Image

ദുരിതാശ്വാസ ക്യാമ്ബിലുള്ളവരോടൊപ്പം ഓണമാഘോഷിച്ച്‌ മമ്മൂക്ക

Published on 25 August, 2018
ദുരിതാശ്വാസ ക്യാമ്ബിലുള്ളവരോടൊപ്പം ഓണമാഘോഷിച്ച്‌ മമ്മൂക്ക

പ്രളയക്കെടുതില്‍ അകപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിച്ച്‌ മെഗാസ്റ്റാര്‍ മമ്മൂക്ക. എറണാകുളം വരാപ്പുഴയിലെ ക്യാമ്ബിലാണ് അദ്ദേഹം ഓണം ആഘോഷിച്ചത്. തുടര്‍ന്ന് ക്യാമ്ബ് ആംഗങ്ങളോടൊപ്പമിരുന്നു ഓണ സദ്യയയും കഴിച്ചു. കൂടാതെ കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്ബും താരം സന്ദര്‍ശിച്ചു.സ്ക്രീനില്‍ മാത്രംകണ്ടു വന്നിരുന്ന താരത്തെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലും ആകാംക്ഷയിലുമായിരുന്നു ക്യാമ്ബ് അംഗങ്ങള്‍. നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കാനായി മനോധൈര്യത്തോടെ ഇരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരങ്ങളായ നാദിര്‍ഷ, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളം വരാപ്പുഴയിലെ ക്യാമ്ബില്‍ നിന്ന് ഓണ സദ്യ കഴിച്ചതിനു ശേഷമായിരുന്നു ക്യാമ്ബ് വിട്ടത് . തൃശൂര്‍ ജില്ലയിലെ പൊയ്യ, കോട്ടപ്പുറം എന്നിവിടങ്ങളിലെ ക്യാമ്ബുകളില്‍ മമ്മൂട്ടി രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു.മമ്മൂക്കയ്ക്കൊപ്പം പിഷാരടിയും വിഷ്ണ ഉണ്ണികൃഷ്ണനും കൂടെയുണ്ടായിരുന്നു. ഈ ഓണം അല്‍പം മങ്ങി പോയി, വലിയ സന്തോഷമില്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച്‌ നില്‍ക്കാമെന്ന് മമ്മൂക്ക ജനങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഉണ്ടായ പ്രളയം നമ്മളില്‍ കുറച്ചു പേരെ മാത്രമേ തൊടാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കി കോടിക്കണക്കിന് മലയാളികളും പ്രവാസികളും നിങ്ങളോടൊപ്പമുണ്ടെന്ന് അംഗങ്ങളെ സമാധാനിപ്പിച്ചതിനു ശേഷമായിരുന്നു ചെങ്ങന്നൂരിയിലെ ക്യാമ്ബില്‍ നിന്ന് മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക