Image

ചിക്കാഗോയില്‍ നിന്നു യുവാക്കള്‍ സമാഹരിച്ച 10 കോടി മുഖ്യമന്ത്രിക്കു കൈമാറി

Published on 29 August, 2018
ചിക്കാഗോയില്‍ നിന്നു യുവാക്കള്‍ സമാഹരിച്ച 10 കോടി മുഖ്യമന്ത്രിക്കു കൈമാറി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ ചിക്കാഗോയിലുള്ള അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോന്‍ പൂത്തുറയിലും ചേര്‍ന്ന് ഫെയ്‌സ്ബുക്കിലുടേ സമാഹരിച്ച 1.4 മില്യന്‍ ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. ഇത് ഏകദേശം 10 കോടി രൂപയുണ്ട്. ദുരിതാശ്വാസത്തിനു ലഭിച്ച ഏറ്റവും വലിയ സംഖ്യകളിലൊന്ന്.

സമാഹരണം ഫെയ്‌സ്ബുക്കില്‍ തുടരുന്നുണ്ട്. ഇപ്പോള്‍ കൊടുത്തതടക്കം തുക 1.6 മില്യന്‍ കടന്നു. ബാക്കി തുക പിന്നീട് അയച്ചു കൊടുക്കും.

കെയര്‍ ആന്‍ഡ് ഷെയര്‍ വഴിയാണു തുക നല്കിയത്. അവര്‍ നോണ്‍ പ്രോഫിറ്റ് ആയതിനാല്‍ ടാക്‌സ് നല്‌കേണ്ടി വന്നില്ല. ഫെയ്‌സ്ബുക്കും ഫീസ് ഒഴിവാക്കാമെന്നു അറിയിച്ചിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയറിന്റെ ടോണി ദേവസിയും  ഇവരോടൊപ്പം ഉണ്ടായിരുന്നു.

ഈ കരുണ്യപ്രവര്‍ത്തിക്ക് മുഖ്യമന്ത്രി അവരോട് നന്ദി പറഞ്ഞു. കേരളം കടന്നു പോകുന്ന അതിതീവ്ര ദുഖം യുവജനതയും ഏറ്റു വാങ്ങുനു എന്നാണിത് വ്യക്തമാക്കുന്നത്. സംഭാവന നല്കിയ എല്ലാവരോടും അദ്ധേഹം നന്ദി പറഞ്ഞു

ചിക്കാഗോയില്‍ നിന്നു യുവാക്കള്‍ സമാഹരിച്ച 10 കോടി മുഖ്യമന്ത്രിക്കു കൈമാറിചിക്കാഗോയില്‍ നിന്നു യുവാക്കള്‍ സമാഹരിച്ച 10 കോടി മുഖ്യമന്ത്രിക്കു കൈമാറിചിക്കാഗോയില്‍ നിന്നു യുവാക്കള്‍ സമാഹരിച്ച 10 കോടി മുഖ്യമന്ത്രിക്കു കൈമാറി
Join WhatsApp News
Raju Mylapra 2018-08-29 10:47:59
These youngsters really upheld the prestige of all American Malayalees. A request to the National Malayallee Organizations of America. Please don't insult them by giving a $5 plaque and/or ponnada.

വിദ്യാധരൻ 2018-08-29 11:25:48
ഓരോ വർഷവും ഫോമ ഫൊക്കാന വേൾഡ് അസോസിയേഷൻ വിവിധ ചർച്ചുകൾ, നായർ സമ്മേളനങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ  അവരുടെ കോൺഫ്രൻസുകൾ ഒഴിവാക്കി അതിന്റെ തുക കേരളത്തിന്റെ പുനർ നിർമ്മാണത്തിനു വേണ്ടി ചിലവാക്കുമെങ്കിൽ അതിൽ പരം മറ്റൊരു കാര്യവും സമൂഹത്തിന് വേണ്ടി ചെയ്യാൻഇല്ല 

വരഗുണനര, വായുവീഥിമേൽ നീ 
വിരവൊടു തീർത്തൊരു കോട്ട വീണുപോയോ !
കരയുഗമയി കെട്ടി, നോക്കി വിണ്ണിൽ -
ത്തിരയുവതീ നെടുവീർപ്പൊടെന്തെടോ നീ ?

വിരയുവതിഹ നിൻമതത്തിനായോ 
പുരുമമതം സമുദായഭൂതിയോർത്തോ 
പരഹിതകരമാം പ്രവർത്തി തന്നിൽ 
പരമഭിവൃദ്ധിയതിന്നു വേണ്ടിയോ നീ ?

സ്ഥിരമിഹ സുഖമോ മഹത്ത്വമോ നീ 
വരഗുണമാർന്നൊരു വിദ്യയോ യശ്ശസ്സോ ( ഫലകം, പൊന്നാട )
പരമസുകൃതമോ കടന്ന സാക്ഷാൽ 
പരഗതിയോ -പറകെന്തടോ  കൊതിപ്പൂ (പണം -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക