Image

വെള്ളം കൊണ്ടു തകര്‍ന്ന കേരളം വെള്ളം വിറ്റു പടുത്തുയര്‍ത്തണം (ഗിരീഷ് പുലിയൂര്‍ )

Published on 27 August, 2018
വെള്ളം കൊണ്ടു തകര്‍ന്ന കേരളം വെള്ളം വിറ്റു പടുത്തുയര്‍ത്തണം (ഗിരീഷ് പുലിയൂര്‍ )
കുവൈറ്റുല്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങനെ ധനികരാഷ്ട്രങ്ങളായി? എണ്ണ വിറ്റ്

എന്നാല്‍ അതിനെക്കാളും ആവശ്യം ഒന്നാന്തരം കുടിവെള്ളത്തിനുണ്ട്. ഒരിഞ്ചുമണ്ണു പോലും കുഴിക്കാതെ, നല്ല PH മൂല്യമുള്ള കുടിവെള്ളം എന്തുകൊണ്ട് കേരള ഗവണ്മെന്റിന് ഇവിടെയും ഇന്ത്യയിലും ലോകത്തും വിറ്റഴിച്ച് ലക്ഷം ലക്ഷം കോടികള്‍ സമ്പാദിച്ചുകൂടാ. എല്ലാ തണ്ണീര്‍ത്തടങ്ങളും 80 ലക്ഷം കിണറുകളും ചിറകളുമെല്ലാം ജലം ശേഖരിച്ചു ജലം വില്‍ക്കാനുള്ള ഇടങ്ങളായിത്തീരും.

പാല്‍ വാങ്ങാന്‍ സൊസൈറ്റികളുള്ളതുപോലെ മഴ പെയ്തിറങ്ങുതുപ്പടെയുള്ള പരിശുദ്ധമായ കുടിവെളളം ശുദ്ധമായ പാത്രങ്ങളില്‍ സംഭരിച്ചു വില്‍ക്കാന്‍ ജനലക്ഷങ്ങള്‍ മുന്നോട്ടു വരും. മദ്യം വിറ്റും നീര വിറ്റും കാശുണ്ടാക്കുന്ന കേരളത്തിനു എന്തുകൊണ്ടാണ് കുടിവെള്ളം വിറ്റു കോടികളുണ്ടാക്കാന്‍ പറ്റാത്തത്?

പാലിനു വേണ്ടി മില്‍മയും മദ്യത്തിനു BEVCo യും ഉള്ളതുപോലെ എന്തുകൊണ്ട് അഴിമതിയില്ലാതെ നടത്താവുന്ന ഒരു കോര്‍പ്പറേഷന്‍ ഇതിനു വേണ്ടി അടിയന്തിരമായി രുപീകരിച്ചു കൂടാ.? ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ കയറ്റുമതി ചെയ്താല്‍ പത്തുകോടി ലിറ്റര്‍ വെള്ളം ഒരു ദിവസം വിറ്റഴിക്കാം. (നന്നായി ചെയ്താല്‍ ഈ കണക്ക് വളരെ കുറവാണ് ) ഒരു ലിറ്റര്‍ വെള്ളത്തിനു 12 രൂപ വിലയിട്ടാല്‍ പോലും 120 കോടി രൂപ ഒരു ദിവസം ഈ രീതിയില്‍ ഖജനാവിലേന്ക്കു വരും.

Kerala Mineral Water എന്നു പേരിട്ടാല്‍ ലോകം കൈ നീട്ടി വാങ്ങി കുടിക്കും. 'ദൈവത്തിന്റെ സ്വന്തം കുടിവെള്ളം ' ഒരു വര്‍ഷം വരെ കേടാവാതിരിക്കുന്ന രീതിയില്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചായിരിക്കണം വില്‍ക്കേണ്ടത്. കര്‍ശനമായ പരീക്ഷണ നിരീക്ഷണങ്ങളും പരിശുദ്ധി സുരക്ഷയും എപ്പോഴും ഉണ്ടായിരിക്കണം.

ആരും പാലിനെ തറയിലൊഴിച്ചു കളയുന്നില്ല. പാലെന്നാല്‍ കാശാണ്. പാല്‍ സംഭരണശാലകള്‍ പോലെ കുടിവെള്ള സംഭരണശാലകള്‍ തുടങ്ങാം. മഴവെള്ളം നിര്‍ദ്ദേശിക്കപ്പെടുന്ന രീതിയില്‍ തന്നെ എല്ലാവരും സംഭരിച്ചു വിപ്പനശാലയിലെത്തിക്കും. ഒരു ലിറ്റര്‍ ഒന്നാന്തരം കുടിവെള്ളത്തിന് 50 പൈസയോ ഒരു രൂപയോ വിലനിശ്ചയിച്ചാല്‍ പോലും ജനം സഹകരിക്കാന്‍ തയാറായി മുന്നോട്ടു വരും.

പാല്‍ സംഭരണം പോലെ കേരളത്തിലെവിടെയും ഇതു നടപ്പിലാക്കാം. ഇതൊരു കവിയുടെ ഭാവനയില്‍ വന്ന നിര്‍ദ്ദേശം മാത്രമായി കാണണ്ട. ഇതിന്റെ എല്ലാ വശങ്ങളും വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്യട്ടെ! ഒന്നു മാത്രം. പൊതുമേഖലയില്‍ മാത്രമായിരിക്കണം ഇതിന്റെ നടപ്പിലാക്കല്‍. ആരെങ്കിലും എത്രയും വേഗം ഇതു നമ്മുടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
( ഇതു നടപ്പിലായിക്കാണാന്‍ ഞാന്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മരണം വരെ ഉപവസിക്കാനും തയാറാണ്)
വെള്ളം കൊണ്ടു തകര്‍ന്ന കേരളം വെള്ളം വിറ്റു പടുത്തുയര്‍ത്തണം (ഗിരീഷ് പുലിയൂര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക