Image

ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍

Published on 27 August, 2018
ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍
എഡിസന്‍, ന്യു ജെഴ്ജ്‌സി: വിവിധ കര്‍മ്മ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളെ വേള്‍ഡ് മലയാളി കൗണ്‍സില്‍ കണ്വന്‍ഷനില്‍ അവാര്‍ഡ് നല്കി ആദരിച്ചു.
വ്യവസായ സാമ്പത്തിക രംഗത്ത് വന്‍ വിജയമായി ലോക മലയാളികള്‍ക്ക് അഭിമാനമായ എം.എ. യൂസഫ് അലിക്കാണു ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് അവാര്‍ഡ്.

പ്രതികൂല സാഹചര്യങ്ങളിലും വിജയം കൈവരിച്ച ആനി കോലത്തിനു സ്ത്രീ ശക്തി അവാര്‍ഡ് നല്കി ആദരിച്ചു. സ്വന്തം വിമാനം തകര്‍ന്ന്ഭര്‍ത്താവും മൂത്ത പുത്രനുംഅകാലത്തില്‍ വേര്‍പെടുകയുംദുഖകരമായ നിയമ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തപ്പോഴും ഉറച്ച മനസോടെ പോരാടിയ ആനി കോലത്ത് ഏതൊരാള്‍ക്കും മാത്രുകയാണ്. ന്യു യോര്‍ക്ക് അപ്‌സ്റ്റേറ്റില്‍ താമസം. അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് ആനി കോലത്ത് നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം ശ്വാസമടക്കിപ്പിടിച്ചാണു ഓഡിയന്‍സ് ശ്രവിച്ചത്.

ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് ഇന്‍ ഇക്കണോമിക്‌സ് അവാര്‍ഡ് യു.എന്‍ ഉദ്യോഗസ്ഥന്‍ ഡോ. ഏബ്രഹാം ജോസഫിനു സമ്മാനിച്ചു

വ്യവസായരംഗത്തും സാമൂഹിക, ചാരിറ്റി രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ച സാബു ജേക്കബിനാണു (കിറ്റെക്‌സ് പ്രോഡക്ട്‌സ്) ആണു ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് ഇന്‍ ഹ്യൂമാനിറ്റേറിയന്‍ ആക്ടിവിറ്റീസ് അവാര്‍ഡ്.

ന്യു ജേഴ്‌സി കേന്ദ്രമായുള്ള കലാശ്രീ ഡാന്‍സ് സ്‌കൂള്‍ വഴി ആയിരങ്ങള്‍ക്ക് ഭാരതീയ ന്രുത്തവും സംസ്‌കാരവും പകര്‍ന്നു നല്കി യുവതലമുറയെ ഏറെ സ്വാധീനിച്ച ഗുരു ബീന മേനോനുകലാ-സാംസ്‌കാരിക രംഗത്തെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് നല്കി ആദരിച്ചു

മെഡിക്കല്‍ ജേര്‍ണലിസത്തിലെ മികവിനു വിവിധ മുഖ്യധാരാ ചാനലുകളില്‍ ടി.വി. ഷോകള്‍ ചെയ്യുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിനേയും (ന്യു യോര്‍ക്ക്-അറ്റ്‌ലാന്റ) ആദരിച്ചു.

ദ്രുശ്യമാധ്യമ രംഗത്തെ മികവിനു ഡോ. കൃഷ്ണ  കിഷോറിനാണു ഔട്ട്സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് ഇന്‍ വിഷ്വല്‍ മീഡിയ അവാര്‍ഡ്. ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ എഡിറ്ററായ ഡോ. കൃഷ്ണ കിഷോര്‍ അമേരിക്കന്‍ വാര്‍ത്തകള്‍ തല്‍സമയം ഏഷ്യാനെറ്റിലൂടെ അവതരിപ്പിച്ച് ലോക മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. അദ്ധേഹം നേത്രുത്വം നല്‍കുന്നഅമേരിക്ക ഈ ആഴ്ച ഏറ്റവും റേറ്റിംഗ് ഉള്ള പരിപാടികളില്‍ ഒന്നാണ്.

സാമുഹികമായ ഉത്തരവാദിത്തം, ചാരിറ്റി രംഗത്തെ പ്രവര്‍ത്തനം എന്നിവ കണക്കിലെടുത്ത് ജിബി പാറക്കലിനു റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് നല്കി.

ഡ്രെവറില്ലാതെ ഓടുന്ന കാര്‍ രൂപപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ ജോയല്‍ പഴയമ്പള്ളിലും(കാലിഫോര്‍ണിയ) റെസിംഗ് സ്റ്റാര്‍ അവാര്‍ഡ് നേടി.

ഗ്ലോബല്‍ കോണ്‍ഫറന്‍സിനു മികച്ച സംഭാവന നല്കിയതിനു ഒമാന്‍ പ്രോവിന്‍സിനെയും ആദരിച്ചു.

ശനിയാഴ്ച വൈകിട്ടു നടന്ന അവാര്‍ഡ് വിതരണത്തില്‍ യൂസഫ് അലി, സാബു ജെക്കബ് എന്നിവര്‍ക്കു വേണ്ടി പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ജോയല്‍ പഴയമ്പള്ളിലിനു വേണ്ടിമാതാപിതാക്കളും അവാര്‍ഡ് സ്വീക്രിച്ചു

ഫോട്ടോ: ജേക്കബ് മാനുവല്‍.
വീഡിയോ: www.solidactionstudio.com
ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍ഡബ്ലിയു.എം.സി. അവാര്‍ഡ്: ആനി കോലത്ത്, ബീനാ മേനോന്‍, ഡോ. കൃഷ്ണ  കിഷോര്‍, ഡോ. എബ്രഹാം ജോസഫ്, ഡോ. ദേവി, ജിബി പാറക്കല്‍
Join WhatsApp News
നമുക്കും കിട്ടണം അവാർഡ് 2018-08-27 10:52:08
അവാർഡുകൾ നല്ലതു തന്നെ, പക്ഷേ അവ അർഹിക്കുന്ന കൈകളിലെത്തണം. 

!

ചിലതെങ്കിലും നല്ല ലക്ഷ്യത്തിൽനിന്ന് അകന്നു പോകുന്നു!!! മലയാളീ അവാർഡുകളുടെ വില കളയരുത്!!കൊടുക്കുന്ന സംഭാവന അനുസരിച്ചാവരുത് അവാർഡ്! എന്തുകൊണ്ട് ഒരു അമേരിക്കൻ സംഘടനയും നമ്മുടെ മലയാളികൾക്ക് അവാർഡ് കൊടുക്കുന്നില്ല...?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക