Image

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ കൂടുതല്‍ ജനാധിപത്യം (എബ്രഹാം തോമസ്)

Published on 30 August, 2018
ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ കൂടുതല്‍ ജനാധിപത്യം (എബ്രഹാം തോമസ്)
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സൂപ്പര്‍ ഡെലിഗേറ്റ്‌സിന്റെ അപ്രമാദിത്വത്തിനെതിരെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വ്യാപക പ്രതിഷേധം ഉയര്‍ന്ന് വരികയായിരുന്നു. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനപ്രിയനായിരുന്ന ബേണി സാന്‍ഡേഴ്‌സിനെ ഒഴിവാക്കി ഹിലറി ക്ലിന്റണ് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കിയത് പാര്‍ട്ടി വേദികളില്‍ ഇപ്പോഴും ചര്‍ച്ചയാവുന്നു.

ഹിലറി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം പാര്‍ട്ടി നേതാക്കള്‍ പ്രസിഡന്റ് നോമിനേഷന്‍ നടപടികള്‍ അഴിച്ചു പണിയുമെന്നു പറഞ്ഞിരുന്നു. എങ്കിലും ഇതുവരെ കാര്യമായ നീക്കം ഉണ്ടായില്ല. ഇപ്പോള്‍ ഷിക്കാഗോയില്‍ നടന്ന ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ വാര്‍ഷിക വേനല്‍ക്കാല സമ്മേളനത്തില്‍ ചില മാറ്റങ്ങള്‍ക്കു പാര്‍ട്ടി വഴങ്ങി.

സമ്മേളനത്തില്‍ പാസ്സായ പ്രമേയം ജനങ്ങള്‍ ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്താലും സൂപ്പര്‍ ഡെലിഗേറ്റ്‌സിന് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യുവാനുള്ള അധികാരം നിലനിര്‍ത്തി. എന്നാല്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷന്‍ നടപടികളില്‍ ആദ്യ ബാലറ്റില്‍ സൂപ്പര്‍ ഡെലിഗേറ്റ്‌സിന് വോട്ട് ചെയ്യാനാവില്ല. ഇത് അവരുടെ അധികാരം താരതമ്യേനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ സ്വയം പരിശോധന നടത്തണം. ഒരു പറയപ്പെടുന്ന സൂപ്പര്‍ ഡെലിഗേറ്റ് എന്ന നിലയില്‍ ഇതാണ് ഏറ്റവും മെച്ചമായ മാര്‍ഗം, ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ഹൊവാര്‍ഡ് ഡീന്‍ റിക്കാര്‍ഡ് ചെയ്തു കമ്മിറ്റി അംഗങ്ങള്‍ക്കയച്ച വിഡിയോ സന്ദേശത്തില്‍ പറയുന്നു.

പാര്‍ട്ടി ഭാരവാഹികള്‍ ഈ നിയമ ഭേദഗതി 2016 പ്രസിഡന്‍ഷ്യല്‍ പ്രൈമറികള്‍ക്കുശേഷം പാര്‍ട്ടിയില്‍ ഉണ്ടായ പ്രതിഷേധം ശമിപ്പിക്കുമെന്ന് കരുതുന്നു.

സാധാരണ സൂപ്പര്‍ ഡെലിഗേറ്റുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വോട്ടര്‍മാരുടെ ഇംഗിതത്തിനെതിരെ പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ 2016 ലെ പ്രൈമറി ഫലങ്ങള്‍ വരുമ്പോള്‍ ഹിലറിയും സാന്‍ഡേഴ്‌സും നേടിയ വിജയങ്ങളും ഇരുവര്‍ക്കും ലഭിക്കുന്ന സൂപ്പര്‍ ഡെലിഗേറ്റുകളും വലിയ ചര്‍ച്ച ആയിരുന്നു. ഹിലരി ആവശ്യമായ ഭൂരിപക്ഷം നേടി സാന്‍ഡേഴ്‌സിനെ മറികടന്നത് സൂപ്പര്‍ ഡെലിഗേറ്റുകളുടെ വലിയ പിന്തുണയോടെ ആയിരുന്നു. സാന്‍ഡേഴ്‌സിന് സൂപ്പര്‍ ഡെലിഗേറ്റുകളുടെ ചുരുക്കം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍, പാര്‍ട്ടി നേതാക്കള്‍, വലിയ സംഭാവനകള്‍ നല്‍കുന്നവര്‍ എന്നിവരാണ് സൂപ്പര്‍ ഡെലിഗേറ്റുകള്‍.

ഒരു പ്രഥമ വനിത എന്ന നിലയിലും, ഭര്‍ത്താവും മുന്‍പ്രസിഡന്റുമായിരുന്ന ബില്‍ ക്ലിന്റണ്‍ പാര്‍ട്ടിയിലെ മതിക്കപ്പെടുന്ന നേതാവാണ് എന്ന നിലയിലും ഹിലറിക്ക് സൂപ്പര്‍ ഡെലിഗേറ്റുകളുടെ മേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നോമിനിയുടെ തിരഞ്ഞെടുപ്പ് തത്വദീക്ഷയില്ലാതെ കൈകാര്യം ചെയ്തു എന്നും ആരോപണം ഉണ്ടായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലറി പരാജയപ്പെട്ടതിനുശേഷമാണ് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനേഷന്‍ നടപടി ക്രമങ്ങളില്‍ സമൂല മാറ്റം വേണം എന്ന അഭിപ്രായം പലരില്‍ നിന്നും ഉയര്‍ന്നത്.

എങ്കിലും ഷിക്കാഗോയിലെ വാര്‍ഷിക യോഗത്തില്‍ കറുത്ത വര്‍ഗക്കാരായ പല നേതാക്കളും നിയമത്തില്‍ വരുത്തന്ന മാറ്റം പരാജയമായിരിക്കും എന്നു വാദിച്ചു. മറ്റു ചിലര്‍ ഇവരെ പിന്താങ്ങി. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍ ടോം പെരസ് മാറ്റത്തിനുവേണ്ടി ശക്തമായി നിലകൊണ്ടു. തന്റെ വാദത്തിന് ശക്തി കൂട്ടാന്‍ ഡീനിന്റെ സന്ദേശവും അവതരിപ്പിച്ചു. ഒരു വലിയ ഭൂരിപക്ഷത്തോടെ നിയമം മാറ്റാന്‍ യോഗം തീരുമാനിച്ചു. കറുത്ത വര്‍ഗക്കാരായ നേതാക്കള്‍ക്കും ഷിക്കാഗോയ്ക്കും പാര്‍ട്ടിയിലുള്ള സ്വാധീനത്തിന് ചെറുതായി മങ്ങലേറ്റതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

സാന്‍ഡേഴ്‌സ് തീരുമാനം സ്വാഗതം ചെയ്തു. ഡിഎന്‍സിയുടെ ഇന്നത്തെ തീരുമാനം ഡമോക്രാറ്റിക് പാര്‍ട്ടിയെ കൂടുതല്‍ തുറന്നതും പ്രതികരണശേഷിയുള്ളതും ജനാധിപത്യ പ്രധാനവുമാക്കി മാറ്റാന്‍ വച്ച മുന്നോട്ടുള്ള ഒരു വലിയ ചുവടാണ്; സാന്‍ഡേഴ്‌സ് പറഞ്ഞു
Join WhatsApp News
സ്ത്രികള്‍ അടിമകള്‍ 2018-09-01 06:14:05
GOP candidate Rev. Mark Harris says wives should ‘submit’ to their husbands because God says so
ഒന്നിനും കൊള്ളാത്ത ക്രുഴ 2018-09-01 06:17:22

Why would the people of Texas support Ted Cruz when he has accomplished absolutely nothing for them. He is another all talk, no action pol!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക