Image

വ്യാജ റിക്രൂട്ട്‌മെന്റ്: പരസ്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അബുദാബി പോലീസ്

Published on 29 August, 2018
വ്യാജ റിക്രൂട്ട്‌മെന്റ്: പരസ്യങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അബുദാബി പോലീസ്
അബുദാബി : ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്തു വമ്പന്‍ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ ജോലിക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്ന വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ അബുദാബി പോലീസ് ഉദ്യോഗാര്‍ഥികളോട് അഭ്യര്‍ഥിച്ചു . ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി പോലീസ് രംഗത്തുണ്ടെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

യു എ ഇ യിലെ പ്രമുഖ സ്ഥാപനങ്ങളുടെ പേരിലാണ് പരസ്യത്തട്ടിപ്പ് നടത്തുന്നത് . ഉദ്യോഗാര്‍ഥികളില്‍നിന്നും വീസക്കും മറ്റുമായി കനത്ത ഫീസാണ് ഈടാക്കുന്നത് . യു എ ഇ ക്കു പുറത്തുള്ളവരെയാണ് ഇത്തരം വ്യാജകമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത് .

റിപ്പോര്‍ട്ട് : അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക