Image

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിക്കണമെന്ന് ശശി തരൂര്‍

Published on 26 August, 2018
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിക്കണമെന്ന്  ശശി തരൂര്‍
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ രാജ്യാന്തരസമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു. വിദേശ സഹായം അഭിമാന പ്രശ്‌നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം നേരിട്ട മഴക്കെടുതിയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ രാജ്യാന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. ഐക്യരാഷ്ട്ര സംഘടനയും മറ്റു രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്നു നേരിട്ട് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം ലഭ്യമാക്കാ രാജ്യാന്തരസമ്മേളനം വിളിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക