Image

തോമസ് മാര്‍ അത്താന്യാസ്യോസ് തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനം

മാത്യു ജോര്‍ജ് പി.ആര്‍.ഓ. Published on 28 August, 2018
തോമസ് മാര്‍ അത്താന്യാസ്യോസ് തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനം
യോങ്കേഴ്‌സ് സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താന്യാസോസ് തിരുമേനിയുടെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആഗസ്റ്റ് 26-ാം തീയതി ഞായറാഴ്ച ഫാ.പ്രിന്‍സ് അലക്‌സ് മാത്യൂ അര്‍പ്പിച്ച വി.കുര്‍ബാനയ്ക്കുശേഷം നടന്ന അനുശോചന യോഗത്തില്‍ ഇടവക വികാരി വെരി.റവ.ചെറിയാന്‍ നീലങ്കല്‍ തിരുമേനിയുടെ ദീര്‍ഘകാലത്തെ സഭാസേവനത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. 
തുടര്‍ന്ന് ഇടവകാംഗവും തിരുമേനിയുടെ കുടുംബാംഗവും ആയ തോമസ് അബ്രഹാം അദ്ദേഹത്തിന്റെ വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളെ പ്രതിപാദിച്ച് സംസാരിച്ചു. തിരുമേനിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ ഇടവകാംഗങ്ങള്‍ ഭക്തിപുരസരം സംബന്ധിച്ചു.



തോമസ് മാര്‍ അത്താന്യാസ്യോസ് തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക