ്റു .പുത്തനുടുപ്പും ,പൂക്കളവും പുലികളിയും , സദ്യയുടെ ആര്‍ഭാടങ്ങളും, ആര്‍പ്പുവിളികളുമില്ലാതെ എല്ലാവരും മാവേലി മന്നന്‍ ആഗ്രഹിച്ചതുപോലെ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായി ഇത്തവണത്തെ ഓണം ആഘോഷിച്ചു .

ഓണാഘോഷത്തിന് മറ്റുകുട്ടനായി പല ക്യാമ്ബുകളിലും സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും എത്തിയിരുന്നു.ഇവരോടൊപ്പം ഓണം ആഘോഷിക്കാനുള്ള അവസരങ്ങളും ഇതോടെ ലഭിച്ചു. നടന്‍ മമ്മൂട്ടി ഇത്തവണത്തെ തിരുവോണം കൊടുങ്ങല്ലൂരിലെ ക്യാമ്ബിലായിരുന്നു. ഓണസദ്യയും ദുരിതാശ്വാസ ക്യാമ്ബില്‍ തന്നെയായിരുന്നു. സിനിമാ താരങ്ങളായ നാദിര്‍ഷ, രമേശ് പിഷാരടി, ഗായിക ചിത്ര, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, വി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവരും വിവിധ ക്യാമ്ബുകളിലെത്തിയിരുന്നു.

മാത്രമല്ല പലരും ഓണം ആഘോഷിക്കാനുള്ള തുക ദുരിതാശ്വാസ നിധിയിലേക്കാണ് ചെന്നെത്തിയത് .ഇത്തരത്തിലൊരു ഓണം കേരളം ജനതയ്ക്ക് ഇത് ആദ്യമായാണ് .കേരളത്തിലെ 14 ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളിലായി പത്തുലക്ഷംപേര്‍ക്കൊപ്പമായിരുന്നു ഇത്തവണ കേരളം ഒന്നടങ്കം ഓണം ആഘോഷിച്ചത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക