Image

താറുമാറായ വൈദ്യൂതി ബന്ധം നാലുദിവസത്തിനുളളില്‍ പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി

Published on 26 August, 2018
 താറുമാറായ വൈദ്യൂതി ബന്ധം നാലുദിവസത്തിനുളളില്‍ പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി

 പ്രളയത്തില്‍ സംസ്ഥാനത്ത് താറുമാറായ വൈദ്യൂതി ബന്ധം നാലുദിവസത്തിനുളളില്‍ പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. വൈദ്യൂതി ബന്ധം പഴയപോലെയാക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് എം എം മണി പറഞ്ഞു.

25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിംഗിലുണ്ടായിരുന്ന പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ടായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. പ്രളയക്കെടുതിയില്‍ 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതിവകുപ്പിനുണ്ടായതായും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക