Image

ഗാന്ധി കുടുംബത്തില്‍ ജനിച്ചു എന്ന നിലയില്ല നിങ്ങള്‍ എന്നെ വിലയിരുത്തേണ്ടത് :രാഹുല്‍ ഗാന്ധി

Published on 26 August, 2018
ഗാന്ധി കുടുംബത്തില്‍ ജനിച്ചു എന്ന നിലയില്ല നിങ്ങള്‍ എന്നെ വിലയിരുത്തേണ്ടത് :രാഹുല്‍ ഗാന്ധി
ഗാന്ധി കുടുംബത്തില്‍ ജനിച്ചെന്ന് കരുതി തന്നെ കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ വിലയിരുത്തേണ്ടത് തന്റെ കഴിവ് അനുസരിച്ച്‌ ആയിരിക്കണമെന്നും രാഹുല്‍ പറഞ്ഞു.

അച്ഛന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നതിന് ശേഷം പിന്നീടൊരിക്കലും എന്റെ കുടുംബം അധികാരസ്ഥാനത്ത് ഇരുന്നിട്ടില്ല. എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമാണിത്. ഗാന്ധി കുടുംബത്തില്‍ ജനിച്ചു എന്ന നിലയില്ല നിങ്ങള്‍ എന്നെ വിലയിരുത്തേണ്ടത്. ഞാന്‍ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കണം,​ ഏത് വിഷയത്തെ കുറിച്ചും നിങ്ങള്‍ക്ക് എന്നോട് സംസാരിക്കും. അത് രാജ്യത്തിന്റെ വിദേശനയമോ,​ സന്പദ്‌വ്യവസ്ഥയോ,​ വികസനമോ,​ കാര്‍ഷികരംഗമോ ആയിക്കോട്ടെ. ചോദ്യങ്ങളുമായി നിങ്ങള്‍ എന്നെ സമീപിക്കൂ. അതിന്ശേഷം എന്നെ വിലയിരുത്തൂ- ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

15 വര്‍ഷത്തോളമായി ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാണ് ‌ഞാന്‍. മറ്റുള്ളവരുടെ ആശയങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്നയാളാണ് ഞാന്‍. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ വളരുന്നതിന് ആര്‍.എസ്.എസ് തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന് രാഹുല്‍ പരിഹാസ രൂപേണ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക