Image

കര്‍ണാടക പോലീസ് മേധാവിയായി മലയാളി

Published on 01 April, 2012
കര്‍ണാടക പോലീസ് മേധാവിയായി മലയാളി
ബാംഗ്ലൂര്‍: നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ കര്‍ണാടക പോലീസ് മേധാവിയായി മലയാളിയായ എ.ആര്‍. ഇന്‍ഫന്റിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ഡി.ജി.പി. ശങ്കര്‍ എം. ബിദരിയുടെ നിയമനം റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റെ വിധി കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. തുടര്‍ന്നാണ് പകരം നിയമനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രി ആര്‍. അശോക് അറിയിച്ചു. സ്ഥാനമൊഴിഞ്ഞ ശങ്കര്‍ ബിദരിയെ കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. കര്‍ണാടക പോലീസ് മേധാവിയായി നിയമിതനാകുന്ന ആദ്യ മലയാളികൂടിയാണ് ഇന്‍ഫന്റ്.
കൊല്ലം പറവൂര്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ് ഇന്‍ഫന്റ്. ബാംഗ്ലൂര്‍ ക്ലാരന്‍സ് പബ്ലിക് സ്‌കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയായ കായംകുളം സ്വദേശി റിഹാനയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക