Image

എന്‍എംസിസിയുടെ 'കൈരളിക്കൊരു കൈത്താങ്ങ്’ ഓഗസ്റ്റ് 25 ശനിയാഴ്ച

Published on 26 August, 2018
എന്‍എംസിസിയുടെ 'കൈരളിക്കൊരു കൈത്താങ്ങ്’ ഓഗസ്റ്റ് 25 ശനിയാഴ്ച
മെല്‍ബണ്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങളും സാന്പത്തിക സഹായവും നല്‍കുന്നതിനുവേണ്ടി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത്‌സൈഡ് മലയാളി കമ്മനണിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള 'കൈരളിക്കൊരു കൈത്താങ്ങ്’ ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 11 മുതല്‍ ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ വച്ചു നടക്കും.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ മലയാളി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന, ക്രേഗിബേണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌സൈഡ് മലയാളി കമ്മണ്ടണിറ്റി ക്ലബിന്റെ 10ാം ഓണോഘോഷം ലളിതമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ചാരിറ്റി പരിപാടിയില്‍ കലാഭവന്‍ നവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ’കൈരളിക്കൊരു കൈത്താങ്ങ് ’ എന്ന ഈ ചാരിറ്റി പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും, എന്‍എംസിസി ഫ്‌ളഡ് റിലീഫ് ഫണ്ടിലൂടെ ശേഖരിച്ചു കൊണ്ടിരിക്കുന്ന തുകയും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

എന്‍എംസിസിയുടെ നേതൃത്വത്തില്‍ വിവിധ ക്യാന്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ ഓഗസ്റ്റ് 20 മുതല്‍ വിതരണം ചെയ്തു തുടങ്ങി. കേരളത്തില്‍ അവധിക്കു പോയിരിക്കുന്ന ക്ലബ് അംഗങ്ങളും ബന്ധുക്കളും വഴി ക്യാന്പ് ഡയറക്ടേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം അവശ്യ വസ്്തുക്കള്‍ വിവിധ ക്യാന്പുകളില്‍ നേരിട്ടെത്തിച്ചുകൊണ്ടിരിക്കുകയാണ്. വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതകയത്തിലായിരിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ 'കൈരളിക്കൊരു കൈത്താങ്ങ്’ എന്ന പരിപാടിയുമായി സഹകരിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എന്‍എംസിസി പ്രസിഡന്റ് ഡെന്നി തോമസ് അറിയിച്ചു.

എന്‍എംസിസി ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് പണം അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബാങ്ക് അക്കൗണ്ട് നമ്പറോ വെബ്‌സൈറ്റ് ലിങ്കൊ ഉപയോഗിക്കാം.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക