Image

പ്രളയാശ്വാസമായി പ്രവാസികളുടെ ഒരുലക്ഷം ഡോളര്‍

പ്രസാദ് പി Published on 28 August, 2018
പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍
ലോസ് ആഞ്ചെലെസ് : കേരളത്തിലെ പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്കുള്ള സഹായമെത്തിക്കുന്നതിനായി കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) യും, ഏതാനും പ്രവാസി ഭാരതീയരുടെയും  നേതൃത്വത്തില്‍നടന്ന   നടത്തിയ ധനസമാഹരണ പരിപാടിയില്‍  ഒരുലക്ഷത്തിലധികം ഡോളര്‍ സമാഹരിച്ചു. ഓഗസ്‌റ് ഇരുപത്തിമൂന്നിനു  നോര്‍വാക്കിലെ സനാതന ധര്‍മ ക്ഷേത്ര ഹാളില്‍ നടന്ന പരിപാടിയില്‍ ഓമിനോടൊപ്പം ജോയ്‌സ് ഓഫ് ഷെയറിങ് ഫൌണ്ടേഷന്‍, അനേകാന്ത് കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയ സംഘടനകള്‍ക്കുപുറമെ  ട്രാന്‍സാഡിയ ഫൌണ്ടേഷന്‍,  സതേണ്‍ കാലിഫോര്‍ണിയ തമിഴ് സംഘം, വേദ സര്‍ക്കിള്‍, ജെയിന്‍ സെന്റര്‍ ് ഓഫ് കാലിഫോര്‍ണിയ, സര്‍വ മംഗള്‍ ഫാമിലി ട്രസ്റ്റ്, ലയണ്‍സ് ക്ലബ് ഓഫ് ലിറ്റില്‍ ഇന്ത്യ, ജയിന്‍   ടെംപിള്‍ ഓഫ് ലോസ് ആഞ്ചെലെസ്,    ഇന്‍ഡോ അമേരിക്കന്‍ സീനിയര്‍ ഹെറിറ്റേജ്  തുടങ്ങിയവരും അണിചേര്‍ന്നു.

പത്മനാഭ അയ്യരുടെ പ്രാത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ഓം ഡയറക്ടര്‍ രവി വെള്ളത്തിരി പ്രളയ ശേഷമുള്ള കേരളത്തിന്റെ അവസ്ഥ വിവരിച്ചു. സംഘാടക സമിതിക്കുവേണ്ടി സദസിനെ സ്വാഗതംചെയ്ത ഡോ. നിതിന്‍ ഷാ, അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകൃതിദുരന്തങ്ങളുണ്ടായപ്പോള്‍ ലോസ് ആഞ്ചലസിലെ പ്രവാസി ഭാരതീയര്‍ അതിനെ സഹായിക്കാനെത്തിയ ചരിത്രം ഓര്മിപ്പിച്ചു

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ എല്ലാവരും ഉദാരമായി സഹായിക്കണമെന്നഭ്യര്‍ത്തിച്ചു. ഏകദേശം അറുപത്തിയഞ്ചായിരം ഡോളര്‍ സമാഹരിക്കാനായ പരിപാടിയോടൊപ്പം ഫേസ് ബുക്കിലൂടെയും, സെപ്റ്റംബര്‍ എട്ടിനു ഓണത്തോടനുബന്ധിച്ചുനടത്തുന്ന പരിപാടിയിലൂടെയും സമാഹരിക്കുന്ന തുകയ്ക്കുശേഷം ഒരുലക്ഷത്തിയൊരായിരം  ഡോളറിനുവേണ്ട ബാക്കിതുക ട്രാന്‍സാഡിയ ഫൌണ്ടേഷന്‍ നല്‍കുമെന്ന്  ശ്രീ ബി യു പട്ടേല്‍ അറിയിച്ചു. സുരേഷ് എന്‍ഞ്ചൂര്‍ നന്ദി പറഞ്ഞ പരിപാടിയില്‍ ഡോ ധിരന്‍ ബുച്ച്, മനീന്ദര്‍ സേഥി, സീതാറാം വിശ്വനാഥന്‍, വിദ്യ, ഐശ്വര്യ, നിധി റൈഹാന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

   ധന സമാഹരണം വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍്ക്കും ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി എന്നിവര്‍ നന്ദി അറിയിച്ചു. ഫേസ് ബുക്ക് വഴിയും www.ohmcalifornia.org  വെബ്‌സൈറ്റ് വഴിയും തുടര്‍ന്നും സഹായമെത്തിക്കാമെന്നും, സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതിയിളവ് ലഭിക്കുമെന്നും അവര്‍ അറിയിച്ചു.      
പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍  പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍  പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍  പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍  പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍  പ്രളയാശ്വാസമായി  പ്രവാസികളുടെ  ഒരുലക്ഷം ഡോളര്‍
Join WhatsApp News
Arun Narayanan 2018-08-28 05:11:29

ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ തട്ടിയെടുക്കാൻ കോഴിക്കോട് താമരശേരിയിലും സി.പി.എമ്മിന്റെ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോയി.

കട്ടിപ്പാറ സി.പി.എം ലോക്കൽ സെക്രട്ടറി നിസാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ നിജീഷ് കല്ലുള്ളതോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. from FB

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക