Image

നിയമങ്ങള്‍ അലമാരകളില്‍ ഉറക്കികിടത്താനുള്ളതല്ല, നടപ്പിലാക്കാനുള്ളവയാണ് (കുരുവിള വര്‍ഗീസ്)

Published on 26 August, 2018
നിയമങ്ങള്‍ അലമാരകളില്‍ ഉറക്കികിടത്താനുള്ളതല്ല, നടപ്പിലാക്കാനുള്ളവയാണ് (കുരുവിള വര്‍ഗീസ്)
വെള്ളപ്പൊക്കം സർക്കാർ സൃഷ്ടിയോ അല്ലയോ, ഉത്തരവാദി വൈദ്യതി മന്ത്രിയോ അതോ ജലവിഭവമന്ത്രിയോ? തർക്കിച്ചോളൂ, രാഷ്ട്രീയപ്രബുദ്ധരുടെ കേരളമല്ലേ, ഇതൊന്നും ഒഴിവാക്കാനാവില്ലല്ലോ. പക്ഷെ ഇതിനിടയിൽ നമ്മൾ വെറും ബുദ്ധിഹീനരായിപ്പോകരുത്. നാളെ ഇതുപോലൊന്ന് ഉണ്ടാവാതിരിക്കാനുള്ള വിവേകം കാണിക്കണം. നാലുപതിറ്റാണ്ടുകൾ ഞാൻ ജോലിചെയ്തത് വിമാനകമ്പനികളിലെ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് വിഭാഗത്തിലാണ്. 

വകുപ്പുമേധാവിയായിട്ടാണ് റിട്ടയർ ചെയ്യുന്നത്. സുരക്ഷയുടെ കാര്യത്തിൽ തലമുടിനാരു കീറിയുള്ള ജാഗ്രത പുലർത്തുന്ന ഒരു ഡിപ്പാർട്ട്മെന്റാണതെന്ന് ചിലർക്കെങ്കിലും അറിവുള്ളതാണ്. ചെറുതോ വലുതോ ആയ ഒരു വീഴ്ച സംഭവിച്ചാൽ അതുപരിഹരിച്ചു മുന്നോട്ടു പോകുന്നതിനോടൊപ്പം അങ്ങനെ സംഭവിക്കാനുള്ള മൂലകാരണം (Root Cause) അന്വേഷിച്ചുള്ള നടപടികളും ആരംഭിക്കുകയായി. 

Safety Management System (SMS) മാന്വലിൽ അടിവരയിട്ടു പറയുന്നത് “......as part of proactive hazard identification and risk mitigation are evaluated on their safety performance ensuring that all incidents, accidents and significant occurrences are investigated to determine contributing factors, root causes, and then implement corrective actions to help prevent recurrence”. 

അപ്പോൾ preventing the recurrence നു തുല്യപ്രാധാന്യമാണുള്ളത്. വിവാദങ്ങൾക്കിടയിൽ അത് വിസ്മരിക്കപ്പെടരുത്. എവിടെയോ ചില വീഴ്ചകൾ സംഭവിച്ചിരിക്കുന്നു എന്നുവേണം അനുമാനിക്കുവാൻ. കാരണം അങ്ങനെ പറയുന്നവരിൽ പ്രതിപക്ഷനേതാവും 
VD സതീശനും മാത്രമല്ല, ജോസഫ് സി മാത്യുവും രാജു എബ്രഹാമും ഉണ്ട്. എന്തായാലും കാര്യങ്ങൾ നിഷ്പക്ഷബുദ്ധിയോടെ പഠിക്കണം എന്നുതന്നെയാണ് പറയാനുള്ളത്. CWC രേഖകൾ വായിച്ചതിൽനിന്ന് അണക്കെട്ടുകൾ മൂലമുള്ള വൻ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള തികച്ചും ക്രീയാത്മകവും ശാസ്ത്രീയവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. 

പക്ഷെ അവ പാലിക്കുന്നതിൽ നാം അലംഭാവം കാട്ടുന്നുവോ എന്നതാണ് അന്വേഷിക്കേണ്ടത്. രാജ്യത്താകമാനം ഏതാണ്ട് 5300 അണക്കെട്ടുകളുള്ളതിൽ പകുതിയെങ്കിലും സുരക്ഷാനിലവാരമില്ലാത്തതാണെന്ന് സർക്കാർ രേഖകളിൽ തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ മുല്ലപ്പെരിയാർ ഉൾപ്പെടെ 195 ഡാമുകൾ 100 വർഷത്തിലേറെ പഴക്കമുള്ളതാണ്. എന്നിട്ടും പരിഷ്കരിച്ച Dam Safety Bill ക്യാബിനെറ്റിന്റെ അംഗീകാരം കാത്ത് 2010 മുതൽ ത്രിശങ്കുവിലാണെന്നത് ഒരു സൂചനയാണ്. ഇതുമാത്രമല്ല, ഒട്ടേറെ വിഷയങ്ങളിൽ നമുക്ക് ശക്തമായ നിയമങ്ങളുണ്ട്, പക്ഷെ അവ നടപ്പിലാക്കുന്നതിൽ നാം എത്രമാത്രം ഉത്സാഹം കാണിക്കുന്നു എന്നത് സംശയകരമാണ്. 

സംസ്ഥാനതലത്തിലും ഈ മാതിരി ഉദാസീന സമീപനം ദൃശ്യമാണ്. പരസ്യങ്ങൾ ഫ്ളക്സ്ബോർഡുകൾ എന്നിവയെ സംബന്ധിച്ച്, വഴിയോരക്കച്ചവടങ്ങളെ സംബന്ധിച്ച്, ഉച്ചഭാഷിണികളും ശബ്ദമലിനീകരണവും സംബന്ധിച്ച് ഒക്കെ വ്യക്തമായ നിയമങ്ങളുണ്ട്, പക്ഷെ പാലിക്കപ്പെടുന്നില്ല. കാരണം ഉത്തരവാദപ്പെട്ട സർക്കാർ വകുപ്പുകളുടെ ഉദാസീനത തന്നെ. നിയമങ്ങൾ അലമാരകളിൽ ഉറക്കികിടത്താനുള്ളതല്ല, അവ നടപ്പിലാക്കാനുള്ളവയാണ്, അണക്കെട്ടായാലും തട്ടുകടകളായാലും……
Join WhatsApp News
Rachel 2018-08-28 17:57:32
Well said uncle. Thanks for writing 
corrupted to the core 2018-08-28 23:16:37
കേരളത്തിൽ ഇതൊന്നും വിലപ്പോകില്ല സാറേ .  കൊല്ലും കൊലയുമാണ് മിക്കതിന്റെയും യോഗ്യത.. കേരളത്തിലെ എലെക്ട്രിസിറ്റി മന്ത്രിയോട് വെള്ളപ്പൊക്കത്തിൽ കറന്റ് പോയെതെങ്ങാണെന്ന് ചോദിച്ചാൽ ഏലി കൊണ്ടുപോയാതാണെന്ന് പറയും . ഇവനോട് ആണ് അങ്ങ് റൂട്ട് കോസ് അനാലിസിസിനെ കുറിച്ച് പറയുന്നത് . അവിടെ പ്രിവെൻറ് ചെയ്യണ്ടത് തെഫ്റ്റാണ് .  അത് നടക്കുമെന്ന് തോന്നുന്നില്ല . അഭ്യസിച്ച തൊഴിൽ എങ്ങനെ ഉപേക്ഷിക്കാൻ പറ്റും ? എനിക്കറിയാം നിങ്ങൾക്ക് കേരളം ഈ രാജ്യംപോലെ അഭിവൃദ്ധിപ്പെടണം എന്ന് പക്ഷേ അത് നടക്കുമെന്ന് തോന്നുന്നില്ല .സാധാരണ മനുഷ്യ ജീവിതങ്ങൾക്ക് അവിടെ വിലയില്ല . അവന്റെ ജീവിതമാണ് അവിടെ തകർന്നത് അവർക്ക് ബാങ്കുകളിൽ പണം ഇല്ല ആരെങ്കിലും കൊടുത്തേ പറ്റു. പക്ഷെ അതവർക്ക് കിട്ടുമോ എന്നറിയില്ല.  സുനാമിക്ക് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ഈ വെള്ളപ്പൊക്കത്തിൽ പോയിക്കാണും ഇനി അതിനെ കുറിച്ച് ചോദിച്ചിട്ടു കാര്യമില്ല .  എനിക്കും ഉണ്ട് ദുഃഖം  പക്ഷെ ആ ദുഃഖം തീർക്കാൻ ഞാൻ ഒരു സംഘടനക്കും പണം കൊടുക്കില്ല. ആരും അറിയാതെ അറിയുന്ന, വെള്ളത്തിന്റെ കെടുതിയിൽപെട്ട ഒരാളെ റസ്സാക്ഷിക്കു. നിന്നെപ്പോലെ നിന്റ അയൽക്കാരനെ സ്നേഹിക്കൂ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക