Image

തിരുവോണദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപ

Published on 25 August, 2018
തിരുവോണദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപ

കേരളത്തിന് ഇത്തവണത്തെ ഓണം മാറ്റത്തിന്റേയും പുതുപ്രതീക്ഷയുടേയും വലിയ തുടക്കമാണ്.  കേരളത്തെ ദുരന്തത്തില്‍നിന്നും കരകയറ്റാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പോലും ദിനംപ്രതി എത്തുന്ന സഹായങ്ങള്‍ അനവധിയാണ്.

ശനിയാഴ്ച ഉച്ചവരെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 24.27 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ചെക്കുകളാണ് ഇവ.

ഇതില്‍ മുഖ്യമായത് ഭാരതീയ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 20 കോടി രൂപയാണ്. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് ആണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക