Image

രാംലീല മൈതാനത്തിന്റെ പേര് മാറ്റിയതുകൊണ്ടൊന്നും വോട്ട് കിട്ടില്ല': അരവിന്ദ് കെജ്‌രിവാള്‍

Published on 25 August, 2018
രാംലീല മൈതാനത്തിന്റെ പേര് മാറ്റിയതുകൊണ്ടൊന്നും വോട്ട് കിട്ടില്ല': അരവിന്ദ് കെജ്‌രിവാള്‍

രാംലീലാ മൈതാനത്തിനും മറ്റ് പൊതു ഇടങ്ങള്‍ക്കും വാജ്പേയിയുടെ പേരിട്ടത് കൊണ്ട് വോട്ട് ലഭിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയുടെ പേര് മാറ്റിയാല്‍ ചിലപ്പോള്‍ വോട്ട് ലഭിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രിയുടെ പേര് മാറ്റി ബിജെപി ഒന്ന് ശ്രമിച്ച്‌ നോക്കിയാല്‍ ചിലപ്പോള്‍ കുറച്ച്‌ വോട്ട് ലഭിച്ചേക്കാം. കാരണം നരേന്ദ്രമോദി എന്ന പേര് കേള്‍ക്കുമ്ബോഴാണ് ജനങ്ങള്‍ വോട്ട് ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാംലീലാ മൈതാനത്തിന് അടല്‍ ബിഹാരി വാജ്പേയി മൈതാനമെന് പേര് നല്‍കണമെന്ന നിര്‍ദ്ദേശം പരിഗണനയിലാണെന്ന് ഡല്‍ഹി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, മൈതാനത്തിന്റെ പേര് മാറ്റണമെന്നത് പരിഗണനയില്‍ ഇല്ലെന്നും ഇത് ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കുന്നതാണെന്നും, രാമനെ ആരാധിക്കുന്നവര്‍ ആയിരിക്കെ മൈതാനത്തിന്റെ പേരായ രാംലീല മാറ്റുന്നത് പരിഗണനയില്‍ ഇല്ലെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക