Image

മുതലാളിമാരോട് ചോദിക്കുവാന്‍ എന്തിന് മടിക്കുന്നു? (അഡ്വ.കെ.വിനോദ് സെന്‍)

അഡ്വ.കെ.വിനോദ് സെന്‍ Published on 28 August, 2018
മുതലാളിമാരോട് ചോദിക്കുവാന്‍ എന്തിന് മടിക്കുന്നു? (അഡ്വ.കെ.വിനോദ് സെന്‍)
പ്രളയ ദുരിതത്തില്‍ തകര്‍ന്ന കേരളത്തെ വീണ്ടെടുക്കുവാന്‍ കേരളത്തില്‍ കച്ചവടം നടത്തി ലാഭം കൊയ്യുന്ന കോര്‍പ്പറേറ്റുകളോട് മികച്ച ധനസഹായം അഭ്യര്‍ത്ഥിക്കുന്നതിന് എന്തു കൊണ്ടാണ് സംസ്ഥാന ഭരണ നേതൃത്വം മടിക്കുന്നത്. ?

ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടുന്നതില്‍ പുലര്‍ത്തുന്നതിലെ ആര്‍ജവം എന്തുകൊണ്ട് കോര്‍പ്പറേറ്റുകളോട് ചോദിക്കുവാന്‍ കാണിക്കുന്നില്ല? 

സര്‍ക്കാരിനെ സഹായിക്കുവാന്‍ മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരില്‍ നിന്നാണ്. 
സന്തോഷത്തോടെ നാട്ടുകാര്‍ അവരാല്‍ ആകുന്ന സഹായം ഇവരിലൂടെ പ്രളയബാധിതര്‍ക്കെത്തിക്കുവാന് ശ്രമിക്കുന്നു. ഇത്തരത്തില്‍ പിരിവിന് നേതൃത്വം നല്‍കുന്നവരാരും അവരുടെ ലാഭത്തില്‍ നിന്നും യു ക്തമായകാതല ലായ ഭാഗം കേരളത്തിന്റെ കണ്ണീരൊപ്പാന്‍ കൊടുക്കുന്നതായി കാണുന്നില്ല. 
തന്റെ രാഷ്ട്രീയ യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലെയും മുതലാളിമാരുമായി പ്രഭാത ഭക്ഷണം കഴിച്ച് കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രി പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ എന്തുകൊണ്ട് അവരുടെ സഹായം അതേ തരത്തില്‍ ഗൗരവത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് അഭ്യര്‍ത്ഥിക്കുന്നില്ല? 

സാധാരണക്കാരനും സര്‍ക്കാര്‍ ജീവനക്കാരനും ഒരു മാസത്തെ ശമ്പളം നല്‍കുന്നതിന്റെ മൂല്യത്തോടെ മുതലാളിമാരോട് സഹായം ചോദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്തുകൊണ്ടാണ്? 

കോര്‍പ്പറേറ്റുകളുടെ ഈ വര്‍ഷത്തെ CSRഫണ്ട് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് അവരോട് അഭ്യര്‍ത്ഥിക്കുന്നില്ല?

കേരള സര്‍ക്കാരിന്റെ സ്വന്തം സ്ഥാപനങ്ങളായ ഗടഎഋ യും ബിവറേജസു മടക്കം കോടാനുകോടി ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ഇടഞഫണ്ടും ലാഭവും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി മാത്രം വിനിയോഗിക്കുമെന്ന തീരുമാനമെടുക്കാത്തതെന്തുകൊണ്ട്?

മാതൃഭൂമിയും ദേശാഭിമാനിയും കൈരളിയുമടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തം ലാഭത്തിന്റെ (ഈ വര്‍ഷത്തെ) 75%മെങ്കിലും കേരളത്തിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്നു് ഇനിയും പ്രഖ്യാപിക്കത്തത് എന്തുകൊണ്ടാണ്. ?

കേരളത്തിലെ വന്‍കിടആശുപത്രികള്‍, കോര്‍പ്പറേറ്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പനികള്‍, മാളുകള്‍ തുടങ്ങിയവയുടെ ഒരു മാസത്തെ ലാഭം സര്‍ക്കാരിന് ലഭിക്കാന്‍ വേണ്ട ആസൂത്രിത ഇടപെടലുകള്‍ നടത്താത്തതെന്തുകൊണ്ട്? 

നടീനടന്‍മാരുടെ സഹായം ഇതേ രീതിയില്‍ സമാഹരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതെന്തുകൊണ്ട്?

സാധാരണക്കാരന്‍ ഇനിയും തരും. പക്ഷെ സര്‍ക്കാരിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ആസുരതയോടെ അനുഭവിക്കുന്ന അതിസമ്പന്നരില്‍ നിന്നും അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ അവസരോചിതമായ ഇടപെടല്‍ വേണം. കേരളത്തില്‍ കച്ചവടം നടത്തുന്ന സ്വദേശികളും വിദേശികളുമായ മാരുതിയും റിലയന്‍സും ടാറ്റയും LG യും ഇന്‍ഡിഗോയും അടക്കമുള്ള കോര്‍പ്പറേറ്റുകളെ നാം ഇത് വരെ സമീപിച്ചിട്ടില്ല. സാധാരണക്കാരന്‍ അവന്റെ കഴിവിലുമുപരി നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ സമ്പന്നര്‍ നല്‍കുന്നതുഛമായ സംഖ്യ കൊണ്ട് തൃപ്തി അടയുന്നതെന്നു കൊണ്ട്? 

ഇനിയുമധികം ചോദിച്ചാല്‍ സംസ്ഥാന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നതുറപ്പ്. പിന്നൊന്നു കൂടി.,മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കണമെങ്കില്‍ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടും അഞ്ച് മാസവും കഴിയണം. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം??? വാങ്ങാന്‍ നേരത്തില്ലാത്ത നിയമങ്ങള്‍ കൊടുക്കാന്‍ നേരത്ത് വരുമ്പോള്‍ അറിയാതെ വിളിച്ച് പോകുന്നു. 
പ്രെയ്‌സ് ദ ലോര്‍ഡ്!!!

മുതലാളിമാരോട് ചോദിക്കുവാന്‍ എന്തിന് മടിക്കുന്നു? (അഡ്വ.കെ.വിനോദ് സെന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക