Image

ആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനം

Published on 29 August, 2018
ആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനം
എഡിസണ്‍, ന്യു ജെഴ്‌സി: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ കണ്വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്യം മുഖ്യ ചിന്താവിഷയമായി. 

വേള്‍ഡ് മലയാളി അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ പി.സി. മാത്യു മോഡറേറ്റായ സമ്മേളനത്തിനു
എഴുത്തുകാരിയായ ത്രേസ്യാമ്മ നാടാവള്ളില്‍ നേതൃത്വം നല്‍കി. യാത്രികനും നോവലിസ്റ്റുമായ മുരളി ജെ നായര്‍, മന:ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ലുക്കോസ് മന്നിയോട്ട്, ചെറുകഥാകാരനും നോവലിസ്റ്റുമായ സാംസി കൊടുമണ്‍, പ്രസംഗകനും ചിന്തകനുമായ കെ.കെ.ജോണ്‍സന്‍, എഴുത്തുകാരനും നാടകകൃത്തുമായ പി.ടി.പൗലോസ് എന്നിവര്‍ പ്രൗഢഗംഭീരമായ പ്രഭാഷണങ്ങള്‍നടത്തി.

എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആസ്പദമാക്കി ത്രേസ്യാമ്മ നാടാവള്ളില്‍ അവതരിപ്പിച്ച പ്രബന്ധം വ്യത്യസ്ഥമായ ചിന്താധാരകളെ പ്രതിഫലിപ്പിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്യത്തിനു പരിധിയുണ്ടൊ? ഉണ്ടെങ്കില്‍ അതു സര്‍ഗ്ഗാത്മകതയ്ക്കു പ്രതിബന്ധമാകുമൊ? ആവിഷ്‌ക്കാരത്തില്‍ സ്ത്രീപുരുഷ വ്യത്യാസമുണ്ടോ? ഗ്രന്ഥങ്ങള്‍ പിന്‍വലിക്കുന്നതിന്റെയും നിരോധിക്കുന്നതിന്റെയും മാനദണ്ഡമെന്താണ് തുടങ്ങിയവ പ്രബന്ധത്തില്‍ അപഗ്രഥന വിധേയമായി.

ഇവിടത്തെ സാഹിത്യകാരന്മാരെ മാത്രം ഉള്‍പെടുത്തി ഇത്തരമൊരു സമ്മേളനം നടത്തിയതിനു അവര്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനു നന്ദി പറഞ്ഞു.

സാഹിത്യ ശുദ്ധി രചനകള്‍ക്ക് ഉണ്ടായിരിക്കനമെന്നു മുരളി ജെ. നായര്‍ പറഞ്ഞു. ഇതിനു ഭാഷാ ശുദ്ധി ഉണ്ടായിരിക്കണം. മലീമസമായ ഭാഷ ഹീനമായ ചിന്തകളുടെ പ്രതിഫലനമണ്.
മാധ്യമങ്ങള്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരണമായി സാഹിത്യ രചനകളെ എഡിറ്റ് ചെയ്ത് വികലമാക്കുന്നതും അദ്ധേഹം ചോദ്യം ചെയ്തു.

പിന്വലിക്കപ്പെട്ട നോവല്‍ 'മീശ'യിലെ അശ്ലീല വാചകങ്ങളും നിര്‍മാല്യം സിനിമ ഇന്ന് നിര്‍മ്മിച്ചാല്‍ അത് എതിര്‍ക്കപ്പെടുമെന്ന ചിന്താഗതിയും അദ്ധേഹം പരാമര്‍ശിച്ചു. എന്തായാലും സഹിഷ്ണുത കാക്കുന്ന സമൂഹമാണ് നിലനില്‌ക്കേണ്ടത്.

തമിഴ് എഴൂത്തുകാരന്‍ മനുഷ്യപുത്രനെതിരെ കഴിഞ്ഞ വര്‍ഷം മുസ്ലിംകളാണു ഭീഷണി ഉയര്‍ത്തിയതെങ്കില്‍ കേരളത്തിലെ പ്രളയത്തിനു ശേഷം എഴുതിയ കവിതയെച്ചൊല്ലി ഇപ്പോള്‍ ഹൈന്ദവ സംഘടനകളാണെന്നു കെ.കെ. ജോണ്‍സന്‍ ചൂണ്ടിക്കാട്ടി. സാഹിത്യത്തിന്റെ പേരില്‍ എഴുത്തുകാര്‍ വധഭീഷണി നേരിടുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല.

എം. മുകുന്ദന്റെ കേശവ വിലാപം, പര്‍ദ തുടങ്ങിയവയിലൊക്കെ അശ്ലീല വര്‍ണനകളുണ്ടായിരുന്നു. അന്നില്ലാത്ത പ്രതികരണമാണ് ഇന്ന് കാണുന്നത്
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുന്നതാണു സാഹിത്യത്തില്‍ ഉചിതമെന്നു ഡോ.ലൂക്കോസ് മന്നിയോട്ട് ചൂണ്ടിക്കാട്ടി. സഭ്യമല്ലാത്തത് ഇല്ലെങ്കില്‍ സാഹിത്യമാവില്ല എന ചിന്തയും ശരിയല്ല.

ആവിഷകാര സ്വാതന്ത്ര്യം ക്രമേണ കുറഞ്ഞു വരുന്നത് സാംസി കൊടുമണും പി.ടി. പൗലോസും ചൂണ്ടിക്കാട്ടി. ഇതിനു മതങ്ങളും സംഘടനകളും കുടപിടിക്കുന്നു. അതിലുള്ള അമര്‍ഷം ജ്വലിക്കുന്നതായിരുന്നു പൗലോസിന്റെ പ്രതികരണം.

എഴുത്തുകാരന്‍ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു പഴുതായി ഉപയോഗിക്കരുതെന്നു മറുപടി പ്രസംഗത്തില്‍ പ്രബന്ധ കര്‍ത്താവ് ത്രേസ്യാമ്മ നാടാവള്ളില്‍ ഓര്‍മ്മിപ്പിച്ചു. എഴുത്തില്‍ ശുഭാപ്തി ചിന്തയും സാമൂഹ്യ നന്മയും ലക്ഷ്യമാക്കണം. ഒരു കാരണവശാലും രാത്രി പകലാക്കി നിര്‍മ്മിച്ച ഗ്രന്ഥങ്ങള്‍ പിന്‍വലിക്കാനിട വരരുത്-അവര്‍ പറഞ്ഞു.

മോഡറേറ്റര്‍ പി.സി.മാത്യു, ഗാനാലാപനത്താല്‍ സദസ്സിനെ സന്തോഷിപ്പിച്ച ചാര്‍ലിക്കും തങ്ങളുടെ സാന്നിദ്ധ്യത്താല്‍ സമ്മേളനം ഒരു വിജയമാക്കിയവര്‍ക്കും നന്ദിയര്‍പ്പിച്ചു.
ആവിഷകാര സ്വാതന്ത്യം പൊതുവില്‍ കുറഞ്ഞു വരുന്നു എന്നാണു സമ്മേളനം പൊതുവില്‍ ചൂണ്ടിക്കാട്ടിയത്.
ദേശീയഗാനത്തോടെ സമ്മേളനം അവസാനിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനംആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനംആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനംആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനംആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനംആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനംആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നു: ഡബ്ലിയു.എം.സി സാഹിത്യ സമ്മേളേനം
Join WhatsApp News
വിദ്യാധരൻ 2018-08-29 22:46:29
ആരാണ് നിങ്ങടെ ആവിഷ്‌ക്കാര സ്വാതന്ത്യത്തെ 
അടിച്ചു മാറ്റിയത് ചൊല്ലിടുമോ 
സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമാം 
അമേരിക്കയിലിരുന്നു നിങ്ങൾ 
പച്ചകള്ളം തട്ടി വിട്ടിടല്ലേ 
പറയാനെളുപ്പമാ നിങ്ങൾക്കൊക്കെ 
ചില്ലുകൊട്ടാരത്തിലിരുന്നിടുമ്പോൾ. 
മൂഢരാ വായനക്കാരെന്നു നിങ്ങൾ 
തെറ്റ്ധരിച്ചു പറഞ്ഞതാവാം 
കേട്ടില്ലേ നാട്ടിൽ അഞ്ചുപേരെ 
വീട്ടു തടങ്കലിൽ ആക്കിയ കാര്യം 
ഒരു പക്ഷെ അതിനെക്കുറിച്ചായിരിക്കാം 
ഇവിടെ നിങ്ങൾ വീരവാദം മുഴക്കിടുന്നെ
തണുപ്പിച്ച മുറിക്കുള്ളിൽ ബിയറു മോന്തി 
അലറാതെ  ആവിഷ്ക്കാര  സ്വാതന്ത്ര്യത്തെ ചൊല്ലി നിങ്ങൾ
നിങ്ങൾക്ക് വേണ്ടത് പൊന്നാട ഫലകങ്ങളൂം 
സാഹിത്യകാരെന്ന പേരും പിന്നെ 
കാണണം  നിങ്ങൾക്ക് നിങ്ങളുടെ 
ചേലുള്ള ചിത്രങ്ങൾ പത്രങ്ങളിൽ 
പത്രത്തിൽ കാണും പശുക്കളൊന്നും 
പുല്ലു തിന്നില്ലെന്നു പൂർവികർ ചൊല്ലിടുന്നു 
ഇനി ഞാൻ കൂടുതൽ എഴുതിയെന്നാൽ 
എറിയും എഡിറ്റർ അത് ചവറ്റു കോട്ടേൽ 
എന്നാലും ഞാനെൻ  ആവിഷ്കാര സ്വാതന്ത്ര്യത്തെ 
അടിയറ വയ്ക്കില്ല ഞാനെഴുതും 
Vayanakkaran 2018-08-30 09:04:46
Mr. Vidhadaran,
You are hundred percent right! Sahithyam thottu theendiyittillatha american sahithyakaranmar!!!
Ponnadakkum phalakathinum vendi paniyedukkunnu!!! Pinne samoohathil alakanum!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക