Image

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് അഭൂതപൂര്‍വ്വമായ പ്രതികരണം

മൊയ്തീന്‍ പുത്തന്‍ചിറ Published on 01 April, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് അഭൂതപൂര്‍വ്വമായ പ്രതികരണം
ഹൂസ്റ്റണ്‍: ഫൊക്കാന കണ്‍വന്‍ഷന് ഇനി വെറും രണ്ടു മാസം മാത്രം ബാക്കി നില്‍ക്കേ, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ അറിയിച്ചു.

അപ്രതീക്ഷിതമായുണ്ടായ ഈ മാറ്റം കൊണ്ട് കണ്‍വന്‍ഷന്‍ വേദിയായ ക്രൗണ്‍ പ്ലാസയില്‍ റിസര്‍വ്വ് ചെയ്തിരുന്ന മുറികളെല്ലാം തന്നെ ബുക്കു ചെയ്തു കഴിഞ്ഞതിനാല്‍ വീണ്ടും 75 മുറികള്‍കൂടി കണ്‍വന്‍ഷനുവേണ്ടി റിസര്‍വ്വ് ചെയ്യേണ്ടിവന്നു എന്ന് പ്രസിഡന്റ് ജി.കെ. പിള്ളയും ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബുംട്രഷറര്‍ ഷാജി ജോണും അറിയിച്ചു.
മാര്‍ച്ച് 26-ന് കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികല്‍ ഹോട്ടല്‍ സന്ദര്‍ശിക്കുകയും പുതിയ കരാറില്‍ ഒപ്പിടുകയും ചെയ്തു. പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, വൈസ് ചെയര്‍മാന്‍ ജോഷ്വ ജോര്‍ജ്ജ്, തോമസ് മാത്യു, ജോര്‍ജ്ജ് മണ്ണിക്കരോട്ട് തുടങ്ങി നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് അഭൂതപൂര്‍വ്വമായ പ്രതികരണംഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് അഭൂതപൂര്‍വ്വമായ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക