Image

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന കുടുംബ ധ്യാനവും എട്ടുനോമ്പാചരണവും

ജീമോന്‍ ജോര്‍ജ് Published on 29 August, 2018
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന കുടുംബ ധ്യാനവും എട്ടുനോമ്പാചരണവും
ഫിലഡല്‍ഫിയ:  അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ സെന്റ്.പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ (9946 Haldeman Ave, Philadelphiya PA- 19115). പരി. ദൈവമാതാവിന്റെ ജനന പെരുനാളും ഏകദിന കുടുംബ ധ്യാനവും സംയുക്തമായി കൊണ്ടാടും.
മലങ്കര യാക്കോബായ സുറിയാനി സഭയിലെ ധ്യാന ഗുരുവും കോട്ടയത്തിനടുത്ത് തുത്തൂട്ടി എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചു വരുന്ന മോര്‍ ഗ്രീഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനും അതിലുപരി വേദപുസ്തകത്തിലും ദൈവശാസ്ത്രത്തിലും അകൈതവമായ അറിവും പരിജ്ഞാനവും ഉള്ള സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനിയാണ് ഏകദിന കുടുംബ ധ്യാനത്തിലെ മുഖ്യ പ്രഭാഷകന്‍. കുടുംബ മൂല്യങ്ങളും കുടുംബ ബന്ധങ്ങളും എന്ന തീം ആണ് ധ്യാനത്തിനായി തിരഞ്ഞെടുത്തിരി ക്കുന്നത്.

ധ്യാന പ്രഭാഷണങ്ങളിലൂടെ ജനഹൃദയങ്ങളില്‍ അത്ഭുതകരമാം വണ്ണം ആത്മീയാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉള്ള കഴിവ് പ്രത്യേക പ്രശംസാര്‍ഹമാണ്. മെത്രാപ്പോലീത്ത ആയതിനുശേഷം ആദ്യമായിട്ടാണ് അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്. സെപ്റ്റംബര്‍ 1 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് കുടുംബ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

അത്ഭുതങ്ങളുടെ ഉറവിടമായ പരി. ദൈവമാതാവിന്റെ ജനനപെരുനാള്‍ സെപ്റ്റംബര്‍ 2 ഞായറാഴ്ച മുതല്‍ 9 ഞായറാഴ്ച വരെയുള്ള നോയമ്പു ദിനങ്ങളിലൂടെയാണ് നടത്തുന്നത്. എല്ലാ ദിവസവും വി. കുര്‍ബാനയും പരി. ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. 9നു ഞായറാഴ്ച വി. മൂന്നിന്‍ മേല്‍ കുര്‍ബാനയും വചന ശുശ്രൂഷയും തുടര്‍ന്ന് ആശീര്‍വാദം നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. എട്ടു നോമ്പിനോടനുബന്ധിച്ചു ഓരോ ദിവസവുമുള്ള ആത്മീയ ശുശ്രൂഷകള്‍ ഓരോ കുടുംബങ്ങളാണ് നേര്‍ച്ചയായി ഏറ്റു കഴിക്കുന്നത്. ഈ പരിശുദ്ധ പെരുന്നാളിലും കുടുംബ ധ്യാനത്തിലും ഭക്തിയാദരപൂര്‍വ്വം കുടുംബസമേതം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ വിവിധ കമ്മിറ്റികള്‍ ധൃതഗതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (വികാരി) : 732 272 6966, സാബു ജേക്കബ് (സെക്രട്ടറി) : 215 833 7895, ജോസഫ് എം. പുതുശേരി (ട്രഷറര്‍) : 856 396 3196
സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന കുടുംബ ധ്യാനവും എട്ടുനോമ്പാചരണവുംസെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന കുടുംബ ധ്യാനവും എട്ടുനോമ്പാചരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക