Image

ഭാഷാതിര്‍ ത്തികളില്ലാതെ ജന സജ്ജയം : കേരളത്തിന് കൈതാങ്ങായി സിഡ്‌നി സംഗമം

Published on 29 August, 2018
ഭാഷാതിര്‍ ത്തികളില്ലാതെ ജന സജ്ജയം : കേരളത്തിന് കൈതാങ്ങായി സിഡ്‌നി സംഗമം

സിഡ്‌നി: പ്രളയ ദുരന്തത്തിന്റെ വേദനയില്‍ പങ്കുചേരാന്‍ ചരിത്ര പ്രസിദ്ധമായ സിഡ്‌നി മാര്‍ട്ടിന്‍ പ്ലേസില്‍ നടന്ന സ്റ്റാന്റ് വിത്ത് കേരള സംഗമത്തിലേക്ക് ഒഴുകിയെത്തിയത് ഭാഷാ അതിര്‍ത്തികളില്ലാത്ത ജന സജ്ജയം . 

സിഡ്‌നിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ഇതര ഇന്ത്യന്‍ ഭാഷാ വിഭാഗങ്ങളും ഓസ്‌ട്രേലിയന്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്ത സംഗമം കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായുള്ള പ്രതിഞ്ജ ഏറ്റു ചൊല്ലി. 

സിഡ്‌നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഓസിന്റ് കെയര്‍ , സിഡ്‌നിയിലെ വിവിധ മലയാളി സം ഘടനകള്‍ തുടങ്ങിയവര്‍ ഭാഗവാക്കായി. കേരളത്തിന്റെ ദുരന്തത്തില്‍ തങളും പങ്കുചേരുന്നതായി സംഗമത്തില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ കാര്‍ഷിക മേഖല അനുഭവിക്കുന്ന വരള്‍ച്ചാ കെടുതിയില്‍ ചടങ്ങ് ദുഃഖം രേഖപ്പെടുത്തി.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ ഇതിനോടകം ഇരുപതിനായിരത്തിലധികം ഡോളര്‍ ശേഖരിച്ചിട്ടുണ്ട്. മറ്റ് സംഘടനകളും കൂട്ടായ്മകളുമായി ചേര്‍ന്ന് സമാഹരിക്കുന്ന പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക. ഇതോടൊപ്പം ഓസിന്റ് കെയര്‍ ചാരിറ്റി സംഘടനയുടെ ദുരിതാശ്വാസ നിധി സമാഹരണവും നടക്കുന്നുണ്ട്. വരും ദിനങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി , ഇതര ഭാഷാ സംഘടനകളും സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും .

സിഡ്‌നി മലയാളി അസ്സോസിയേഷന്‍ പ്രസിഡണ്ട് ബാബു വര്‍ഗീസ് സംഗമത്തില്‍ സ്വാഗതം പറഞ്ഞു. പാര്‍ലമെന്റ് അംഗം ജ്യോഫ് ലി, ജോഡി മെക്കെ, ജൂലിയ ഫിന്‍ , മള്‍ട്ടി കള്‍ ച്ചറല്‍ ചെയര്‍ പേഴ്‌സണ്‍ ജി.കെ.ഹരിനാഥ്, യുണൈറ്റഡ് ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് ശ്രീനി പിള്ളമാരി എന്നിവര്‍ പ്രസംഗിച്ചു.സിഡ്‌നി മലയാളി അസ്സോസിയേഷന്‍ കേരളത്തില്‍ ആസൂത്രണം ചെയ്യുന്ന പുനരധിവാസ പ്രവര്‍ ത്തനങ്ങളെക്കുറിച്ച് കെ.പി ജോസ് വിശദീകരിച്ചു . ഷീബ അനീഷ് കേരളത്തിന്റെ പുനരുദ്ധാരണത്തിനുള്ള പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എമി റോയ് ചടങ്ങിന്റെ അവതാരക ആയിരുന്നു. സെക്രട്ടറി ജോണ്‍ ജേക്കബ് നന്ദി രേഖപ്പെടുത്തി. 


വാര്‍ത്ത: സന്തോഷ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക