Image

വീണ്ടും ക്ഷമാപണം ? (ബി ജോണ്‍ കുന്തറ)

Published on 28 August, 2018
വീണ്ടും ക്ഷമാപണം ? (ബി ജോണ്‍ കുന്തറ)
കഴിഞ്ഞ ഒരാഴ്ചയില്‍ പോപ്പ് ഫ്രാന്‍സിസ് രണ്ടു തവണകളില്‍ കത്തോലിക്കാ പുരോഹിതര്‍, കുട്ടികളുടെയും, സ്ത്രീകളുടെമേലും,മേല്‍ പിന്‍കാലങ്ങളില്‍ നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. ഒന്ന് ഫിലാഡല്‍ഫിയ അധാര്മ്മി കഥ, രണ്ടാമത് അയര്‍ലണ്ട്.അമേരിക്കയില്‍ പലേ സംസ്ഥാനങ്ങളും കത്തോലിക്കാ പുരോഹിതവര്‍ഗം നടത്തിയിട്ടുള്ള ലൈംഗിക ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന് ഒരുക്കമിടുന്നു.

ഈ ക്ഷമാപണ യാത്രകളല്ലാതെ വിഭിന്നമായ ഏതെങ്കിലും ക്രിയാന്മകവും, പ്രായോഗികവുമായ നടപടികള്‍ക്ക് പോപ്പ്ഒരുക്കമാണോ ? ഇതാണ് വിശ്വാസികള്‍ ചോദിക്കേണ്ടത്..ഇപ്പോള്‍ കത്തോലിക്കാ സഭ പൊതുവെ അടിമുതല്‍ മുകള്‍ വരെ പലേ തരത്തിലുള്ള അപവാദങ്ങളിലും, ആരോപണങ്ങളിലും കിടന്നു നീന്തുന്നൊരവസ്ഥ.. ഇതൊന്നും കുഞ്ഞാടുകള്‍ ശ്രിഷ്ടിച്ചവയല്ല.അച്ചന്മാര്‍ മുതല്‍ മാര്‍പ്പാപ്പ വരെയുള്ള അധികാര വര്‍ഗം കാലാന്തിരമായി സ്വരുക്കൂട്ടിയവ .

ഇപ്പോഴും ഭൂരിഭാഗം അജഗണവും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ ഇവരെയെല്ലാം തോളിലേറ്റി നടക്കുന്നു ഇതാണ് ഇന്നീ ഇടയന്മാര്‍ക്കുള്ള ഏക ആശ്വാസം. മഹാ രോഗത്തിന് ആസ്പിരിന്‍ നല്‍കി ചികില്‍സിക്കുക അഥവാ ബാന്‍ഡ് ഐഡ് ഒട്ടിച്ചു രകതമൊലിച്ചില്‍ നിര്‍ത്തുവാന്‍ നോക്കുക.
കേരളത്തിലും ഇന്ത്യയിലും കത്തോലിക്കാ സഭാ മേലധികാരികള്‍ ലൈംഗികബന്ധം കൂടാതെ നിരവധി സാമ്പത്തിക നിയമവിരുദ്ധ ഇടപാടുകളിലും കുറ്റക്കാരെന്നു കണ്ടിരിക്കുന്നു. ഇവിടെ ഭരണാധികാരികള്‍ രാഷ്ട്രീയം കളിക്കുന്നതിനാല്‍ ഈ മേലധികാരികള്‍ അഴികള്‍ എണ്ണുന്നില്ല.വീണ്ടും ചോദിക്കുന്നു കത്തോലിക്കാ സഭ ആരുടേത് ആര്‍ക്കുവേണ്ടി? ജീസസ് എന്തായാലും ഇതുപോലുള്ള ഒരു മതവും സൃഷ്ടിച്ചിട്ടില്ല എന്നത് നൂറുശതമാനവും വാസ്തവം. നാലു ശുവിശേഷങ്ങളില്‍ ഒരു വാക്യം ചൂണ്ടികാട്ടൂ എല്ലാം നേരില്ലാത്ത വ്യാഖ്യാനങ്ങളില്‍ നിന്നുമല്ലേ തുടക്കം?

ജീസസ് ജീവിച്ചിരുന്ന സമയം വെറുത്തിരുന്ന ഒരു വര്‍ഗമായിരുന്നു പുരോഹിതര്‍ അവര്‍ തന്നെ ജീസസിനെ കുരിശില്‍ തറക്കുന്നതിനു നേതൃത്വവും നല്‍കി.നുണകള്‍ പതിനായിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമായ് മാറും എന്ന കണക്കുകൂട്ടല്‍ കത്തോലിക്കാ സഭക്കും തെറ്റിയിട്ടില്ല. ആദ്യ മാര്‍പ്പാപ്പാ എന്നു വിശേഷിക്കപ്പെടുന്ന പത്രോസ് വിവാഹിതനായിരുന്നു. പിന്നെന്തിനീ പുരോഹിതരെ വഴിതെറ്റിക്കുന്ന പ്രകൃതിവിരുദ്ധബ്രഹ്മചര്യം ഇവരുടെ തലയില്‍ കെട്ടിവയ്ക്കുന്നു?
നാം കാണുന്നത്, ദൈവത്തിന്‍റ്റെ നാമം വൃഥാഉപയോഗിച്ചു ക്രിസ്തുവിനെ മുന്നില്‍ നിറുത്തി അധികാര വര്ഗ്ഗം വിശ്വാസികളുടെ കണ്ണുകെട്ടി അവരെ മുതലെടുത്തു സുഗിച്ചു ജീവിക്കുന്ന ഒരവസ്ഥയല്ലെ ഇന്ന് നമ്മുടെമുന്നിലുള്ളത്?

ഇതെല്ലാം പറഞ്ഞിട്ടും എഴുതിയിട്ടും യാതൊരു പ്രയോജനവുമില്ല എന്നറിയാം എന്നിരുന്നാല്‍ത്തന്നെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കേട്ടില്ല എന്നു നടിക്കുവാന്‍ പറ്റുന്നില്ല. ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുപോയി.
Join WhatsApp News
Kunthara fan 2018-08-28 13:46:38
You don't have to do that. We excused you long time ago. But I have a question and that is, Could Trump’s Missing Signature Force Him to Be Deposed? 
observer 2018-08-28 14:58:23
You should ask this question to Bobbykuttan who is absconding now
CID Moosa 2018-08-28 18:13:49
 fifth-generation coal miner from Virginia has spoken out against President Donald Trump's rhetoric surrounding the coal mining industry, saying the President is making "false promises that are only going to line the pockets of coal executives."
Jack Daniel 2018-08-28 23:25:05
ഒരിക്കൽ കള്ളനായി പിടിക്കപ്പെട്ടാൽ പിന്നെ നാട്ടിലെ മുഴുവൻ മോഷണകുറ്റവും അവന്റെ തലയിൽ എന്ന് പറഞ്ഞുതുപോലെയാണ് .  ഇദ്ദേഹം ട്രംപിനെക്കുറിച്ചെഴുതി എഴുതി ഇപ്പോൾ പോപ്പിനെക്കുറിച്ചെഴുതിയപ്പോൾ വായനക്കാർ അത് വാങ്ങാൻ തയാറല്ല . ട്രംപ് എന്ത് കാണിച്ചാലും അതിന്റെ വിവരം ഇങ്ങേരുടെ ആര്ടിസിലിന്റെ അടിയിൽ വരും . ഓരോത്തരുടെ ഗതികേടേ !  ഇദ്ദേഹത്തിന്റെ ശിങ്കിടിയെ കാണാനില്ലല്ലോ ? അയാൾ എവിടെപ്പോയി. സാമ്പത്തിക വിദഗ്ദ്ധൻ -  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക