Image

ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബര്‍ ഒന്നിന്

Published on 29 August, 2018
ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബര്‍ ഒന്നിന്
ബ്രിസ്‌ബേന്‍ : സൗത്ത് ഈസ്റ്റ് ക്യുന്‍സ് ലാന്‍ഡിലുള്ള എല്ലാ മലയാളി അസോസിയേഷനും ചേര്‍ന്ന് രൂപീകരിച്ച കെയര്‍ ഫോര്‍ കേരള മിഷനുവേണ്ടി കൈരളി സംഘടിപ്പിക്കുന്ന പരിപാടി ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബര്‍ ഒന്നിന് (ശനി) നടക്കും. 

ബ്രിസ്‌ബേന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൈരളി ബ്രിസ്‌ബേന്‍ , മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ് ലാന്‍ഡ്, ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ , ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് ഓഫ് ക്വീന്‍സ് ലാന്‍ഡ്, ഗോള്‍ഡ്‌കോള്‍സ്റ്റ് മലയാളി അസോസിയേഷന്‍, ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്‍, സ്പ്രിംഗ് ഫീല്‍ഡ് മലയാളി അസോസിയേഷന്‍, ടൂവുമ്പ മലയാളി അസോസിയേഷന്‍, സണ്‍ഷൈന്‍കോസ്റ്റ് മലയാളി അസോസിയേഷന്‍, സണ്‍ഷൈന്‍കോസ്റ്റ് കേരളാ അസോസിയേഷന്‍ എന്നീ പത്തോളം അസോസിയേഷന്‍ ചേര്‍ന്നാണ് കെയര്‍ ഫോര്‍ കേരളാ മിഷന് തുടക്കം കുറിച്ചിരിക്കുന്നത്.

വിവിധ ധനസമാഹരണ പദ്ധതികളിലൂടെ ഒരു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ സമാഹരിക്കാനാണ് സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ സമാഹരിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കും.

കെയര്‍ഫോര്‍ കേരളാ മിഷന്റെ അഭിമുഖ്യത്തില്‍ 3 പരിപാടികള്‍ ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 25 നു രാവിലെ 8 നു നടക്കുന്ന ണഅഘഗഅഠഒഛച, ആങഅ യുടെ  ആഭിമുഖ്യത്തില്‍ അന്നേ  ദിവസം വൈകിട്ട് നടക്കുന്ന  കൈരളി ബ്രിസ്‌ബേന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നിനു വൈകിട്ട് 6 .30 നു നടക്കുന്ന 'ആഞകഉഏഋ ഛഎ ഒഛജഋ'. ഇതിനെല്ലാം പുറമെ എല്ലാ അസോസിയേഷനും ചേര്‍ന്ന് സംയുക്തമായി 2 മെഗാ ഇവന്റുകളും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും.

കൈരളിയുടെ   പരിപാടിയുടെ ടിക്കറ്റ് വാങ്ങി കെയര്‍ഫോര്‍കേരളാ മിഷനില്‍ പങ്കാളികളാകുവാന്‍ താല്പര്യമുള്ളവര്‍ താഴെപറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുകയോ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്കാരുമായി ബന്ധപ്പെടുകയോ  ചെയ്യണമെന്ന് താല്പര്യ പെടുന്നു.

ബ്രിഡ്ജ് ഓഫ് ഹോപ്പ് എന്ന പരിപാടിയില്‍ നിന്നും കിട്ടുന്ന മുഴുവന്‍ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും. ആയതിനാല്‍ ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കുവാന്‍ ബ്രിസ്ബണിലെ മുഴുവന്‍ അംഗങ്ങളെയും ഞങ്ങള്‍ ഷെണിക്കുന്നു 

തീയതി : 01 സെപ്റ്റംബര്‍ 2018 
സമയം : 6:30 
റിപ്പോര്‍ട്ട്: ടോം ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക