Image

കിരീടത്തിലെ 'കീരിക്കാടന്‍ ജോസ്്' എന്റെ ജീവിതം തകര്‍ത്തു: മോഹന്‍രാജ്

Published on 27 August, 2018
കിരീടത്തിലെ 'കീരിക്കാടന്‍ ജോസ്്' എന്റെ ജീവിതം തകര്‍ത്തു: മോഹന്‍രാജ്
മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ചിത്രമാണ് കിരീടം. മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തിലെ കീരിക്കാടന്‍ ജോസെന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹന്‍രാജ് ആയിരുന്നു. എന്നാല്‍ ആ കഥാപാത്രം തന്റെ ജീവിതം തകര്‍ത്തെന്ന് താരം ഒരു അഭിമുഖത്തിനിടയില്‍ വെളിപ്പെടുത്തിയിരുന്നു.

ഒരിക്കല്‍ സംവിധായകന്‍ കലാധരന്റെ കൂടെ കിരീടത്തിന്റെ സൈറ്റിലേക്ക് പോയി. അതു ജീവിതത്തിലെ വഴിതിരിവായി മാറി. അന്ന് കിരീടത്തിലെ വില്ലന്‍ വേഷത്തിനു തീരുമാനിച്ചിരുന്നത് കന്നഡയിലെ പ്രശസ്ത താരത്തെയാണ്. പറഞ്ഞ ദിവസം അദ്ദേഹത്തിനു വരാന്‍ സാധിക്കാതെ പോയത മോഹന്‍രാജ് എന്ന വ്യക്തിക്ക് കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ലഭിക്കുന്നത് കാരണമായി. താന്‍ അഭിനയിച്ച കീരിക്കാടന്‍ ജോസെന്ന കഥാപാത്രം ഹിറ്റായി മാറിയതോടെ സിനിമയില്‍ നിരവധി വേഷങ്ങള്‍ മോഹന്‍രാജനു ലഭിച്ചു. എന്‍ഫോഴ്‌സമെന്റില്‍ ജോലി ചെയുന്ന കാലത്താണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. അതു തികച്ചും ആകസ്മികമായി. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ ഭാരമുള്ള മോഹന്‍രാജ് കഴുമലൈ കള്ളന്‍, ആണ്‍കളെ നമ്പാതെ തുടങ്ങിയ രണ്ടു തമിഴ് സിനിമകളില്‍ ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് അഭിനയിച്ചിരുന്നു.

കേന്ദ്ര സര്‍വീസില്‍ ജോലി ചെയുന്ന ഉദ്യേഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ അനുവാദം വാങ്ങിയിട്ട് മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. ഇതു മോഹന്‍രാജ് പാലിച്ചിരുന്നില്ല. സിനിമയില്‍ ഉയരങ്ങള്‍ മോഹന്‍രാജ് കീഴടക്കുന്നത് കണ്ട മേലുദ്യേഗസ്ഥര്‍ അസൂയ കാരണം താരത്തിന് നല്‍കിയത് സസ്‌പെന്‍ഷനാണ്. അത് വലിയ നിയമപോരാട്ടത്തിന് വഴിതെളിച്ചു. 20 വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് താരം തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചത്. നഷ്ടപ്പെട്ട സര്‍വീസ് പക്ഷേ തിരിച്ച് ലഭിച്ചില്ല. സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ മനംമടുത്ത് 2015 ല്‍ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. പിന്നീട് സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം ചെയ്യാമെന്ന് വിചാര സമയത്ത് മലയാളസിനിമ ന്യൂജനായി മാറി. അതും തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചതായി താരം വിലയിരുത്തുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക