Image

കാന്‍ബറ മലയാളി അസോസിയേഷന്‍ കേരള റിലീഫ് ഫണ്ട്

Published on 26 August, 2018
കാന്‍ബറ മലയാളി അസോസിയേഷന്‍ കേരള റിലീഫ് ഫണ്ട്

കാന്‍ബറ: മഴക്കെടുതിമൂലെ ദുരിതമനുഭവിക്കുന്ന കേരളത്തിലെ തങ്ങളുടെ സഹോദരങ്ങളെ സഹോദരങ്ങളെ സഹായിക്കുന്നതിനായി ഓസ്‌ട്രേലിയായിലെ കാന്‍ബറ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ മത സമുദായിക പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു കൈകോര്‍ക്കുന്നു. അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന റിലീഫ് ഫണ്ടിലേക്ക് നിരവധി പേര്‍ ഇതിനോടകം തങ്ങളുടെ സംഭാവനകള്‍ നല്‍കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ ഒന്നുവരെ ലഭിക്കുന്ന തുക സെപ്റ്റംബര്‍ രണ്ടാംതീയതി അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. 

പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന തുക കൂടാതെ അസോസിയേഷന്റെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും അയ്യായിരം ഡോളറും ജനറല്‍ അക്കൗണ്ടില്‍ നിന്നും ഓണാഘോഷ പരിപാടികള്‍ക്കായി നീക്കിവച്ചിരുന്ന അയ്യായിരം ഡോളര്‍ എല്ലാ ഓണാഘോഷ പരിപാടികളും റദ്ദു ചെയ്തുകൊണ്ട് നല്‍കുന്നതുമാണ്. ഓണാഘോഷ പരിപാടികള്‍ക്കായി ടിക്കറ്റെടുത്ത എല്ലാവരും ഈ തുകയും റിലീഫ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട. ആദ്യഘട്ട റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ ഒന്നിന് മുന്പു നല്‍കണമെന്ന് പ്രസിഡന്റ് ജോബി ജോര്‍ജ് അറിയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒറ്റകെട്ടായ പ്രവര്‍ത്തനമാണ് റിലീഫ് ഫണ്ട് സമാഹരണ വിജയത്തിലെത്തിച്ചത്. ഇതിനായി സഹകരിച്ച എല്ലാ മലയാളികളെയും ഏറെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം തുടര്‍ന്നും നിങ്ങളുടെ സഹായസഹകരണങ്ങള്‍ കാന്‍ബറ മലയാളി അസോസിയേഷന്‍ അഭ്യര്‍ഥിക്കുന്നു. 

റിപ്പോര്‍ട്ട്: ജോജോ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക