Image

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് താല്‍ക്കാലിക വീടുകള്‍ ഒരുക്കി ബിന്ദു ഫെര്‍ണാണ്ടസ്

അനില്‍ പെണ്ണുക്കര Published on 28 August, 2018
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക്  താല്‍ക്കാലിക വീടുകള്‍ ഒരുക്കി ബിന്ദു ഫെര്‍ണാണ്ടസ്
 ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഒരു മടക്കം.കുറെ പേര്‍ക്ക് ഇതൊരു വിദൂര സ്വപ്നം മാത്രമാണ് .അവരില്‍ കുറച്ച് പേര്‍ക്കെങ്കിലും താല്‍ക്കാലിക ഭവനങ്ങള്‍ സംഘടിപ്പിച്ച് കൊടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ മലയാളിയായ ബിന്ദു ഫെര്‍ണാണ്ടസ്.
നേഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിന്ദു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി  ഒരു  കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.'കാന' (CANA- Caring and Nourishing Activities) 

വയനാട് ദുരിത ബാധിത സ്ഥലങ്ങളില്‍ വീടുകള്‍ പൂര്‍ണ്ണമായി വീടുകള്‍ തകര്‍ന്ന  തിരഞ്ഞെടുക്കപ്പെടുന്ന കുറച്ച് കുടുംബങ്ങളെ ക്യാമ്പില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുന്നതിനായി താമസ യോഗ്യമായ വീടുകള്‍ വാടകക്ക് അനേഷിച്ചു വരികയാണ്. വീടുകള്‍ കിട്ടുന്ന മുറയ്ക്ക്   അവരെ കാനയുടെ  മാറ്റി പാര്‍പ്പിക്കും. അവരുടെ. സ്വന്തം വീടുകള്‍ ശരിയാകുന്നത് വരെ വീടുകളുടെ വാടക ഈ കൂട്ടായ്മ വഹിക്കും. അത്യാവശ്യ അനുദിന ചിലവുകള്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ അതും ലഭ്യമാക്കും.

പ്രളയമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഒരുജില്ലയാണ് വയനാട് .അത് കൊണ്ടുതന്നെ ബിന്ദു ഫര്‍ണാണ്ടസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഈ മേഖലയില്‍ ആണ് .സര്‍ക്കാരോ ആരും തിരിഞ്ഞുനോക്കാന്‍ ശ്രമിക്കാത്ത കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മേഖലയില്‍ സഹായ ഹസ്തവുമായി ക്‌നായുടെ പ്രവര്‍ത്തകരെ എത്തിക്കുവാന്‍ ബിന്ദു ഫെര്‍ണാണ്ടസിന് കഴിഞ്ഞു .

കാസര്‍ഗോഡ് എന്‍മകജെ പഞ്ചായത്തിലെ സാന്ത്വനം ബഡ് സ്‌കൂളിലെ കുഞ്ഞു മക്കള്‍ക്ക്  കാന സ്‌നേഹ കൂട്ടായ്മയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം പുതിയ യൂണിഫോം എത്തിച്ചു നല്‍കിയിരുന്നു. വയനാട്ടിലെ  ആദിവാസി സമൂഹത്തിലെ അരിവാള്‍ രോഗികള്‍ക്കായി ഒരു ഹെല്‍പ് ലൈന്‍ തുടങ്ങുന്നത്തിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി  ഒരു തുക നല്‍കിയിരുന്നു. ഇങ്ങനെ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്തി അവരെ സഹായിക്കുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയാണ് ബിന്ദു ഫെര്‍ണാണ്ടസ്. 

ഹൂസ്റ്റണില്‍ നേഴ്‌സായി ജോലി നോക്കുന്ന ബിന്ദു സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. പത്രത്താളുകളില്‍ വാര്‍ത്തകള്‍ വരുന്നതിലല്ല പ്രവര്‍ത്തനങ്ങളില്‍ ആണ് ഈ വിളക്കേന്തിയ  വനിതയ്ക്കു താല്പര്യം. കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നേഴ്‌സ് ആയി തുടങ്ങിയ ജീവിതം ഇന്ന്അമേരിയ്ക്കയില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു ദൈവ നിയോഗം കൂടി ഉണ്ടെന്നു അവര്‍ വിശ്വസിക്കുന്നു .ഈ ദൈവ നിയോഗത്തിനു കൂട്ടായി ഭര്‍ത്താവും മകളും ഒപ്പം. കാനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ തലപര്യമുള്ളവര്‍ക്ക് ഈ ഫേസ് ബുക്ക് ലിങ്കില്‍ ബന്ധപ്പെടാവുന്നതാണ്
https://www.facebook.com/bindu.veetil?fb

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക്  താല്‍ക്കാലിക വീടുകള്‍ ഒരുക്കി ബിന്ദു ഫെര്‍ണാണ്ടസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക